NEWS UPDATE

Menu

Guest Salary Processing in SPARK

Integrated Financial Management System (IFMS) നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ  GO(P) No. 109/2016/FIN dated 29/7/2016  എന്ന ഉത്തരവ് പ്രകാരം കരാര്‍ ജീവനക്കാരുടെയും താത്കാലിക ജീവനക്കാരുടെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും 2016 ആഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി നല്‍കണം എന്ന് നിര്‍ദ്ദേശിക്കുന്നു. ഇതിനുള്ള സൗകര്യങ്ങള്‍ സ്പാര്‍ക്കില്‍ തയ്യാറായിക്കഴിഞ്ഞു. ഇങ്ങനെയുള്ള താത്കാലിക ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ സ്പാര്‍ക്കില്‍ തയ്യാറാക്കുന്നതിന് ഈ പോസ്റ്റ് ഉപകരിക്കുമെന്ന് കരുതുന്നു. ഇതിലെ വ്യത്യസ്ത ഘട്ടങ്ങള്‍ താഴെ വിവരിക്കുന്നു.



1. Initialisation of Head of Account

ആദ്യമായി നാം ചെയ്യേണ്ടത് താത്കാലിക ജീവനക്കാരുടെ ശമ്പളത്തിന്‍റെ Expenditure Head of Account സ്പാര്‍ക്കില്‍ ചേര്‍ക്കുകയാണ്. ഇത് സാധാരണ സ്ഥിരം ജോലിക്കാര്‍ക്ക് നല്‍കുന്ന Salary Head of Account തന്നെ നല്‍കിയാല്‍ മതിയാകും. എന്നാല്‍ അവസാനത്തെ 6 ഡിജിറ്റുകളില്‍ വ്യതാസം വരാം. ഉദാഹരണമായി ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ദിവസവേദന അടിസ്ഥാനത്തില്‍  ജോലി  ചെയ്യുന്ന അധ്യാപകര്‍ക്കാണെങ്കില്‍ ഇത് 2202-02-109-86-00-01-01 എന്ന് നല്‍കിയാല്‍ മതി. ഇതില്‍ സംശയമുള്ളവര്‍ അതത് ട്രഷറികളുമായി ബന്ധപ്പെടുക.
Expenditure Head of Account ചേര്‍ക്കുന്നതിന്  സ്പാര്‍ക്കില്‍ Accounts എന്ന മെനുവില്‍ Initialisation >> Head of Account എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ സ്പാര്‍ക്കില്‍ നിന്ന് തന്നെ കൂട്ടിച്ചേര്‍ത്ത ഒരുപാട് Head of Account കള്‍ നമുക്ക് കാണാന്‍ കഴിയും. നാം ഉദ്ദേശിക്കുന്ന Head of Account ഇക്കൂട്ടത്തില്‍ നിലവിലുണ്ടെങ്കില്‍ നാം പുതുതായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല. ഇല്ല എങ്കില്‍ മാത്രം ഇതിന്‍റെ ഏറ്റവും അവസാനത്തെ ശൂന്യമായ നിരയില്‍ ഓരോ ബോക്സുകളിലായി Head of Account നല്‍കി അവസാനത്തെ രണ്ട് കോളങ്ങളില്‍ Non Plan എന്നും Voted എന്നും സെലക്ട് ചെയ്ത് ഏറ്റവും അവസാനം കാണുന്ന Insert എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഹെഡ് ഓഫ് അക്കൗണ്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അത്കൊണ്ട് വളരെ കൃത്യമായിതന്നെ ചേര്‍ക്കുക.



2. Registration of Temporary Employees

ഈ സ്റ്റെപ്പില്‍ നമ്മുടെ സ്ഥാപനത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ ഓരോന്നായി ചേര്‍ക്കുകയാണ് വേണ്ടത്. ഇതിന് വേണ്ടി Accounts മെനുവുിലെ Register Temporary Employees എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ജീവനക്കാരന്‍റെ വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതിനുള്ള താഴെ കാണുന്ന വിന്‍ഡോ ലഭിക്കും.
 

Name : ജീവനക്കാരന്‍റെ പേര് ആധാര്‍ കാര്‍ഡിലുള്ളത് പോലെയാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്ളത് പോലെയല്ല.  അതല്ലെങ്കില്‍ ആധാര്‍ വെരിഫിക്കേഷന്‍ വീജയിക്കില്ല.  ( ഈ ഫീല്‍ഡില്‍ ഡോട്ട് അനുവദനീയമല്ല. എങ്കിലും ആ ഒരു കാരണം കൊണ്ട് മാത്രം ആധാര്‍ വെരിഫിക്കേഷന്‍ നിരസിക്കപ്പെടില്ല. ഉദാഹരണമായി ആധാറില്‍ ജീവനക്കാരന്‍റെ പേര്  SUMESH.K എന്നാണെങ്കില്‍ ഈ ഫീല്‍ഡില്‍ SUMESH K (ഇടയ്ക്കുള്ള ഡോട്ട് ഇല്ല) എന്നേ നല്‍കാന്‍ കഴിയൂ. എന്നാലും ഇത് സ്വീകരിക്കും. മറ്റേതൊരു തരത്തിലുള്ള മാറ്റവും പേരില്‍ ഉണ്ടാവാന്‍ പാടില്ല )
Designation : കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. 
Date of Birth : ആധാറിലുള്ളത് തന്നെ നല്‍കുക
Gender : സെലക്ട് ചെയ്യുക.
Aadar Number : ഒരു കാരണവശാലും തെറ്റരുത്. കാരണം ഇത് ആധാര്‍ ഡാറ്റാ ബോസുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
Mobile No, Email ID, Address എന്നിവ പൂരിപ്പിക്കുക. അഡ്രസിന് മൂന്ന് ബോക്സുകള്‍ കാണാം. ഓരോ ബോക്സിലും ഓരോ ലൈന്‍ മാത്രമേ പൂരിപ്പിക്കാന്‍ കഴിയു.
Bank : ജീവനക്കാരന് ഏത് ബാങ്കിലാണ് അക്കൗണ്ട് എന്നത് കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. 
Branch : കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. ബ്രാഞ്ചിന്‍റെ സ്ഥലം കൃത്യമായി മനസ്സിലാക്കി വേണം ഇത് സെലക്ട് ചെയ്യാന്‍
Account No : ബാങ്ക് അക്കൗണ്ട് നമ്പര്‍ കൃത്യമായി എന്‍റര്‍ ചെയ്യുക.  തെറ്റിപ്പോയാല്‍ പണം മറ്റ് അക്കൗണ്ടുകളിലേക്ക് പോകും. 
ഇത്രയും വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് കഴിഞ്ഞാല്‍ ഫോമിന് താഴെ കാണുന്ന Verify Aadar എന്ന ബട്ടണില്‍ അമര്‍ത്തുക. ആധാര്‍ നമ്പരിലോ പേരിലോ ജനന തിയതിയിലോ തെറ്റുണ്ടെങ്കില്‍ ആ വിവരം കാണിച്ചുകൊണ്ടുള്ള മെസേജ് ബോക്സ് പ്രത്യക്ഷപ്പെടും. വിവരങ്ങള്‍ കൃത്യമാക്കി വീണ്ടും ശ്രമിക്കുക. എല്ലാം കൃത്യമാണെങ്കില്‍ താഴെ കാണുന്ന മെസേജ് ലഭിക്കും.


അതിന് ശേഷം Save എന്ന ബട്ടണില്‍ അമര്‍ത്തുക. ഇതോടു കൂടി പ്രസ്തുത ജീവനക്കാരന്‍റെ പേര് മുകളിലെ ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടും. ഇയാള്‍ പുതുതായി ഒരു എംപ്ലോയി കോഡും നല്‍കിയതായി കാണാം. പ്രസ്തുത ലിസ്റ്റിലെ Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ജീവനക്കാരന്‍റെ വിവരങ്ങള്‍ വീണ്ടും കാണാം. 
പേര്, ആധാര്‍ നമ്പര്‍, ജനന തീയതി എന്നിവ ഒരിക്കലും തിരുത്താന്‍ സാധ്യമല്ല. ബാക്കിയുള്ള വിവരങ്ങള്‍ വേണമെങ്കില്‍ തിരുത്താവുന്നതാണ്. തിരുത്തിയതിന് ശേഷം Update ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.
ഒരാളുടെ വിവരങ്ങള്‍ സേവ് ചെയ്യപ്പെട്ടാല്‍ New Employee എന്ന ബട്ടണില്‍ അമര്‍ത്തി അടുത്ത ജീവനക്കാരന്‍റെ വിവരങ്ങള്‍ എന്‍റര്‍ ചെയ്തു തുടങ്ങാം.



3. Claim Entry


താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവര്‍ ജോലി ചെയ്ത ദിവസത്തിന് അടിസ്ഥാനപ്പെടുത്തി ശമ്പളം കണക്കാക്കി ബില്ല് തയ്യാറാക്കുന്ന പ്രക്രിയയാണിത്. ശമ്പളം സ്ഥിരം ജീവനക്കാരുടെത് പോലെ സ്പാര്‍ക്കില്‍ സ്വമേധയാ കണക്കാക്കി വരില്ല. നമ്മള്‍ എന്‍റര്‍ ചെയ്തു നല്‍കണം. രണ്ട് താത്കാലിക ജീവനക്കാര്‍ മാത്രമടങ്ങുന്ന ഒരു സ്ഥാപനത്തിലെ ജൂലൈ മാസത്തെ ശമ്പള ബില്ല് ഉദാഹരണമായി തയ്യാറാക്കുന്നു. താല്‍ക്കാലിക ജീവനക്കാരുടെ ഓരോ മാസത്തെയും ശമ്പളം അവരുടെ പ്രവര്‍ത്തന ദിവസങ്ങള്‍ കണക്കാക്കി ആ മാസത്തിന്‍റെ അവസാനത്തെ ദിവസം മാത്രമേ തയ്യാറാക്കാന്‍ കഴിയൂ. മാത്രമല്ല ക്ലയിം എന്‍ട്രി നടത്തുമ്പോള്‍ ഭാവിയിലുള്ള ഒരു തിയതി നല്‍കാനും കഴിയില്ല. അത് കൊണ്ടാണ് ഉദാഹരണമായി ജൂലൈ മാസം സെലക്ട് ചെയ്യുന്നത്
ക്ലയിം എന്‍ട്രി നടത്തുന്നതിന് Accounts എന്ന മെനുവിലെ Claim Entry എന്ന സബ് മെനുവില്‍ ക്സിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. 
ഇതില്‍ Nature of Claim എന്നതിന് നേരെ കോമ്പോ ബോക്സില്‍ നിന്നും Pay and Allowances for Temporary Employees എന്ന് സെലക്ട് ചെയ്യുക. 
Name of Treasury, Department, Office, DDO Code എന്നിവ സ്വമേധയാ ഫില്‍ ചെയ്യപ്പെടും.
Period of Bill :  ഇവിടെയാണ് ഏത് മാസത്തെ ബില്ലാണ് തയ്യാറാക്കുന്നത് എന്നത് നല്‍കേണ്ടത്. ആദ്യത്തെ ബോക്സില്‍ മാസത്തിന്‍റെ ആദ്യത്തെ തിയതി നല്‍കുക (ഉദാഹരണായി 01/07/2016). അത് എന്‍റര്‍ ചെയ്തു കഴിഞ്ഞാല്‍ ആ മാസത്തിന്‍റെ അവസാനത്തെ ദിവസം രണ്ടാമത്തെ ബോക്സില്‍ സ്വമേധയാ വന്നുകൊള്ളും. 
അതിന് ശേഷം Expenditure Head of Account എന്നതിന് നേരെ നമ്മള്‍ നേരത്തി ക്രിയേറ്റ് ചെയ്ത ഹെഡ് ഓഫ് അക്കൗണ്ട് കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക.
Salary Head of Account എന്നതിന് നേരെ നമ്മള്‍ സാധാരണ താത്കാലിക ജീവനക്കാരുടെ ബില്ലുകളില്‍ ചേര്‍ക്കാറുണ്ടായിരുന്ന ഹെഡ് ഓഫ് അക്കൗണ്ട് സെലക്ട് ചെയ്യുക

അതിന് ശേഷം വിന്‍ഡോയുടെ താഴെ കാണുന്ന നീണ്ട നിരയിലാണ് നാം ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. ഇത് ചെയ്യുന്നതിന്ന മുമ്പായി ഓരോരുത്തരുടെയും ഈ മാസത്തെ ശമ്പളം നേരത്തെ കണക്കാക്കിയിരിക്കുണം.
ഈ നിരയിലെ Empcd എന്ന കോളത്തില്‍ ലഭ്യമായ കോമ്പോ ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ നാം നേരത്തെ രജിസ്റ്റര്‍ ചെയ്ത എല്ലാ ജീവനക്കാരുടെയും പേര് ദൃശ്യമാകും. ഇതില്‍ നിന്ന് ആദ്യം ഒരാളെ സെലക്ട് ചെയ്യുക. അപ്പോള്‍ അവരുടെ പേര്, ഉദ്യോഗപ്പര്, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ ദൃശ്യമാകും. ഇതില്‍ Month, Year എന്നീ കോളങ്ങളില്‍ ബില്ല് ഏത് മാസത്തെതെന്നും ഏത് വര്‍ഷത്തെതെന്നും നല്‍കുക. Sanction Order എന്നത് ഈ ബില്ല് അംഗീകരിച്ച പ്രൊസീഡിംഗ്സിന്‍റെ നമ്പര്‍ ആണ്. അതിന് ശേഷം Sanction Order Date നല്‍കുക.
പിന്നീട് കാണുന്ന Income Tax, EPF(Employee Contribution), EPF(Employer Contribution), Pro.Tax എന്നിവ ബാധകമാണെങ്കില്‍ മാത്രം ഫില്‍ ചെയ്യുക.
അടുത്തതായി കാണുന്ന Net Amount Payable എന്ന കോളത്തിലാണ് ഈ ജീവനക്കാരന് ഈ മാസം നല്‍കേണ്ടുന്ന ശമ്പളത്തിന്‍റെ തുക നല്‍കേണ്ടത്. ഇത് നല്‍കിയതിന് ശേഷം അവസാനം കാണുന്ന Insert എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇനി ബാക്കിയുള്ള ജീവനക്കാര്‍ക്കും ഇതേ രീതി പിന്തുടരുക.


4. Claim Approval


മൂന്നാമത്തെ സ്റ്റെപ്പില്‍ നടത്തിയ ക്ലയിം എന്‍ട്രി അപ്രൂവ് ചെയ്യുന്നതാണ് അടുത്ത സ്റ്റെപ്പ്. അതിന് വേണ്ടി Accounts എന്ന മെനുവില്‍ Claim Approval എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്ലയിം അപ്രൂവല്‍ സ്ക്രീനില്‍ നേരത്തെ ക്രിയേറ്റ് ചെയ്ത ക്ലയിം ലിസ്റ്റ് ചെയ്യപ്പെടും. അതിന് ഇടത് വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ താഴെ കാണുന്ന സ്ക്രീനില്‍ ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് കാണപ്പെടും. അതിന് താഴെ Approve, Reject എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ കാണാം. അതിലെ Approve എന്ന ബട്ടണില്‍ അമര്‍ത്തുക.



5. Make Bill from Approved Claims


ബില്ല് ജനറേറ്റ് ചെയ്യുന്നതിന് Accounts മെനുവിലെ Bills >> Make Bills from Approved Claims എന്ന മെനുവില്‍ പ്രവേശിക്കുക. അപ്പോള്‍ തുറന്ന്  വരുന്ന വിന്‍ഡോയുടെ ഇടതു വശത്ത് DDO Code, Nature of Claim എന്നിവ സെലക്ട് ചെയ്യുക. തുടര്‍ന്ന് നാം അപ്രൂവ് ചെയ്ത് ക്ലയിം ലിസ്റ്റ് ചെയ്യും. അതിന്‍റെ ഇടതു വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് താഴെ ക്ലയിമിലെ ജീവനാക്കാരുടെ ലിസ്റ്റ് കാണപ്പെടും. അതിന് താഴെ കാണുന്ന Make Bill എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 


തുടര്‍ന്ന് ബില്ല് ജനറേറ്റ് ചെയ്ത കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും. ഇതില്‍ ബില്‍ നമ്പരും രേഖപ്പെടുത്തിയിരിക്കും.


ഈ ബില്ല് ജനറേറ്റ് ചെയ്യപ്പെടുന്നതോടു കൂടി ഇതേ വിന്‍ഡോയുടെ താഴെ Print എന്ന ഒരു ബട്ടണ്‍ കൂടി പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍ ബില്ലിന്‍റെ പി.ഡി.എഫ് ഫയല്‍ തുറന്ന് വരും. ഇത് പ്രിന്‍റ് എടുക്കുക. 


6. E-Submission of Bill


ഇനി ജനറേറ്റ് ചെയ്ത ബില്ല് ഇ-സബ്മിറ്റ് ചെയ്യാം. അതിന് വേണ്ട് Accounts എന്ന് മെനുവില്‍ Bills >>  E_Submit Bill എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ജനറേറ്റ് ചെയ്യപ്പെട്ട ബില്ല് കാണാം. അതിന്‍റെ വലതു വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വലതു വശത്തായി ബില്ലിന്‍റെ ഡീറ്റയില്‍സ് കാണാം. അതു തന്നെയാണ് നമ്മള്‍ ഇ-സബ്മിറ്റ് ചെയ്യാനുദ്ദേശിക്കുന്ന ബില്ല് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം താഴെ കാണുന്ന Approve and Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  ഇ-സബ്മിറ്റ് ചെയ്ത ബില്ല് ക്യാന്‍സല്‍ ചെയ്യാന്‍ കഴിയില്ല. ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ ആദ്യം ട്രഷറിയില്‍ പോയി ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരും. അതു കൊണ്ട് വെറുതെ ഈ പുതിയ  രീതി പരീക്ഷിച്ചു നോക്കുന്നവര്‍ ഒരിക്കലും ഈ സ്റ്റെപ്പ് ചെയ്യരുത്.



7. Annexures to Bill


ബില്ല് കൂടാതെ ഇതിന്‍റെ കൂടെ ഒരു ബാങ്ക് സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കണം. ഈ സ്റ്റേറ്റ്മെന്‍റ് സ്പാര്‍ക്കില്‍ നിന്ന് തന്നെ പ്രിന്‍റ് എടുക്കാം. ഇതിന് വേണ്ടി Accounts മെനുവില്‍ Bills >> View Prepared Contingent Bills എന്ന ലിങ്കില്‍ പ്രവേശിക്കുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ DDO Code, Month && Year, Nature of Claim എന്നിവ നല്‍കിയാല്‍ ക്ലയിം ബില്ല് പ്രത്യക്ഷപ്പെടും. അതിന് താഴെ കാണുന്ന Generate Bank Statement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഒരു എക്സല്‍ ഫയല്‍ തുറന്നു വരും. ഇത് പ്രിന്‍റ് എടുത്താല്‍ മതി.


ഇത് കൂടാതെ നാം സാധാരണ ബില്ലിന്‍റെ കൂടെ വെക്കാറുള്ള Principal's Proceedings കൂടി ബില്ലിന്‍റെ കൂടെ വെക്കേണ്ടി വരും.


8. Cancel Processed Guest Bill


മറ്റ്  ബില്ലുകളെപ്പോലെ തന്നെ ഇ-സബ്മിഷന്‍ ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ ട്രഷറിയില്‍ നിന്നും ആദ്യം ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യണം. അതല്ലാത്ത ബില്ലുകള്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും നമുക്ക് ക്യാന്‍സല്‍ ചെയ്യാം.

ആദ്യമായി ജനറേറ്റ് ചെയ്ത് ബില്ല് ക്യാന്‍സല്‍ ചെയ്യണം. ഇതിന് വേണ്ടി Accounts >> Bills >> Cancel Bill എന്ന മെനുവില്‍ പ്രവേശിക്കുക. അപ്പോള്‍ നാം ജനറേറ്റ് ചെയ്ത ബില്ലിന് നേരെ ടിക് രേഖപ്പെടുത്തി Cancel  ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

അതിന് ശേഷം Claim Entry യും ഡിലീറ്റ് ചെയ്യാം. ഇതിന് Accounts മെനുവില്‍ Claim Entry എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നാം ജനറേറ്റ് ചെയ്ത ക്ലെയിം എന്‍ട്രി ലിസ്റ്റ് ചെയ്തിരിക്കും. ഇതിന് നേരെയുള്ള Select ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്ലയിം എന്‍ട്രി ജീവനക്കാരുടെ ലിസ്റ്റ് കാണപ്പെടും. ഈ വിന്‍ഡോ ഏറ്റവും താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ അവിടെ Delete Claim എന്ന ബട്ടണ്‍ കാണാം. ഇതില്‍ അമര്‍ത്തിയാല്‍ ഈ ക്ലെയിം എന്‍ട്രി ഡിലീറ്റ് ചെയ്യപ്പെടും.

Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

50 comments to ''Guest Salary Processing in SPARK"

ADD COMMENT
  1. well done....congrats for your effort.

    ReplyDelete
  2. Clear Notes.....that's enough for all....:-h

    g-)

    ReplyDelete
  3. Is it applicable for aided school guest teachers..We have pending payment from October 2014 please clarify

    ReplyDelete
    Replies
    1. ഏത് തരം താല്‍ക്കാലിക ജീവനക്കാരായാലും ഇനി മുതല്‍ ബില്ല് തയ്യാറാക്കേണ്ടത് സ്പാര്‍ക്ക് വഴിയാണ്. പഴയ കാലങ്ങളിലെ ബില്ലുകളും ഇതില്‍ തയ്യാറാക്കാം.

      Delete
  4. This comment has been removed by the author.

    ReplyDelete
  5. പഴയ ബില്ലുകൾ തയ്യാറാക്കുമ്പോൾ, ഒാരോ മാസത്തേയും ബില്ല് പ്രത്യേകം പ്രത്യേകം തയ്യാറാക്കേണ്ടതുണ്ടോ?

    ReplyDelete
  6. വിണ്ടും ഒരു നല്ല്ലൊരു പോസ്റ്റ് കൂടി.
    PAT മൊഡ്യൂൾ ഇപ്പോളും ശരിയായി പ്രവർത്തിക്കുന്നില്ല. പ്രശ്നാങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതിക്ഷിക്കാം

    ReplyDelete
  7. @ p.c. viswanathan sir,
    ഒരുമിച്ച് ചെയ്യാം

    ReplyDelete
  8. Many many Thanks Sir....prepared the bill easily Great effort Sir thanks

    ReplyDelete
  9. Thank You Sir.. Hats off HSSLive..

    ReplyDelete
  10. Sir, I am a Guest teacher in a newly sanctioned govt. higher secondary school. Here we 13 guest teachers only as hssts. HM is our Principal. There is no separate spark for HSS. Give your valuable suggestions to us for processing our bill through spark...

    ReplyDelete
    Replies
    1. Contact SPARK to add your office in SPARK..They will suggest the remaining procedure

      Delete
  11. Sir
    before this module came up in spark, we created PEN for guest teachers as directed by our treasury. Can we delete those PEN?

    ReplyDelete
  12. Sir,if a guest hsst junior teacher works in two schools how will he do for his salary proceedings in spark?

    ReplyDelete
    Replies
    1. സര്‍,ഈ മൊഡ്യുള്‍പ്രകാരം ഇപ്പൊ ഒരു താല്‍ക്കാലിക ജീവനക്കാരനെ ഒരു DDO യ്ക്കു മാത്രേ register ചെയ്യാന്‍ കഴിയൂ.ഒരു സ്കൂളില്‍ register ചെയ്തയാളെ മറ്റൊരിടത്ത് register ചെയ്യാന്‍വേണ്ടി ആധാര്‍ വെരിഫൈ ചെയ്യുമ്പോള്‍ 'An Employee with this aadhar number is already registered, Cannot proceed' എന്ന മെസ്സേജ് ലഭിക്കും.Register ചെയ്യാതെ PAT claim ചെയ്യാന്‍ പറ്റില്ല .

      Delete
  13. സർ ,
    ഈ മാസം മുതൽ ഗസ്റ്റ് ടീച്ചേർസ് സാലറി സ്പാർക് വഴി ആണല്ലോ .... ഞാൻ ഒരു സ്കൂളിൽ HSST ജൂനിയർ ആയും വേറൊരുVHSE സ്കൂളിൽ NVT GFC ആയും വർക്ക് ചെയ്യുകയാണ് ..... ആഴ്ചയിൽ 3 ദിവസം ഒരു സ്ഥലത്തും 2 ദിവസം vhse സ്കൂളിലും ... സ്പാർക് വഴി ബില് പ്രോസസ്സ് ചെയ്യുമ്പോൾ ഞങ്ങളെപ്പോലുള്ള അദ്ധ്യാപകർക്ക് ഏതെങ്കിലും പ്രശനം ഉണ്ടാകുമോ ,....ഇത്തരത്തിൽ ഒരുപാടു പേര് ജോലി ചെയ്യുന്നുണ്ട് എന്ന്നാണ് അറിയാൻ കഴിഞ്ഞത്
    പ്രവീൺ കാസറഗോഡ്

    ReplyDelete
  14. Sir,
    Claim entry delete ചെയ്തതിനു ശേഷം വീണ്ടും enterചെയ്ത് insert ചെയ്യുമ്പോൾ claim has already entered for the same month എന്ന message വരുന്നു.

    ReplyDelete
    Replies
    1. Sir,Claim entry പൂര്‍ണമായും delete ചെയ്തുകാണില്ല.Claim entry പേജില്‍ ഇടതുസൈഡില്‍ ക്ലെയിംഎന്‍ട്രി ലിസ്റ്റ് ഇപ്പോഴുംകാണും.അത് സെലക്ട്‌ ചെയ്യുമ്പോള്‍ താഴെ കോളങ്ങളില്‍ വരുന്ന details ആവും ഡിലേറ്റ് ചെയ്തത്.ആ വിന്‍ഡോയില്‍ തന്നെ ഏറ്റവും താഴെയുള്ള"Delete claim" ക്ലിക്ക് ചെയ്‌താല്‍മാത്രേ ക്ലൈം എന്‍ട്രി പൂര്‍ണമായും Delete ആവൂ.

      Delete
  15. Is there any order existing for permit employ to work more than one school. If so pls refer the order No.

    ReplyDelete
  16. Madam,
    Claim entry പേജിൽ delete claim കൊടുത്തതാണ്

    ReplyDelete
    Replies
    1. sir,Claim entry പേജിൽ ഇടതുസൈഡിലായി ആ ക്ലെയിം ഇപ്പോഴും ലിസ്റ്റ് ചെയ്യുന്നുണ്ടോയെന്ന്‍ നോക്കു.ഉണ്ടെങ്കില്‍ അത് select ചെയ്തിട്ട് ഏറ്റവും താഴെയുള്ള"Delete claim" ക്ലിക്ക് ചെയ്യൂ.ഇത് ശരിയായി ചെയ്യാന്‍ പറ്റുന്നുണ്ട്.(Make bill,E-submission ഇവ ചെയ്തിരുന്നില്ലല്ലോ)

      Delete
  17. One of My Daily wagers claim 20 days as Junior wage and the remaining days claims senior scale. And another one Claims only 16 days How the salaries can be split up and claim

    ReplyDelete
    Replies
    1. സര്‍,Accounts-->Register Temporary employee പേജില്‍ Register ചെയ്ത ജീവനക്കാരുടെ ലിസ്റ്റ് കാണും.അതില്‍ ആ ജീവനക്കാരനെ select ചെയ്താല്‍ ജീവനക്കാരന്‍റെ വിവരങ്ങള്‍ കാണാം.അതില്‍ designation എന്നയിടത്ത് ആദ്യം HSST Jr കൊടുത്ത് Update ചെയ്തിട്ട് ജൂനിയര്‍ സ്കെയിലിലെ Claim bill എടുക്കുക,അപ്പോള്‍ claim entry പേജില്‍ From-To date ശരിയായി കൊടുക്കണം.പിന്നീട് വീണ്ടും Accounts-->Register Temporary employee പേജില്‍ നിന്നും അതേ ജീവനക്കാരനെ select ചെയ്ത് designation-HSST Sr ആക്കി Update ചെയ്ത് സീനിയര്‍ തസ്തികയിലെ Claim bill എടുക്കാം,claim entry പേജില്‍ From-To date കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

      Delete
  18. Very very useful. Thanks a lot sir.

    ReplyDelete
  19. Madam,
    Left side ൽ claim entry കാണുന്നില്ല,e submission ചെയ്തിട്ടില്ല,

    ReplyDelete
    Replies
    1. സര്‍,ഇനിയും പറ്റുന്നില്ലഎങ്കില്‍ ജില്ലാട്രഷറിയിലെ സ്പാര്‍ക്ക് ഹെല്‍പ്ഡസ്ക്കിന്‍റെ സഹായം തേടുകയോ info@spark.gov.in -ലേക്ക് മെയില്‍ ചെയ്യുകയോ ചെയ്യൂ.അവര്‍ക്ക് താങ്കളെ സഹായിക്കാന്‍ കഴിയും.

      Delete
  20. @ Reghu Sir,

    I think, if the claim is under the same head of account, it is better to include the claim details in the Sanction Order and process a single PAT bill for the whole month for an employee.

    ReplyDelete
  21. @ Rinesh sir,

    വിരോധമില്ലെങ്കിൽ ഡീറ്റെയിത്സ് മെയിലിൽ തന്നാൽ ചെക്ക് ചെയ്യാം
    muhammadap@gmail.com

    ReplyDelete
  22. ഒരാൾക്ക് ഒരെ മാസത്തിൽ രണ്ട് ബിൽ എടുക്കുന്നതിന് റം‌ല മാഡത്തിന്റെ വിശദീകരണം വളരെ നന്നായിരിക്കുന്നു. പക്ഷെ, അത് ശരിയാണോയെന്നും അതിന്റെ ആവശ്യമുണ്ടോയെന്നുമാണ് സംശയം

    ReplyDelete
    Replies
    1. സര്‍,രണ്ട് designation ആണെങ്കിലും proceedings-ല്‍ തുകയുടെ വിശദവിവരം കാണിച്ച് ഒറ്റ ബില്‍ എടുക്കുന്നതാണ് PAT-ന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ നല്ലതെന്ന് എനിക്കും തോന്നുന്നു...ട്രഷറി തടസ്സം പറയില്ലെങ്കില്‍.

      Delete
  23. Expenditure Head of Account has to be 2202-02-109-86-00-01-01 TEMPORARY EMPLOYEES.

    ReplyDelete
  24. Dear SIr/Madam
    The problem of salary processing of guest teachers in newly allotted HSS is still not solved..
    No good support from Spark team..
    Please do update any news in this regard.. :(

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. സർ ,
    പുതിയതായി അനുവദിച്ച HSS സ്കൂളുകളിൽ HM തന്നെയാണ് Principal in chargeഒരേസമയം ഒരാൾക്ക് രണ്ട് DDOആയി പ്രവർത്തിക്കാൻ കഴിയില്ല എന്നാണ് SPARKൽ നിന്നും അറിയാൻ കഴിഞ്ഞത് ഈ സാഹചര്യത്തിൽ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം എങ്ങനെ സ്പാർക്കിൽ നിന്നും എടുക്കും
    -JOSE, GVHSS Njekkad

    ReplyDelete
  27. Guest salary for the month august 2016 cannot pass in the sub treasury is any problem exist, new sysytem will not accept

    ReplyDelete
  28. when we try to "claim approval" a window message "you are not authorised" appears and nothing happens.pls help anybody

    ReplyDelete
  29. Anyone working in newly sanctioned school got ur salary this month through Spark or by hand???

    ReplyDelete
  30. What is the option if the temp employee had no aadhar?(as aadhar cannot be make strict to govt services)

    ReplyDelete
  31. He should obtain Aadhaar immediately

    ReplyDelete
  32. @ gvhssnjekkad

    സ്പാർക്കിൽ ജനറൽ എഡുക്കേഷൻ ഡിപ്പാർട്മെന്റിനു കീഴിൽ HSST ഡസിഗ്നേഷൻ ആഡ് ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ. അത് ശരിയായ രീതിയിൽ വേണ്ടപ്പെട്ടവർ സ്പാർക്ക് പി.എം.യു വിനെ ബോദ്ധ്യപ്പെടുത്താത്താണു ഇപ്പോളത്തെ പ്രശ്നം

    ReplyDelete
  33. PAT ബില്ലുകൾ ഈ മാസം 30 വരെ ട്രഷറികൾ മാന്വലായി സ്വീകരിക്കുന്നുമുണ്ട്

    ReplyDelete
  34. @ biju thumattu

    ഡ്രോയിങ് ഓഫീസറുടെ PEN ഉപയോഗിച്ചല്ല ലോഗിൻ ചെയ്തിരിക്കുന്നതെങ്കിൽ ഈ മെസ്സേജ് വരും

    ReplyDelete
  35. Fip substitutinte gross 50000 ithil ninnum income tax 2000 rs kurayakkannam appol billill net amount payable 48000 pakshe gross amount 500000 billil kannunnilla ennu paranchu bill madakki how to solve this

    ReplyDelete
  36. FIP substitute is appointed against a regular vacancy on a standard scale of pay with all allowances attached to that post. Hence, create a PEN for him as in the case of employment hands and process salary

    ReplyDelete
  37. Hospital Development Committee (HDC/HMC) staff inu ithu badhakamano

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM