NEWS UPDATE

Menu

Digital Signature and Its Use in SPARK

ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്ക്നോളജി (ICT) മേഖലയിലെ ത്വരിത ഗതിയിലുള്ള വികസനങ്ങളുടെ ഫലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെപ്പോലെ കേരള സര്‍ക്കാരും പിന്തുടരുന്ന പദ്ധതിയാണ് Integrated Financial Management System (IFMS). സംസ്ഥാനത്തെ ട്രഷറി ഇടപാടുകളുടെ യന്ത്രവല്‍ക്കരണവും സംയോജനവുമാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.  ഈ പദ്ധതിയുടെ ഭാഗമായാണ് 2014 ഓക്ടോബര്‍ മാസം മുതല്‍ സ്പാര്‍ക്ക് ബില്ലുകളുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി ബില്ലുകളുടെ എണ്ണം കുറയ്ക്കുക എന്നത് അത്യാവശ്യമായത് കാരണമാണ് 2016 ജനുവരി മുതല്‍ One Office - One DDO സംവിധാനം നിലവില്‍ വന്നതും.
IFMS സംവിധാനത്തിന്‍റെ ഭാഗമായി ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ശമ്പള ബില്ലുകള്‍, ശമ്പളേതര ബില്ലുകള്‍, കണ്ടിഞ്ജന്‍റ് ബില്ലുകള്‍ മുതലായവ ഓണ്‍ലൈന്‍ വഴി വേണമെന്ന് നിഷ്കര്‍ശിക്കുന്നു. ഇങ്ങനെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ബില്ലുകളുടെ സുരക്ഷിതത്വവും ആധികാരികതയും ഒരു പ്രശ്നമായി മാറും. ഇതിനാലാണ് ഇലക്ട്രോണിക് ആയി സമര്‍പ്പിക്കുന്ന രേഖകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേണമെന്ന് ആവശ്യപ്പെടുന്നത്.
 G.O.(P) No.76/2016 Fin. Dated 27.05.2016 എന്ന ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ഡി.ഡി.എ മാരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അതത് ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല  2016 ആഗസ്റ്റ് 15 ശേഷം ട്രഷറികളില്‍ സബ്മിറ്റ് ചെയ്യുന്ന ബില്ലുകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലെങ്കില്‍ ബില്ലുകള്‍ പാസ്സാക്കരുത് എന്ന് എല്ലാ ട്രഷറികള്‍ക്കും ട്രഷറി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഈ ഉത്തരവില്‍ പറഞ്ഞിരുന്നു. ( Read Govt Order ). എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ ഡി.ഡി.ഒ മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംഘടിപ്പിക്കുക പ്രയാസമായത് കൊണ്ടാവാം ഇത് ഈ മാസം മുതല്‍ തന്നെ നടപ്പിലാക്കേണ്ട എന്ന് ട്രഷറി ഡയറക്ടറേറ്റ് തീരുമാനിച്ചതായി അറിയുന്നു. എന്തായാലും അധികം വൈകാതെ ഓരോ ഓഫീസിലെയും ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ അവരവരുടെ പേരില്‍ Digital Signature Certificate (DSC) സംഘടിപ്പിക്കേണ്ടത് നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. തൊട്ടടുത്ത മാസങ്ങളില്‍ തന്ന ബില്ലു സമര്‍പ്പിക്കണമെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും.

 ഡിജിറ്റല്‍ സിഗ്നേച്ചര്‍, അതിന്‍റെ ഉപയോഗം,  അത് ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്‍ പലരും അജ്ഞരാണ്. പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റല്‍ സിഗ്നേച്ചറിനെക്കുറിച്ചും അത് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ചില വിവരങ്ങള്‍ പരമാവധി ലളിതമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

സാധാരണ കൈയ്യൊപ്പ് പോലെ തന്നെ പ്രാധാന്യമുള്ളതും വിലിപിടിപ്പുള്ളതുമായ ഒന്നാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. ഇലക്ട്രോണിക് മാധ്യത്തില്‍ രേഖകള്‍ കൈമാറുമ്പോള്‍ അതില്‍ കൈയ്യൊപ്പ് പതിക്കാന്‍ നിര്‍വ്വാഹമില്ലാത്തത് കൊണ്ട് അതിന് പകരമായാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത്. ഇതിന് സാധാരണ കൈയ്യൊപ്പ് പതിക്കുന്നതിന് തുല്യം തന്നെയാണ്.  ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്-2000 (IT Act-2000) പ്രകാരം ഡിജിറ്റല്‍ സിഗ്നേച്ചറിന് കൈയ്യൊപ്പിന് തുല്യമായ നിയമ സാധുത നല്‍കിയിട്ടുണ്ട്. അത് കൊണ്ട് ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൂട്ടിച്ചേര്‍ത്ത് ഒരു ഇലക്ട്രോണിക് ഡോക്യുമെന്‍റ് കൈമാറിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് പിന്‍മാറുന്നതിനോ അത് നിഷേധിക്കുന്നതിനോ ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ ഉടമസ്ഥന് സാധിക്കില്ല. ഈ സിഗ്നേച്ചര്‍ ഉപയോഗിക്കാനുള്ള അവകാശം ഗവണ്‍മെന്‍റ് അംഗീകൃത ഏജന്‍സികളില്‍ നിന്ന് നിശ്ചിത ഫീസ് നല്‍കി നേടിയെടുക്കാം. ഇങ്ങനെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നതിന് നേടിയെടുക്കുന്ന അവകാശമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (Digital Signature Certificate). ടെക്നോളജിയില്‍ ദൈനം ദിനം വന്നു കൊണ്ടിരിക്കുന്ന പുരോഗമനങ്ങളുടെ ഫലമായി മിക്കവാറും എല്ലാ ഇടപാടുകളും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മാത്രമായി മാറും. ആയത് കൊണ്ട് ഇനിയുള്ള കാലങ്ങളില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിന് പ്രാധാന്യം വര്‍ദ്ധിക്കും എന്നത് തീര്‍ച്ചയാണ്.
ഡിജിറ്റല്‍ സിഗ്നേച്ചറുകളെ അവയുടെ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തില്‍ Class-2, Class-3, DGFT എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. സാധാരണ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനും ഇന്‍കം ടാക്സ്  ഇ-ഫയലിംഗിനും, ഫോം-16 ഇഷ്യു ചെയ്യുന്നതിനുമെല്ലാം Class-2 ഡിജിറ്റല്‍ സിഗ്നേച്ചറാണ് ആവശ്യം. Class-3 സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത് ഇ-ടെണ്ടര്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കാണ്. DGFT  ഉപയോഗിക്കുന്നത് സാധനങ്ങള്‍ളുടെ കയറ്റുമതി, ഇറക്കുമതി തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ്. ആയത് കൊണ്ട് നമ്മുക്ക് വേണ്ടത് Class-2 സിഗ്നേച്ചറാണെന്ന് ഓര്‍ക്കുക.
കൂടാതെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് 1 വര്‍ഷം, 2 വര്‍ഷം എന്നിങ്ങനെ  കാലാവധിയുള്ളത് ഉണ്ട്. ഇവിടുന്നങ്ങോട്ട് എല്ലാ കാലങ്ങളിലും ഇത് വേണ്ടത്കൊണ്ട് 2 വര്‍ഷം കാലാവധിയുള്ളത് എടുക്കുന്നതാണ് സാമ്പത്തിക ലാഭം നല്‍കുന്നത്. കാലാവധി തീരുമ്പോള്‍ വീണ്ടും പണം നല്‍കി സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ഒരു സോഫ്റ്റ്‍ ഫയലാണ്.  ഇതിന്‍റെ പ്രാധാന്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ഇത് ഇപ്പോള്‍ നല്‍കുന്നത് USB Token എന്നറിയപ്പെടുന്ന, സാധാരണ പെന്‍ഡ്രൈവ് പോലെ തോന്നിക്കുന്ന ഒരു ഡിവൈസിലാണ്. ഈ ഉപകരണത്തില്‍ ചേര്‍ക്കപ്പെടുന്ന ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് വളരെ സുരക്ഷിതമാണ്. ഇത്  ഓപ്പണ്‍ ചെയ്തതിന് ശേഷം ഡോക്യുമെന്‍റുകളില്‍ സിഗ്നേച്ചര്‍ ചേര്‍ക്കുന്നതിന് പാസ്‍വേര്‍ഡ് നിര്‍ബന്ധമാണ്. ഈ പാസ്‍വേര്‍ഡ് അറിയാത്ത ഒരാള്‍ക്ക് ഇത് ദുരുപയോഗം ചെയ്യാന്‍ കഴിയില്ല. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് സ്റ്റോര്‍ ചെയ്യുന്നതിനുള്ള USB Token പല കമ്പനികളും പുറത്തിറക്കുന്നുണ്ട്. TRUST KEY, ePass2003, Watchdata, Moserbaer, Gemalto തുടങ്ങിയവ അതില്‍ ചിലതു മാത്രമാണ്

ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ കണ്‍ട്രോളര്‍ ഓഫ് സെര്‍ട്ടിഫൈയിംഗ് അതോറിട്ടി (CCA)  അംഗീകരിച്ച ലൈസന്‍സ്ഡ് സെര്‍ട്ടിഫൈയിംഗ് ഏജന്‍സികള്‍ക്ക് (Licensed CAs) മാത്രമേ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാനുള്ള അവകാശമുള്ളു. ഇന്ത്യയില്‍ 9 ഏജന്‍സികള്‍ക്കാണ് നിലവില്‍ ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. എന്നാല്‍ കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ G.O.(P) No.76/2016 Fin. Dated 27.05.2016 എന്ന ഉത്തരവ് പ്രകാരം എല്ലാ ഡി.ഡി.ഒ മാരും കേരള ഐ.ടി മിഷന്‍ എംപാനല്‍ ചെയ്ത വെണ്ടര്‍മാരില്‍ നിന്നും ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കണമെന്നാണ് പറയുന്നത്. കേരള ഐ.ടി മിഷന്‍ ഡയറക്ടറുടെ 06/12/2014 ലെ DDFS/Admin/517/2014-KSITM/9532 എന്ന പ്രൊസീഡിംഗ്സ് പ്രകാരം ( Read Proceedings ) eMudhra Consumer Services-Karnataka,  Sify Technologies Ltd-Chennai എന്നീ രണ്ട് സ്ഥാപനങ്ങളെയാണ് ഇതിന് വേണ്ടി അധികാരപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഈ രണ്ടില്‍ ഏതെങ്കിലും ഒരു ഏജന്‍സിയെ സമീപിച്ചാല്‍ ഡി.ഡി.ഒ മാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. യു.എസ്.ബി ടോക്കണ്‍ അടക്കം 2 വര്‍ഷം കാലാവധിയുള്ള ഡിജിറ്റല്‍ സിഗ്നേച്ചറിന് 600 രൂപ മുതല്‍ 1500 രൂപ വരെ ഈടാക്കുന്നുണ്ട്. e-Mudhra അതിന്‍റ ഡിജിറ്റല്‍ സിഗ്നേച്ചര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും കേരളത്തില്‍ രണ്ട് ഏജന്‍സികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

1)  Analytix Corporate Solutions Pvt Ltd, Cochin
2)  IBS Group, Nedumangad, Thiruvananthapuram

eMudhra Consumer Services, Sify Technologies Ltd എന്നീ രണ്ട് ഏജന്‍സികളുടെയും കേരളത്തില എല്ലാ ജില്ലകളിലേയും കളക്ഷന്‍ ആന്‍റ് പ്രോസസിംഗ് സെന്‍ററുകളുടെ വിലാസവും ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പരും താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡി.ഡി.ഒ മാര്‍ക്ക് ഈ സെന്‍ററുകളില്‍ നേരിട്ട് ചെന്ന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കാവുന്നതാണ്.

Contact Details of District Centres
Analytix Corporate Solutions Pvt Ltd ( For e-Mudhra )
IBS Group ( For e-Mudhra )
Sify Technologies Ltd

എന്നാല്‍ ജില്ലയിലെ ഒരു സെന്‍ററില്‍ ഡി.ഡി.ഒ മാര്‍ എല്ലാവരും എത്തിച്ചേരുക എന്നത് ബുദ്ധിമുട്ടായത് കാരണം സര്‍വ്വീസ് സംഘടനകളും ഫോറങ്ങളും മറ്റും ഈ രണ്ടില്‍ ഏതെങ്കിലും ഏജന്‍സിയുടെ സഹകരണത്തോടെ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇങ്ങനെയുള്ള ക്യാമ്പുകളുടെ തിയ്യതിയും സ്ഥലവും വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നോ മറ്റോ മനസ്സിലാക്കി ക്യാമ്പുകളില്‍ ചെന്നാലും സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാം.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റിന് സമര്‍പ്പിക്കേണ്ട രേഖകള്‍

ബില്ലുകളില്‍ പതിക്കുന്നതിന് എടുക്കുന്ന ഡിജിറ്റല്‍ സിഗ്നേച്ചര്‍  എടുക്കേണ്ടത് നമ്മുടെ സ്വന്തം പേരിലാണ്. സ്ഥാപനത്തിന്‍റെ പേരിലല്ല. തന്‍മൂലം പിന്നീടൊരിക്കല്‍ ഈ ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് സ്ഥാനമാറ്റം ലഭിക്കുകയാണെങ്കില്‍ പുതയ ഓഫീസില്‍ ഇതേ സിഗ്നേച്ചര്‍ തന്നെ ഉപയോഗിക്കാം. നമ്മള്‍ പ്രധാനമായും സ്പാര്‍ക്കില്‍ ഉപയോഗിക്കുന്നതിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംഘടിപ്പിക്കുന്നത്. ആയത്കൊണ്ട് നമ്മള്‍ എടുക്കുന്ന ഡിജിറ്റല്‍ സിഗ്നേച്ചറിലെ പേര് സ്പാര്‍ക്കിലുള്ളതിന് തീര്‍ത്തും സമാനമായിരിക്കണം. അല്ലാത്ത പക്ഷം സ്പാര്‍ക്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നതിന് പ്രശ്നങ്ങള്‍ നേരിട്ടേക്കാം. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് One Time Password ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം e-Mudhra യില്‍ ലഭ്യമാണ്. ആയത് കൊണ്ട് സ്പാര്‍ക്കിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും തികച്ചും സമാനമാണെങ്കില്‍ (1) ആധാര്‍ കാര്‍ഡിന്‍റെ കോപ്പി   (2) സ്പാര്‍ക്കില്‍ നിന്നെടുത്ത ഐ.ഡി.കാര്‍ഡിന്‍റെ കോപ്പി അല്ലെങ്കില്‍ ഏറ്റവും അവസാനത്തെ ശമ്പള ബില്ലിന്‍റെ കോപ്പി എന്നിവ നല്‍കി ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം. ഈ വിധത്തിലാണെങ്കില്‍ മറ്റു ഫോമുകളൊന്നും പൂരിപ്പിച്ചു നല്‍കേണ്ടതില്ല. കാലതാമസവും നേരിടുന്നില്ല. എന്നാല്‍ ആധാറിലെ പേരും സ്പാര്‍ക്കിലെ പേരും വ്യത്യാസമുണ്ടെങ്കില്‍ ആധാര്‍ OTP ഉപയോഗിച്ചുള്ള പ്രോസസിംഗ് നടത്തിയിട്ട് കാര്യമില്ല. കാരണം സിഗ്നേച്ചര്‍ ലഭിക്കുന്നത് ആധാറിലുള്ള പേരിലായിരിക്കും. അത് സ്പാര്‍ക്കില്‍ ഉപയോഗിക്കാന്‍ പ്രയാസം നേരിട്ടേക്കാം. അങ്ങിനെ വരുമ്പോള്‍ സ്പാര്‍ക്കിലേതു പോലെ പേരുള്ള ഏതെങ്കിലും ഐ.ഡി. നല്‍കണം. ഫോറം പൂരിപ്പിച്ചു നല്‍കുകുയും വേണം. ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷ വെരിഫിക്കേഷന്‍ കഴിഞ്ഞതിന് ശേഷം മാത്രമേ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ അപേക്ഷാ ഫാറം ബാംഗ്ലൂരിലേക്ക് അയക്കുകയും അവിടനെ നിന്ന് സിഗ്നേച്ചര്‍ ഉള്ളടക്കം ചെയ്ത യു.എസ്.ബി ഡിവൈസ് തപാലില്‍ അയക്കുകയുമാണ് ചെയ്യുന്നത്. ഇതിന് രണ്ടാഴ്ചയെങ്കിലും സമയമെടുത്തേക്കാം. ആധാര്‍ കാര്‍ഡിലും സ്പാര്‍ക്കിലും പേര് വ്യത്യാസമുള്ളവര്‍ ഫോറം പൂരിപ്പിച്ചു നല്‍കുന്നതോടൊപ്പം ഒരു തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും  ഒരു അഡ്രസ് തെളിയിക്കുന്ന രേഖയുടെ കോപ്പിയും നല്‍കണം

Identity Proof (Attested copy of any one of the following) 
 1. Passport
 2. PAN Card of the Applicant
 3. Driving Licence
 4. Post Office ID Card
 5. Bank Account Passbook containing the photograph and signed by an individual with attestation by the concerned Bank official
 6. Photo ID card issued by the Ministry of Home Affairs of Centre/State Governments
 7. Any Government issued photo ID card bearing the signatures of the individual
Address Proof (Attested copy of any one of the following)
 1. AADHAAR Card
 2. Voter ID Card
 3. Driving Licence (DL)/Registration Certificate (RC)
 4. Water Bill (Not older than 3 Months).
 5. Electricity Bill (Not older than 3 Months)
 6. Bank Statements signed by the bank (Not older than 3 Months)
 7. Service Tax/VAT Tax/Sales Tax registration certificate
 8. Property Tax/ Corporation/ Municipal Corporation Receipt
Sify Technologies Ltd ല്‍ ആധാര്‍ വഴി OTP ജനറേറ്റ് ചെയ്യുന്ന സംവിധാനം ആയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് കൊണ്ട് ഈ സ്ഥാപനത്തില്‍ ഫോറം സമര്‍പ്പിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. അതോടൊപ്പവും മുകളില്‍ കൊടുത്ത ഏതെങ്കിലും രണ്ട് രേഖകള്‍ സമര്‍പ്പിക്കണം.


ഇനി ആര്‍ക്കെങ്കിലും നേരിട്ട് ഓണ്‍ലൈനായി ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കണെമെന്നുണ്ടെങ്കില്‍ അതിനുള്ള സൗകര്യം e-Mudhra യുടെ വെബ്സൈറ്റിലുണ്ട്. പക്ഷെ തുക കൂടുമെന്ന് മാത്രം. ഇവിടെയും ആധാറിലെ പേരിലാണ് സിഗ്നേച്ചര്‍ എടുക്കേണ്ടതെങ്കില്‍ ഒരു ദിവസം കൊണ്ട് തന്നെ സിഗ്നേച്ചര്‍ അപ്രൂവല്‍ ആകും. എന്നാലും USB Token തപാല്‍ വഴി എത്തുന്നതിന് മൂന്നോ നാലോ ദിവസം കാത്തിരിക്കണം. ഈ USB Token ശൂന്യമായിരിക്കും. അത് ഇവിടെ എത്തിക്കഴിഞ്ഞാല്‍ അതിലേക്ക് സിഗ്നേച്ചര്‍ നമ്മള്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.  
 Visit : www.emudhra.com
 
സാധാരണ കൈയ്യൊപ്പിനോളം തന്നെ വിലമതിക്കുന്നാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്നിരിക്കെ അതിന്‍റെ ഉപയോഗത്തില്‍ നാം കുറച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

 1. ഒരു കാരണവശാലും USB Token സോഫ്റ്റ്‍വെയറില്‍ കാണുന്ന Initialise Device, Format Device തുടങ്ങിയ മെനുകളില്‍ ക്ലിക്ക് ചെയ്യരുത്. അങ്ങിനെ ചെയ്താല്‍ സിഗ്നേച്ചര്‍ ഡിലീറ്റായി പോകുന്നതാണ്. പിന്നീട് പുതിയ സിഗ്നേച്ചറിന് അപേക്ഷിക്കുക മാത്രമേ മാര്‍ഗ്ഗമൂള്ളൂ.

 2. ഡിജിറ്റല്‍ സിഗ്നേച്ചര്‍ അടങ്ങുന്ന USB Token വളരെ ഭദ്രമായി സൂക്ഷിക്കുക. നഷ്ടപ്പെട്ടാല്‍ വീണ്ടും ലഭിക്കുന്നതിന് ആദ്യമായി എടുക്കുന്നതിനു് സ്വീകരിച്ച അതേ നടപടി ക്രമങ്ങള്‍ തന്നെ വേണ്ടി വരും.

 3. USB Token കമ്പ്യൂട്ടറില്‍ ഘടിപ്പിക്കുമ്പോള്‍ ആവശ്യപ്പെടുന്ന പാസ് വേര്‍ഡ് തെറ്റാതെ നല്‍കുക. നിശ്ചിത പ്രാവശ്യം തെറ്റിക്കഴിഞ്ഞാല്‍ ഡിവൈസ് ബ്ലോക്ക് ആവുന്നതാണ്. സാധാരണ ഇ-മെയിലിന്‍റെയോ സ്പാര്‍ക്കിന്‍റെയോ ഒക്കെ പാസ്‍വേര്‍ഡ് മറന്നു പോയാല്‍ റീസെറ്റ് ചെയ്യുന്ന രീതിയീല്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യാന്‍ സാധ്യമല്ല.

 4. USB ഡിവൈസും പാസ്‍വേര്‍ഡും പരമാവധി മറ്റാരുമായും പങ്ക് വെക്കാതിരിക്കുക

 5. സിഗ്നേച്ചറിന്‍റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അത് പുതുക്കേണ്ടതാണ്. പുതുക്കുമ്പോള്‍ USB Token പഴയത് തന്നെ മതിയാകും. എന്നാല്‍ സിഗ്നേച്ചറിനുള്ള ഫീസ് പഴയത് പോലെ തന്നെ നല്‍കേണ്ടി വരും.

 6.  നമ്മള്‍ സ്വന്തമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ മാത്രം സിഗ്നേച്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലാത്ത കമ്പ്യൂട്ടറുകളില്‍ ഏതെങ്കിലും കാരണവശാല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ ആവശ്യത്തിന് ശേഷം സിഗ്നേച്ചര്‍ ആ സിസ്റ്റത്തില്‍ നിന്നും ഡിലീറ്റ് ചെയ്യുക. 


ഏത് കമ്പനിയുടെ USB Token ആയാലും ഇതിന്‍റെ ഇന്‍സ്റ്റലേഷന്‍ രീതി ഏറെക്കുറെ സമാനമാണ്. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന TRUST KEY എന്ന ഡിവൈസ് കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി വിശദീകരിക്കാം..
 • ആദ്യമായി നമുക്ക് ഏജന്‍സികളില്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ സിഗ്നേച്ചര്‍ അടങ്ങിയ USB Token കമ്പ്യൂട്ടറിന്‍റെ ഏതെങ്കിലും ഒരു യു.എസ്.ബി ഡ്രൈവില്‍ ഇന്‍സര്‍ട്ട് ചെയ്യുക. ഉടനെ ഇതിന്‍റെ ഡ്രൈവര്‍ സ്വമേധയാ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും താഴെ കാണുന്ന പോലുള്ള ഒരു AutoPlay വിന്‍ഡോ തുറന്ന് വരും. ഇതില്‍ Run Setup.exe എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. (അഥവാ നിങ്ങള്‍ AutoPlay ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ My Computer >> CD Drive(X) Trust Key >> Setup.exe എന്ന ഫയലില്‍ എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക)
  

തുടര്‍ന്ന് വരുന്ന User Account Control ബോക്സില്‍ Do you want to allow the following program to make changes to the computer..? എന്നതില്‍ Yes എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ Trust Key Tool ഇന്‍സ്റ്റലേഷന്‍ വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ Install ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആരംഭിക്കും.


തുടര്‍ന്ന് ചിലപ്പോള്‍ ചില സര്‍ട്ടിഫക്കറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള Security Warning വിന്‍ഡോ ലഭിക്കും. അതില്‍  എല്ലാം Yes ബട്ടണ്‍ അമര്‍ത്തുക.


തുടര്‍ന്ന് അല്‍പ സമയത്തിനുള്ള ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാവുകയും താഴെ കാണുന്ന വിന്‍ഡോ ലഭിക്കുകയും ചെയ്യും. ഇതില്‍ Finish ബട്ടണ്‍ അമര്‍ത്തുക.


ഇതോടു കൂടി നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ ഡെസ്ക് ടോപ്പില്‍ Trust Key Tool, Trust Key Diagnostic Tool എന്നിങ്ങനെ രണ്ട് പുതിയ ഐക്കണുകള്‍ പ്രത്യക്ഷപ്പെട്ടതായി കാണാം. ഇതില്‍ Trust Key Tool എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക.


ഇത് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഈ വിന്‍ഡോയുടെ വലതു വശത്ത് നമ്മുടെ ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ വിവരങ്ങള്‍ കാണാം. അതു പോലെ ഈ വിന്‍ഡോയുടെ ഇടതു വശത്തെ കോളത്തില്‍ Device Operation, PIN Operation, Certificate Operation, Admin, Options എന്നിങ്ങനെ 5 ഓപ്ഷനുകള്‍ കാണാം.


ഇതില്‍ PIN Operation എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അതിന് താഴെ കാണുന്ന Modify PIN എന്ന ഓപ്ഷന്‍ ഉപയോഗിച്ച് നമ്മുടെ ഡിവൈസിന്‍റെ  ഏജന്‍സികളില്‍ നിന്നും നല്‍കിയ പാസ് വേര്‍ഡ് നമുക്ക് മാറ്റാവുന്നതാണ്. Modify PIN എന്ന വിന്‍ഡോയില്‍ ആദ്യത്തെ ബോക്സില്‍ പഴയ പാസ്‍വേര്‍ഡും പിന്നീടുളള രണ്ട് ബോക്സുകളില്‍ നമ്മള്‍ നല്‍കാനുദ്ദേശിക്കുന്ന പുതിയ പാസ്‍വേര്‍ഡും നല്‍കി OK  ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. പഴയ പാസ്‍വേര്‍ഡ് നല്‍കുമ്പോള്‍ തെറ്റിപ്പോകരുത്. 10 തവണ തെറ്റിപ്പോയാല്‍ ഡിവൈസ് ബ്ലോക്ക് ആകും. പിന്നെ പുതിയ സിഗ്നേച്ചര്‍ എടുക്കേണ്ടി വരും.അത് പോലെ Admin എന്ന മെനുവിന് താഴെ കാണുന്ന Format Token എന്ന ബട്ടണ്‍ ഒരു കാരണവശാലും അമര്‍ത്തരുത്. ഇതും സിഗ്നേച്ചര്‍ ഡിലീറ്റ് ആക്കുന്നതാണ്.
ആഗസ്റ്റ് 15 ന് ശേഷമുള്ള ബില്ലുകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംവിധാനത്തെക്കുറിച്ച് ഇതുവരെ പലരും തന്നെ അത്ര ഗൗനിക്കാതെ പോയി. എവിടെ നിന്ന് ലഭിക്കും എങ്ങിനെ ലഭിക്കും എന്നൊന്നും അധികം പേര്‍ക്കം അറിയില്ലായിരുന്നു. ഇപ്പോള്‍ സെര്‍ട്ടിഫൈയിംഗ് ഏജന്‍സികളില്‍ വമ്പിച്ച തിരക്ക് അനുഭവപ്പെടുന്നു. അതുകാരണം ഈ മാസം മുതല്‍ തന്നെ ഇത് നിര്‍ബന്ധമാക്കരുതെന്ന് പല മേഖലഖളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മാത്രമല്ല സ്പാര്‍ക്കിലെ ബില്ലില്‍ ഡി.ഡി.ഒ മാരുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ചേര്‍ക്കുന്നതിനുള്ള ഒരു സംവിധാനവും ഇതു വരെ വന്നു കണ്ടില്ല. ആയത് കൊണ്ട് ഈ ആഗസ്റ്റിലെ ബില്ലു മുതല്‍ എന്നത് അല്പം മുന്നോട്ടു നീട്ടും എന്ന് നമുക്ക് പ്രതീക്ഷിക്കാം. സ്പാര്‍ക്കില്‍ ഇതിനുള്ള സംവിധാനം നിലവില്‍ വന്നെങ്കില്‍ മാത്രമേ ഇത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ കഴിയൂ. അത് വരുന്ന മുറയ്ക്ക് അതിനെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്.

Share This:

Advertisement

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

36 comments to ''Digital Signature and Its Use in SPARK"

ADD COMMENT
 1. Thank you Sir for the details. How can the salary/ allowances bill counter signed by RDD (For aided schools) after implementing paperless bill? Or will it be replaced by Digital Signature?

  ReplyDelete
  Replies
  1. ഈ സമ്പ്രദായം അതിന്‍റെ പൂര്‍ണ്ണാവസ്ഥയില്‍ എത്തിയാല്‍ തീര്‍ച്ചയായും കൗണ്ടര്‍ സിഗ്നേച്ചര്‍ എന്നതും ഡിജിറ്റല്‍ സിഗ്നേച്ചറിലേക്ക് മാറും എന്ന് പ്രതീക്ഷിക്കാം

   Delete
 2. സര്‍,DSC യെക്കുറിച്ചുള്ള വിവരണം നന്നായിരിക്കുന്നു.ഇനി ഇത് സ്പാര്‍ക്കില്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച്കൂടി അറിയാന്‍ കാത്തിരിക്കുന്നു.

  ReplyDelete
 3. good............very useful....thanks al rehman sir.....

  ReplyDelete
 4. വളരെ നല്ല പോസ്റ്റ്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ലളിതമായ വിവരണം. അഭിനന്ദനങ്ങൾ
  ഇ മുദ്രയുടെ തന്നെ ടോക്കൺ ഉത്തരവാദിത്തത്തോടെയും വില്പനാന്തര സേവന പിന്തുണയോടെയും വിതരണം ചെയ്യുന്ന IBS Group എന്ന ആർ.എ യുടെ വിവരങ്ങൾ കൂടി ചേർത്താൽ ഉത്തമം.

  ReplyDelete
 5. how we can use digital signature in emails and documents?

  ReplyDelete
 6. Good. Expecting more and thank you for your effort.

  ReplyDelete
 7. ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റില്ലേ

  ReplyDelete
 8. Dear Sir,
  Thank U very much.
  Praveen CBHSS Vallikunnu

  ReplyDelete
 9. Admire your efforts
  great....keep it up

  ReplyDelete
 10. Sir, a very good work. Thanks a lot for this valuable post.................

  ReplyDelete
 11. ഇതു TDS Return online ആയി ഫയല്‍ ചെയ്യുന്നതിന് ഉപയോഗിക്കുവാന്‍ പറ്റുമോ

  ReplyDelete
 12. സമഗ്രമായ ലേഖനം .. ഉപകാരപ്രദം .. ഷെയര്‍ ചെയ്യുന്നു...
  അഭിനന്ദനങ്ങള്‍ അല്‍റഹിമാന്‍ സര്‍ & റ്റിജു സര്‍...

  ReplyDelete
 13. വളരെ നല്ല പോസ്റ്റ്... ലളിതമായ വിവരണം....ഉപകാരപ്രദം..... അഭിനന്ദനങ്ങൾ.

  ReplyDelete
 14. Rahmanji
  It is very useful, informative and timely.
  All the Best. May God bless you.
  Sajan

  ReplyDelete
 15. Rahiman sir thanks for your selfless endeavour

  ReplyDelete
 16. nice and simple explanation
  very good..........

  ReplyDelete
 17. Dear Sir,
  I think you prepared this write up after purchasing a digital signature for yourself! :-) Good and clear explanation of not only procedures for acquiring the DS but also the post formalities. Thank you and Well done!

  ReplyDelete
 18. വളരെ ഉപകാരപ്രദം.അഭിനന്ദനങ്ങള്‍...ഒരുപാട് നന്ദിയും...

  ReplyDelete
 19. Thank you Sir for the details.For JOTRON

  ReplyDelete
 20. from october salary processing need dsc. kindly post further procedure if it is available

  ReplyDelete
 21. വളരെ നല്ല പേസ്റ്റ് - ഡിജിറ്റല്‍ സിഗ്നേച്ചര്‍ യു.എസ്.ബി വാങ്ങിയപ്പോള്‍ പാസ്വേര്‍ വാങ്ങിയിട്ടില്ല. അറിയില്ലായിരുന്നു. അവര്‍ പറഞ്ഞിട്ടുമില്ല-

  ReplyDelete
 22. How to use Digital signature in spark bill (Now 10/2016)

  ReplyDelete
 23. Digital Signature In Aluva Pls Contact-9847737829

  ReplyDelete

  Advertisement
 • To add an Emoticons Show Icons
 • To add code Use [pre]code here[/pre]
 • To add an Image Use [img]IMAGE-URL-HERE[/img]
 • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM