NEWS UPDATE

Menu

Income Tax Calculators 2015-16


Last updated on 19.02.2016: 2015-16 സാമ്പത്തിക വർഷത്തെ വരുമാനം കണക്കാക്കി അടയ്ക്കാനുള്ള ആദായ നികുതി 2016 ഫെബ്രുവരി മാസത്തെ ശമ്പളത്തോടു കൂടി മുഴുവനായി അടച്ചു തീർക്കണം .ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടു കൂടി സ്റ്റേറ്റ്മെന്‍റ് സമർപ്പിച്ചാൽ  മതിയെങ്കിലും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാനുള്ള സമയമായി. 2015 -16  സാമ്പത്തിക വർഷത്തെ ആദായ നികുതി കാണേണ്ടുന്ന വിധവും തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ ടൂളുകൾക്കും തുടർന്ന് വായിക്കുക.


Income Tax Calculator 2016 by Alrahiman
Easy Tax Income Tax Calculator by Alrahiman
Relief Calculator by Alrahiman
Anticipatory Income Statement Calculator by Alrahiman 
Income Tax Calculator 2016 by Sudheer Kumar
Easy Tax by Sudheer Kumar
Tax Relief Calculator by Sudheer Kumar
TDS Calculator  by Sudheer Kumar
Income Tax Calculator 2016 by Babu Vadukkumchery
Income Tax Calculator  by Babu Vadukkumchery
Income Tax Calculator 2016 by Safeeq
Income Tax Calculator by Safeeq
Income Tax Calculator 2016 by Jijo George
Income Tax Calculator by Jijo George
Income Tax Calculator 2016 by Sai Prakash & Anil Gomez
Income Tax Calculator by Sai Praksh & Anil Gomez
Income Tax Circular 2016
Income Tax Deduction. Finance Circular dtd 04.02.2016

ഈ വര്‍ഷം നികുതി നിരക്കുകളില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും മാറ്റങ്ങളൊന്നുമില്ല.

2015-16 ലെ നികുതി നിരക്കുകള്‍
Ordinary CitizensSenior Citizens (Age 60-79)Super Senior Citizens (Age 80 or above)
Upto Rs. 2,50,000 - NilUpto Rs. 3,00,000 - NilUpto Rs. 5,00,000 - Nil
2,50,000 To 5,00,000 - 10%3,00,000 To 5,00,000 - 10%5,00,000 To 10,00,000 - 20%
5,00,000 To 10,00,000 - 20%5,00,000 To 10,00,000 - 20%Above 10,00,000 - 30%
Above 10,00,000 - 30%Above 10,00,000 - 30%






 ഈസി ടാക്സിലെ പ്രധാന മാറ്റങ്ങള്‍


  • ആദായനികുതി റൗണ്ട് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് തന്നെ സെലക്ട് ചെയ്യുന്നതിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
  • നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കുന്ന തുയില്‍ 80CCE പ്രകാരമുള്ള 1,50,000 രൂപ തികയ്ക്കാനുള്ളത് 80CCD യില്‍ ഉള്‍ക്കൊള്ളിച്ച് ബാക്കി വരുന്നത് 80CCD(1) എന്ന സെക്ഷനില്‍ ഇതിന് പുറമെയുള്ള കിഴിവായി പരിഗണിക്കുന്നു.
  •  സേവിംഗ്സ് ഡെപ്പോസിറ്റില്‍ നിന്നും ഫിക്സഡ് ഡെപ്പോസിറ്റില്‍ നിന്നും ലഭിക്കുന്ന പലിശ Income From Other Sources എന്ന ഹെഡില്‍ കാണിക്കുന്നതിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സേവിംഗ് ഡെപ്പോസിറ്റില്‍ നിന്ന് ലഭിക്കുന്ന 10,000 രൂപ വരെ 80TTA എന്ന വകുപ്പ് പ്രകാരം സോഫ്റ്റ്‍വെയര്‍ ഡിഡക്ഷനായി പരിഗണിക്കും. ബാക്കി വരുന്ന സേവിംഗ് ബാങ്ക് ഡെപ്പോസിറ്റ് പലിശയും ഫിക്സഡ് ഡെപ്പോസിറ്റില്‍ നിന്നുള്ള മുഴുവന്‍ പലിശയും വരുമാനമായി കണക്കാക്കി നികുതി കാല്‍ക്കുലേറ്റ് ചെയ്യുന്നു.

 ആദായ നികുതി കണക്കാക്കുന്നതെങ്ങിനെ ?

ഓരോ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും ഈ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.
 
മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.

1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)
നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.
  • യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക
സാധാരണ ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന് ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍ നിന്നും വാടക രസീത് ആവശ്യപ്പെടാറുണ്ട്.

2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.

3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)
മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income എന്നറിയപ്പെടുന്നു. ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം,  ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 2,00,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)

Net Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Total Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1,50,000 രൂപ വരെ കുറവ് ചെയ്യാം.

80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍
  • പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
  • SLI, FBS, GIS, GPAIS തുടങ്ങിയവ
  • ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ്  പ്രീമിയം
  • നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
  • നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
  • 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
  • വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ  Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
  • പരമാവധി രണ്ട് കുട്ടികള്‍ക്ക്  വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്.  (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും
80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.

80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക. നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുന്നവര്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനിലേക്ക് അടച്ചിട്ടുള്ള തുക ഈ സെക്ഷനിലാണ് ഡിഡക്ഷനായി കാണിക്കേണ്ടത്. പരമാവധി ബേസികും ഡി.എ യും കൂടിയതിന്‍റെ 10 ശതമാനം മാത്രമേ ഇതില്‍ കിഴിവായി അനുവദിക്കൂ.
മുകളില്‍ നല്‍കിയ 80C, 80CCC, 80CCD എന്നീ മൂന്ന് വകുപ്പുകളിലും കൂടി പരമാവധി ഒന്നര ലക്ഷം രൂപയുടെ കിഴിവുകള്‍ മാത്രമേ അനുവദിക്കൂ. ഇത് കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.

80 സി.സി.ഡി (1) - കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമിലേക്ക് അടച്ചതും 80CCE പ്രകാരം 1,50,000 രൂപില്‍ ഉള്‍ക്കൊള്ളിച്ച് ബാക്കി വരുന്ന തക പരമാവധി 50,000 രപവരെ ഈ വകുപ്പില്‍ കിഴിക്കാം.

80. സി.സി.ജി – ഓഹരി നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ 2012-13 മുതല്‍ രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം എന്ന പേരില്‍ ഒരു പുതിയ സ്കീം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിക്ഷേപിക്കുന്ന 50,000 രൂപ വരെയുള്ള തുകയുടെ 50 ശതമാനം വരുമാനത്തില്‍ നിന്നും  കിഴിവായി അനുവദിക്കും. എന്ന് പറഞ്ഞാല്‍ മാക്സിമം കിഴിവ് 25,000 രൂപ. ഉദാഹരണമായി ടാക്സ് ബാധ്യത 10 ശതമാനത്തില് ഒതുങ്ങി നില്‍ക്കുന്ന ഒരാള്‍ 50,000 രൂപ ഈ ഇനത്തില്‍ നിക്ഷേപിച്ചാല്‍ 2500 രൂപ മാത്രമേ നികുതിയില്‍ കുറയുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 25,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 25,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍ 30,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 55,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി

80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 75,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1.25 ലക്ഷം രൂപ)

80. ഡി.ഡി.ബി – മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ, സൂപ്പര്‍ സീിയറാണെങ്കില്‍ 80.000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്.  12/10/2015 ന് പുറപ്പെടുവിച്ച 2791 ാം നമ്പര്‍ നോട്ടിഫിക്കേഷന്‍ പ്രകാരം ഈ ഡിഡക്ഷന്‍ ക്ലെയിം ചെയ്യുന്നതിന് ചികിത്സിക്കുന്ന ഡോക്ടറുടെ ഒരു പ്രിസ്ക്രിപ്ഷന്‍ സമര്‍പ്പിച്ചാല്‍ മതി. ഈ പ്രിക്രിപ്ഷനില്‍ രോഗിയുടെ പേര്, വയസ്, രോഗത്തിന്‍റെ പേര്, ഡോക്ടറുടെ പേര്, രജിസ്ട്രേഷന്‍ നമ്പര്‍, യോഗ്യതകള്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം.

80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശയിനത്തിലേക്ക് തന്‍റെ വരുമാനത്തില്‍ നിന്നും അടച്ച തുക.

80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.

80.യു – പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന്  തന്റെ വരുമാനത്തില്‍ നിന്നും  വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 75,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1.25 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.


മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍ 2 ശതമാനം  എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ തുകയാണ് നിങ്ങളുടെ ഇന്‍കം ടാക്സ്. 

https://sites.google.com/site/alrahiman/Relief%20Calc%202013-14.xls?attredirects=0&d=1

2015 ഏപ്രിലിന് മുമ്പുള്ള ഏതെങ്കിലും മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന  ശമ്പളം അരിയറായി ഈ വര്‍ഷം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഈ വര്‍ഷത്തെ വരുമാനമായി കാണിക്കേണ്ടതുണ്ട്. തന്‍മൂലം ചിലപ്പോള്‍ നമ്മുടെ നികുതി ബാധ്യത ഒരു പാട് വര്‍ദ്ധിച്ചിട്ടുണ്ടാകാം. ഒരു പക്ഷെ ഇപ്പോള്‍ ലഭിച്ച ശമ്പള കുടിശ്ശിക അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ നമുക്ക് നികുതി അടക്കേണ്ടി വരില്ലായിരുന്നു. ഇപ്പോള്‍ എല്ലാം കൂടി ലഭിച്ചതിന്‍റെ ഫലമായി വരുമാന പരിധി വര്‍ദ്ധിക്കുകയും അത് മൂലം നികുതി ബാധ്യത വരികയും ചെയ്തതാകാം. അത്തരം ആളുകള്‍ക്ക് 89(1) വകുപ്പ് പ്രകാരം അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാം.  ഈ വര്‍ഷം പേ ഫിക്സ് ചെയ്തവര്‍, അപ്രൂവല്‍ ലഭിക്കാന്‍ താമസം നേരിട്ട് ഇപ്പോള്‍ ശമ്പളം ഒരുമിച്ച് ലഭിച്ചവര്‍, എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കേണ്ട ശമ്പളം ഈ വര്‍ഷത്തില്‍ വാങ്ങിച്ചവര്‍ തുടങ്ങി പലര്‍ക്കും ഈ റിലീഫ് ഉപയോഗപ്പെടുത്താവുന്നതാണ്.
അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാമെന്നുള്ളത് പലരും അറിയാതെ പോവുകയോ, അതല്ലെങ്കില്‍ അറിഞ്ഞിട്ടും സങ്കീര്‍ണ്ണമ്മായ പേപ്പര്‍ വര്‍ക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയോ ചെയ്യുന്ന പ്രവണത കണ്ട് വരുന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് വേണ്ടി തയ്യാറാക്കിയ Relief Calculator എന്ന എക്സല്‍ അപ്ലിക്കേഷന്‍ ഒരു വലിയ വിജയമായിത്തീര്‍ന്നു. ആയത്കൊണ്ട് അത് പരിഷ്കരിച്ച് ഈ വര്‍ഷത്തെ ഉപയോഗത്തിന് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ നേരം കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലാതെ, ചിലപ്പോള്‍ ഒരുപാട് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ ഇത് സഹായിച്ചേക്കാം.


Relief Calculator ഉപയോഗിക്കുന്നതെങ്ങിനെ?

റിലീഫ് കണക്കാക്കുന്നതിന് മുമ്പായി നിങ്ങള്‍ EASY TAX ഓപ്പണ്‍ ചെയ്ത് ഈ വര്‍ഷത്തെ വിവരങ്ങള്‍ ചേര്‍ക്കുക. കാരണം റിലീഫ് നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ക്ലെയിം ചെയ്താല്‍ മതി.  ഈ വര്‍ഷം അരിയര്‍ അടക്കമുള്ള മൊത്തവരുമാനത്തിന് മേല്‍ ടാക്സ് വരുന്നില്ലെങ്കില്‍ റിലീഫ് കണക്കാക്കാന്‍ സമയം ചെലവഴിക്കേണ്ട ആവശ്യമില്ലല്ലോ.. മാത്രമല്ല റിലീഫ് കണക്കാക്കുന്നതിന് ഈ വര്‍ഷത്തെ മൊത്തവരുമാനം എത്രയാണെന്ന് അറിയുകയും വേണം. ആയത് കൊണ്ട് ആദ്യം EASY TAX ലെ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. അതില്‍ അരിയര്‍ ചേര്‍ക്കാനുള്ള സ്ഥലങ്ങളില്‍ അത് ചേര്‍ക്കുകയും ചെയ്യുക. ഇനി ഇതിലെ Statement എടുത്ത് നോക്കിയാല്‍ ടാക്സ് വരുന്നുണ്ടോ എന്നറിയാം. ടാക്സ് അടക്കേണ്ടതുണ്ടെങ്കില്‍ മാത്രം റിലീഫ് കണക്കാക്കുന്നതിന് അടുത്ത സ്റ്റെപ്പിലേക്ക് പോവുക.

റിലീഫ് കണക്കാക്കുന്നതിന് ആകെ രണ്ട് കാര്യങ്ങളാണ് വേണ്ടത്.
  1. നിങ്ങള്‍ക്ക് ലഭിച്ച അരിയര്‍ സാലറിയുടെ Due-Drawn Statement. ഓരോ സാമ്പത്തിക വര്‍ഷത്തിലേക്ക് ലഭിച്ച സാലറി അരിയര്‍ കണ്ടെത്തുന്നതിന് വേണ്ടിയാണിത്
  2. ഏതൊക്കെ മുന്‍വര്‍ഷങ്ങളിലേക്കുള്ള അരിയറാണോ ലഭിച്ചിട്ടുള്ളത് ആ വര്‍ഷങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്‍റുകള്‍. അതല്ലെങ്കില്‍ ആ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മൊത്തവരുമാനം (എല്ലാ ഡിഡക്ഷനുകള്‍ക്കും ശേഷമുള്ളത്) കൃത്യമായി അറിഞ്ഞിരുന്നാലും മതി.
ഈ രണ്ട് കാര്യങ്ങള്‍ മാത്രം ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ Relief Calculator ഓപ്പണ്‍ ചെയ്യുക.  എക്സല്‍ സോഫ്റ്‍വെയറില്‍ നേരത്തെ മാക്രോ എനാബിള്‍ ചെയതിട്ടില്ലെങ്കില്‍ അത് എനാബിള്‍ ചെയ്യുക. അതിന് ശേഷം DATA ENTRY എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഈ സ്ക്രീനില്‍ മുന്ന് സ്റ്റെപ്പുകള്‍ മാത്രം ചെയ്താല്‍ മതി.
  • ഒന്നാമത്തെ സ്റ്റെപ്പില്‍ Personal Details വിഭാഗത്തില്‍  പേര്, ഓഫീസ്, ഉദ്യോഗപ്പേര്,  പാന്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുക. അതിന് ശേഷം കാറ്റഗറി സെലക്ട് ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്ലെങ്കില്‍ കാല്‍ക്കുലേഷന്‍ ശരിയാകില്ല.
  • രണ്ടാമത്തെ സ്റ്റെപ്പില്‍ അരിയര്‍ ലഭിച്ചതിന്‍റെ Due-Drawn Statement നോക്കി ഓരോ മാസത്തെയും അരിയര്‍ തുകകള്‍ അതത് കോളങ്ങളില്‍ എന്‍റര്‍ ചെയ്യുക. ഓരോ സാമ്പത്തിക വര്‍ഷത്തെക്കും ബാധകമായ അരിയറുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനാണിത്.
  •  മൂന്നാമത്തെ സ്റ്റെപ്പില്‍ അരിയര്‍ ബാധകമായ വര്‍ഷങ്ങളില്‍ അന്ന് റിപ്പോര്‍ട്ട് ചെയ്ത മൊത്തവരുമാനം എന്‍റര്‍ ചെയ്യുകയാണ് വേണ്ടത്. അരിയര്‍ ഡീറ്റയില്‍സ് എന്‍റര്‍ ചെയ്യുന്നതോടു കൂടി മൂന്നാമത്തെ സെക്ഷനില്‍ താഴെ നല്‍കിയിട്ടുള്ള പട്ടികയില്‍ ചുകന്ന നിറത്തിലുള്ള കള്ളികളില്‍ വര്‍ഷങ്ങളുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടും. അതിന് നേരെ മാത്രം അന്നത്തെ മൊത്തവരുമാനം എന്‍റര്‍ ചെയ്താല്‍ മതി. ഈ വര്‍ഷത്തെ (2015-16) ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുന്നതിന് ഈ വര്‍ഷത്തേക്ക് തയ്യാറാക്കിയിട്ടുള്ള  EASY TAX ലെ Statement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്റ്റേറ്റമെന്റിലെ കോളം 13 ന് ( ie; Taxable income rounded off to the nearest multiple of Ten ) നേരെ വരുന്ന തുക അരിയര്‍ അടക്കമുള്ള തുകയാണ്. ഇതില്‍ നിന്നും ഈ വര്‍ഷം ലഭിച്ച അരിയര്‍ കുറച്ചാല്‍ മതി. ഉദാഹരണമായി Statement ലെ ഐറ്റം 13 ല്‍ കാണുന്ന തുക 3,25,000 വും ഈ വര്‍ഷം ലഭിച്ച അരിയര്‍ 40,000 വും ആണെങ്കില്‍ നിങ്ങള്‍ ഈ വര്‍ഷത്തെ കോളത്തില്‍ 2,85,000 എന്ന് ചേര്‍ത്താല്‍ മതി.
ഇത്ര മാത്രമേ നമ്മള്‍ ചെയ്യേണ്ടതുള്ളു. നിങ്ങള്‍ക്ക് റിലീഫിന് അര്‍ഹതയുണ്ടെങ്കില്‍ Relief Calculator ന്‍റെ മെയിന്‍ വിന്‍ഡോയില്‍ നിന്ന് സ്റ്റേറ്റ്മെന്‍റുകള്‍ പ്രിന്‍റെടുക്കാവുന്നതാണ്. മെയിന്‍ വിന്‍ഡോയില്‍ നിന്നും 3 സ്റ്റേറ്റ്മെന്‍റുകളുടെ പ്രിന്‍റ് ലഭിക്കും. ഇതില്‍ Arrear Statement, Table of Calculation എന്നിവ നമ്മുടെ സ്വന്തം റഫറന്‍സിന് വേണ്ടിയുള്ളതാണ്. എവിടെയും സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ 10E Form എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്  നിങ്ങള്‍ക്ക് 10-ഇ ഫോറം, അനക്സര്‍, ടേബിള്‍-എ എന്നിവ പ്രിന്റ് ചെയ്യാം. ഇത് ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്‍റിനോടൊപ്പം ഡിസ്ബേര്‍സിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. റിലീഫായി കാണിക്കുന്ന തുക ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകളിലെ Releif u/s 89(1) എന്ന കോളത്തില്‍ ചേര്‍ക്കുക. നിങ്ങള്‍ ഈസി-ടാക്സ് ഉപയോഗിക്കുന്നുവെങ്കില്‍ Deduction എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പേജില്‍ Releif For Arrears of Salary u/s 89(1) എന്നതിന് നേരെ ഈ തുക ചേര്‍ക്കുക.

Manual ആയി റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന്

Relief Calculator ഉപയോഗിക്കുന്നവര്‍ക്ക് ഈ റീലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്ന സ്റ്റെപ്പുകളൊന്നും മനസ്സിലാക്കി വെക്കേണ്ടതില്ല. എങ്കിലും സ്വന്തമായി റിലീഫ് കാല്‍ക്കലേറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടി ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ കൊടുക്കുന്നു.
  1. ആദ്യം ഈ വര്‍ഷം നമുക്ക് ലഭിച്ച മൊത്തം വരുമാനത്തിന്‍റെ, അതായത് ലഭിച്ച അരിയര്‍ അടക്കമുള്ള തുകയുടെ നികുതി കണക്കാക്കുക.
  2. പിന്നീട് മൊത്തം വരുമാനത്തില്‍ നിന്നും അരിയര്‍ കുറച്ച് ബാക്കി തുകയുടെ നികുതി കാണുക. ഇവിടെ അരിയര്‍ കുറയ്ക്കുമ്പോള്‍ ഈ വര്‍ഷത്തേക്ക് ബാധകമായിട്ടുള്ളത് കുറയ്ക്കരുത്. അത് ഈ വര്‍ഷത്തെ വരുമാനം തന്നെയാണ്.
  3. സ്റ്റെപ്പ്-1 ല്‍ കണ്ട നികുതിയില്‍ നിന്നും സ്റ്റെപ്-2 ല്‍ കണ്ട നികുതി കുറയ്ക്കുക ( ഇത്  ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം വന്നിട്ടുള്ള അധിക നികുതി ബാധ്യതയാണ് )
  4. അരിയര്‍ ബാധകമായിട്ടുള്ള മുന്‍വര്‍ഷങ്ങളില്‍ നമ്മള്‍ അന്ന് നല്‍കിയ നികുതികള്‍ കണ്ടെത്തി അതിന്റെ തുക കാണുക (ഇതിന് ആ വര്‍ഷങ്ങളിലെ ആദായ നികുതി സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുക )
  5. ഈ ഓരോ വര്‍ഷത്തെയും അന്നത്തെ മൊത്തം വരുമാനത്തോട് കൂടി ഇപ്പോള്‍ അതത് വര്‍ഷത്തേക്ക് ലഭിച്ച അരിയറുകള്‍ കൂട്ടി ആ വര്‍ഷങ്ങളിലെ നികുതി റീകാല്‍ക്കുലേറ്റ് ചെയ്യുക. എന്നിട്ട്  ഈ പുതിയ നികുതികളുടെ തുക കാണുക. മുന്‍ വര്‍ഷങ്ങളിലെ നികുതി നിരക്കുകള്‍ ഓര്‍ക്കുന്നില്ലെങ്കില്‍  Previous Income Tax Rates  ഡൌണ്‍ലോഡ് ചെയ്യുക.
  6. അതിന് ശേഷം സ്റ്റെപ് -5 ല്‍ ലഭിച്ച തുകയില്‍ നിന്നും-4 ല്‍ ലഭിച്ച തുക കുറയ്ക്കുക. (ഇത് അരിയറുകള്‍ അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ അന്ന് വരുമായിരുന്ന അധിക നികുതി ബാധ്യതയാണ് )
  7. ഇനി സ്റ്റെപ്-3 ല്‍ ലഭിച്ച തുകയില്‍ നിന്നും സ്റ്റെപ്-6 ല്‍ ലഭിച്ച തുക കുറയ്ക്കുക. ഈ കിട്ടുന്ന തുകയാണ് നമുക്ക് അവകാശപ്പെടാവുന്ന റിലീഫ്. (അതായത്  ഇപ്പോള്‍ അരിയര്‍ ലഭിച്ചത് കാരണം അധികമായി വന്നിട്ടുള്ള നികുതിയില്‍ നിന്നും അന്നന്ന് അടയ്ക്കേണ്ടിയിരുന്ന നികുതി കുറച്ച് ബാക്കിയുള്ളത് )
അരിയര്‍ സാലറി ലഭിച്ച എല്ലാവര്‍ക്കും 89(1) പ്രകാരമുള്ള റിലീഫിന്റെ പ്രയോജനം ലഭിക്കണമെന്നില്ല. കാരണം അരിയര്‍ ബാധകമായിട്ടുള്ള വര്‍ഷങ്ങളില്‍ നമ്മള്‍ നേരത്തെ തന്നെ നികുതി അടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അരിയര്‍ അതത് വര്‍ഷങ്ങളിലെ വരുമാനങ്ങളോടൊപ്പം കൂട്ടുകയാണെങ്കില്‍ ആ വര്‍ഷങ്ങളിലെ നികുതി വര്‍ദ്ധിക്കുന്നു. അത്തരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
എന്നാല്‍ ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം നമ്മുടെ വരുമാനം വര്‍ദ്ധിച്ച് 5 ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ അരിയര്‍ അതത് വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ നികുതി ബാധ്യത 10 ശതമാനത്തില്‍ ഒതുങ്ങിയേക്കാം. ഇങ്ങനയുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നികുതി അടച്ചിരുന്നുവെങ്കിലും റിലീഫിന്റെ പ്രയോജനം ലഭിക്കും.





Total Income അടുത്ത പത്ത് രൂപയിലേക്ക് റൗണ്ട് ചെയ്യാറുണ്ട്. പക്ഷെ  Income Tax അടുത്ത പത്ത് രൂപയിലേക്ക് റൗണ്ട് ചെയ്യാമോ?  എന്താണ് യഥാര്‍ത്ഥ നിയമം?


Income Tax Act 1961 ലെ സെക്ഷന്‍ 288 A യില്‍ Total Income റൗണ്ട് ചെയ്യുന്നതിനെക്കുറിച്ചും 288 B യില്‍ Income Tax റൗണ്ട് ചെയ്യുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. Total Income അടുത്ത പത്ത് രൂപയിലേക്ക് റൗണ്ട് ചെയ്യണമെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍ Tax Payable അടുത്ത പത്തിലേക്ക് റൗണ്ട് ചെയ്യണോ അതോ അടുത്ത രൂപയിലേക്ക് റൗണ്ട് ചെയ്യണോ എന്നതിനെക്കുറിച്ചാണ് പലരും സംശയം ഉന്നയിക്കുന്നത്. 2006-07 സാമ്പത്തിക വര്‍ഷം വരെ Tax Payable അടുത്ത രൂപയിലേക്കാണ് റൗണ്ട് ചെയ്തിരുന്നത്. എന്നാല്‍ Taxation Laws (Amendment) Act, 2006 ല്‍ Income Tax Act 1961 ലെ സെക്ഷന്‍ 288 B യില്‍ ഭേദഗതി വരുത്തി Tax Payable അടുത്ത പത്ത് രൂപയിലേക്ക് തന്നെയാണ് റൗണ്ട് ചെയ്യേണ്ടതെന്ന് വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. Income Tax Act -ല്‍ ഈ രണ്ട് വകുപ്പുകള്‍ക്ക് നല്‍കിയ വിവരണം താഴെ ചേര്‍ക്കുന്നു.

[Rounding off Total Income]
Sec. 288A. [The amount of total income] computed in accordance with the foregoing provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten; and the amount so rounded off shall be deemed to be the total income of the assessee for the purposes of this Act.]

[Rounding off amount payable and refund due]
Sec. 288B. Any amount payable, and the amount of refund due, under the provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten.

സംശയം ബാക്കി നില്‍ക്കുന്നവര്‍ താഴെ കൊടുത്ത ലിങ്കില്‍ നിന്നും Income Tax Law (Amendment) Act 2006 ന്‍റെ പി.ഡി.എഫ് രൂപത്തിലുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അതിന്‍റെ പേജ് നമ്പര്‍ 8 ല്‍ മഞ്ഞ നിറത്തില്‍ ഷെയ്ഡ് ചെയ്ത ഭാഗം വായിക്കുക. 
ഇനിയും സംശയം അവശേഷിക്കുന്നവരുണ്ടെങ്കില്‍ ഇന്‍കം ടാക്സ് വകുപ്പിന്‍റെ ആധികാരികമായ വെബ് സൈറ്റായ www.incometaxindia.gov.in സന്ദര്‍ശിച്ച്288B എന്ന വകുപ്പ് പരിശോധിക്കുക.
എന്നാല്‍ പുതിയ ഈസി ടാക്സില്‍ റൗണ്ട് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഓരോ ട്രഷറികളില്‍ നിന്നും നിര്‍ദ്ദേശിക്കുന്ന രീതിയില്‍ സെറ്റ് ചെയ്യുന്നതിനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.


മാര്‍ക്കറ്റുകളില്‍ നിന്നും ലഭിക്കുന്ന ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്‍റുകളില്‍ ഹൌസിംഗ് ലോണിന്‍റെ പലിശ കാണിക്കുന്നതിന് ഒരു ഫീല്‍ഡ് കാണുന്നു. എന്നാല്‍ EASY TAX-ല്‍ അങ്ങിനെയൊന്ന് കാണുന്നില്ല.


Income Tax Act അനുസരിച്ച്  Housing Loan Interest നേരിട്ട് കുറക്കാവുന്നതല്ല. പകരം അത് Income From House Property എന്ന ഇനത്തില്‍ നഷ്ടമായിട്ടാണ് കാണിക്കേണ്ടത്. EASY TAX ല്‍ ഇത് കാണിക്കുന്നതിന് മെയിന്‍ മെനുവില്‍ Other Incomes എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Income From House Property എന്ന ഇനത്തിന് നേരെ മൈനസ് ഫിഗറായി കാണിക്കുക. ഉദാഹണമായി നിങ്ങള്‍ 50,000 രൂപ Housing Loan Interest ആയി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് നേരെ -50,000 എന്ന് കാണിക്കുക.


സര്‍, എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള എന്‍റെ വരുമാനം 5,60,000 രൂപയാണ്. ഞാന്‍ മാന്വുവലായി കണക്ക് കൂട്ടുമ്പോള്‍ 31,000 രൂപ ടാക്സും അതിന്‍റെ 3 ശതമാനം സെസ്സ് 930 രൂപയും കൂടി കൂട്ടി ആകെ അടയ്ക്കേണ്ട തുക 31,930 രൂപ എന്നാണ് ലഭിച്ചത്. എന്നാല്‍ ഈസി ടാക്സില്‍ ഇതിനു പകരം 37,000 രൂപ ടാക്സും 1,110 രൂപ സെസ്സും കൂട്ടി 38,110 രൂപ എന്നാണ് കാണുന്നത്. സോഫ്റ്റ് വെയറില്‍ തെറ്റുണ്ടോ..



 പലരും ചോദിക്കപ്പെട്ട  സംശയത്തില്‍ ഒന്ന് മാത്രം ഉദാഹരണമായെടുത്തതാണ്. ഇങ്ങനെ ഒരു സംശയം വരുന്നത് ടാക്സ് സ്ലാബുകളെ ശരിയായി മനസ്സിലാക്കാത്തതിനാലാണ്. ഈ വര്‍ഷം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള നിരക്കുകള്‍ ഇങ്ങനെയാണ്

                     2,50,000 രൂപ വരെ നികുതിയില്ല.
                 2,50,000 ത്തിനു മുകളില്‍ 5 ലക്ഷം വരെ - 10 ശതമാനം
                 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം വരെ -20 ശതമാനം
                 10 ലക്ഷത്തിനു മുകളില്‍ - 30 ശതമാനം

മുകളില്‍ സംശയം ഉന്നയിച്ച സുഹൃത്തിന്‍റെ കിഴിവുകള്‍ കഴിച്ചുള്ള വരുമാനം 5,60,000 രൂപയാണ്. അതില്‍ 2,50,000 രൂപയ്ക്ക് നികുതിയില്ല. 2,50,000 രൂപയ്ക്ക് മുകളില്‍ 5 ലക്ഷം വരെയുള്ള തുകയുടെ ( അഥവാ 2,50,000 രൂപയുടെ) 10 ശതമാനം - 25,000 രൂപ, 5 ലക്ഷത്തിന് മുകളില്‍ വരുന്ന തുകയുടെ ( അഥവാ 60,000 രൂപയുടെ ) 20 ശതമാനം - 12,000 രൂപ.  നികുതി 37,000 രൂപ + 3 ശതമാനം സെസ്സ് 1,110 രൂപ ആകെ 38,110 രൂപ. ഇത് തന്നെയാണ് ശരി. ഈസി ടാക്സില്‍ തെറ്റില്ല.
സംശയം ഉന്നയിക്കപ്പെട്ട സുഹൃത്ത്, നികുതി കണക്കാക്കാത്ത ആദ്യത്തെ 2 ലക്ഷം രൂപയും ഡിഡക്ഷനാണെന്നാണ് തെറ്റിദ്ധരിച്ചിട്ടുള്ളത്. ഇത് ഡിഡക്ഷനല്ല. പലരും ഇതിനെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്നു. ഈ പ്രയോഗം തന്നെ തെറ്റാണ്.  ഇവിടെ ഇദ്ദേഹത്തിന്‍റെ കണക്ക് പ്രകാരം 5,60,000 രൂപയില്‍ നിന്ന് 2,50,000 രൂപ കുറച്ച് ബാക്കിയുള്ള 3,10,000 ത്തിന്‍റെ 10 ശതമാനമാണ് കണ്ടത്. ഈ സുഹൃത്തിന്‍റെ ധാരണ പ്രകാരം അദ്ദേഹത്തിന്‍റെ മൊത്തവരുമാനം 5 ലക്ഷത്തില്‍ കവിഞ്ഞിട്ടില്ല. അത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ കണക്ക് തെറ്റിയത്.


ഞാന്‍ വാടക വീട്ടില്‍ താമസിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ്. പണ്ട് മുതലേ HRA ഇനത്തില്‍ ലഭിക്കുന്ന തുക മുഴുവനായും ഞാന്‍ കുറവ് ചെയ്യാറുണ്ട്. പക്ഷെ ഈസി ടാക്സില്‍ ഡിഡക്ഷന്‍ എന്ന വിഭാഗത്തില്‍ ആദ്യം തന്നെ ഈ വര്‍ഷം നല്‍കിയ വാടക നല്‍കാന്‍ പറയുന്നുണ്ട്. എങ്കിലും HRA ഡിഡക്ഷന്‍ എന്ന സ്ഥലത്ത് NIL എന്നാണ് കാണിക്കുന്നത്. ഫോറങ്ങളില്‍ ഇത് വരെ HRA കുറച്ച് കാണിക്കുകയും അത് അംഗീകരിച്ചു കിട്ടുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് EASY TAX ല്‍ ഇതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിക്കിട്ടിയാല്‍ നന്നായിരുന്നു...



HRA എന്നത് കണ്ണും ചിമ്മി കുറവ് ചെയ്യാവുന്ന ഒന്നല്ല. അതിന് ചില വ്യവസ്ഥകളുണ്ട്  
    • 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA
    • 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക
    • 3) ശമ്പളത്തിന്‍റെ 40 ശതമാനം
          മുകളില്‍ പറഞ്ഞിരിക്കുന്ന ഈ മൂന്നെണ്ണത്തില്‍ ഏതാണോ ഏറ്റവും ചെറുത്, അത് മാത്രമേ കുറവ് ചെയ്യാന്‍ അര്‍ഹതയുള്ളൂ. ഒരു പക്ഷെ താങ്കള്‍ക്ക് ഈ വര്‍ഷം ലഭിച്ച ശമ്പളത്തിന്‍റെ (ഈ ആവശ്യത്തിന് മൊത്ത ശമ്പളം എന്നതിന്‍റെ നിര്‍വ്വചനം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂട്ടിയത് മാത്രമാണ്) 10 ശതമാനം വരുന്ന തുകയെക്കാള്‍ താഴെയായിരിക്കും താങ്കള്‍ ഈ വര്‍ഷം നല്‍കിയ വാടക). അത് കൊണ്ടാണ് HRA യുടെ സ്ഥാനത്ത് NIL എന്ന് കാണിക്കുന്നത്. ഇതൊന്നും നോക്കാതെ താങ്കള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ HRA കിഴിവായി അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് അധികാരികള്‍ ശ്രദ്ധിക്കാതെ പോയതായിരിക്കാം.
          ഉദാഹരണമായി താങ്കള്‍ക്ക് വര്‍ഷത്തില്‍ ആകെ ലഭിച്ച അടിസ്ഥാന ശമ്പളം 2 ലക്ഷം രൂപയും ക്ഷാമബത്ത 80,000 രൂപയും HRA 6,000 രൂപയും എന്നിരിക്കട്ടെ. HRA യുടെ കിഴിവ് കണക്കാക്കുന്നതിന് ശമ്പളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന ശമ്പളവും ഡി.എ യും കൂട്ടിയതാണ്. അതായത്    2,80,000 രൂപ. ഇനി താഴെ കൊടുത്ത 3 ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

താങ്കള്‍ ഒരു മാസം 2000 രൂപ നിരക്കില്‍ ഒരു വര്‍ഷം 24,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
    • 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
    • 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - Nil (കാരണം ശമ്പളത്തിന്‍റെ 10 ശതമാനം 28,000 രൂപയാണ്. അതിന്‍റെ താഴെയാണ് താങ്കള്‍ നല്‍കിയ വാടക)
    • 3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് ഒന്നും കുറയ്ക്കാന്‍ അവകാശമില്ല. കാരണം രണ്ടാമത്തെ വ്യവസ്ഥ Nil ആണ്. അതാണ് ഏറ്റവും ചെറുത്.

താങ്കള്‍ ഒരു മാസം 2500 രൂപ നിരക്കില്‍ ഒരു വര്‍ഷം 30,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
    • 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
    • 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 2,000 രൂപ
    • 3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് 2,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ.  കാരണം അതാണ് ഏറ്റവും ചെറുത്.

താങ്കള്‍ ഒരു മാസം 10,000 രൂപ നിരക്കില്‍ ഒരു വര്‍ഷം 1,20,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
    • 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
    • 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 92,000 രൂപ (അതായത് 1,20,000 - 28,000)
    • 3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് 6,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ.  കാരണം ഇവിടെ യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA യാണ് ഏറ്റവും കുറവ്.



 അരിയര്‍ ലഭിച്ചത് കൊണ്ട് മാത്രം 87(A) യുടെ റിബേറ്റ് നഷ്ടപ്പെടുന്നു.

സര്‍, എന്‍റെ 2014-15 വര്‍ഷത്തെ എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള മൊത്തവരുമാനം 4,90,000 രൂപയാണ്. ഇത് കൂടാതെ 2013-14 വര്‍ഷം ലഭിക്കേണ്ടിയിരുന്ന 30,000 രൂപ അരിയറായി ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്. അത് കൂടി കൂട്ടുമ്പോള്‍ മൊത്തവരുമാനം 5,20,000 രുപയും നികുതി 29,870 രൂപയും കാണുന്നു . 5 ലക്ഷം രൂപയില്‍ താഴെയാണെങ്കിലല്ലേ 87(A) പ്രകാരമുള്ള റിബേറ്റ് ലഭിക്കുകയുള്ളൂ. ഞാന്‍ 89(1) വകുപ്പ് പ്രകാരം അരിയര്‍ സാലറിയുടെ റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുമ്പോള്‍ 4,120 രൂപ റിലീഫ് ലഭിക്കുന്നുണ്ട്. പക്ഷെ മൊത്തവരുമാനം 5 ലക്ഷത്തില്‍ കൂടുതലായത് കൊണ്ട് സ്റ്റേറ്റ്മെന്‍റില്‍ 87 എ പ്രകാരമുള്ള റിലീഫ് കുറച്ചു കാണുന്നില്ല.  

2013-14 ലെ എന്‍റെ മൊത്തവരുമാനം 4,20,000 രൂപയായിരുന്നു. അതിന് മുകളില്‍ ഞാന്‍ 20,600 രൂപ നികുതി അടക്കുകയും ചെയ്തിട്ടുണ്ട്.  അരിയര്‍ നിമിത്തം 5 ലക്ഷം രൂപയില്‍ കൂടുതലായാല്‍ 87 എ പ്രകാരമുള്ള  റിലീഫിന് അര്‍ഹതയില്ലേ..?



സര്‍, അരിയര്‍ ലഭിച്ചത് കൊണ്ടു മാത്രം 5 ലക്ഷം രൂപയില്‍ അധികമായാല്‍ താങ്കള്‍ക്ക് 87 എ യുടെ റിബേറ്റ് നഷ്ടമാകുന്നില്ല. സാര്‍ 89(1) പ്രകാരം 4,120 രൂപ റിലീഫ് അവകാശപ്പെടുന്നു എന്ന് പറഞ്ഞുവല്ലൊ.. ഈ റിലീഫില്‍ താങ്കള്‍ക്ക് നഷ്ടപ്പെട്ടു എന്ന് പറയുന്ന റിബേറ്റും അടങ്ങിയിട്ടുണ്ട്. ഇത് വ്യക്തമായി മനസ്സിലാക്കുന്നതിന് താഴെ പറയുന്ന കാല്‍ക്കുലേഷന്‍ വളരെ ശ്രദ്ധയോടെ പരിശോധിക്കുക.
A) 2014-15 ല്‍ അരിയര്‍ അടക്കമുള്ള നികുതി
മൊത്തവരുമാനം ---------------------------------------------------------- 5,20,000
നികുതി     2,50,000 വരെ ------------------------------------------------------ ഇല്ല
                      2,50,000 മുതല്‍ 5,00,00 വരെ (10%).---------------------- 25,000
                      5,00,000 മുകളിലുള്ള 20,000 ത്തിന് (20%)---------------- 4,000
                                              ആകെ നികുതി ------------------------------ 29,000
                      റിബേറ്റ് ( 5 ലക്ഷത്തില്‍ കൂടിയത് കാരണം) -------ഇല്ല
                                               ബാക്കി നികുതി ---------------------------- 29,000
                       എഡ്യുക്കേഷന്‍ സെസ് (3%) --------------------------------870
                                                   ആകെ നികുതി -------------------------- 29,870

B) 2014-15 ല്‍ അരിയര്‍ കൂടാതെയുള്ള നികുതി
മൊത്തവരുമാനം ---------------------------------------------------------- 4,90,000
നികുതി     2,50,000 വരെ ------------------------------------------------------ ഇല്ല
                      2,50,000 മുതല്‍ 4,90,00 വരെ (10%).---------------------- 24,000
                                              ആകെ നികുതി ------------------------------ 24,000
                      റിബേറ്റ് -------------------------------------------------------------2,000
                                               ബാക്കി നികുതി ---------------------------- 22,000
                       എഡ്യുക്കേഷന്‍ സെസ് (3%) --------------------------------660
                                                   ആകെ നികുതി -------------------------- 22,660
  
അരിയര്‍ ലഭിച്ചത് കൊണ്ട് അധികം വരുന്ന നികുതി  (29,870 - 22,660) = 7,210

ഇനി ഇപ്പോള്‍ ലഭിച്ച
ലഭിച്ച അരിയര്‍ കഴിഞ്ഞ വര്‍ഷം തന്നെ ലഭിക്കുകയാണെങ്കില്‍ അന്ന് നികുതി കൂടുതല്‍ അടക്കേണ്ടി വന്നിരുന്നല്ലോ? അപ്പോള്‍ അത് കാല്‍ക്കുലേറ്റ് ചെയ്യാം.

C) 2013-14 ല്‍ താങ്കള്‍ നല്‍കിയ നികുതി
മൊത്തവരുമാനം ---------------------------------------------------------- 4,20,000
നികുതി     2,00,000 വരെ ------------------------------------------------------ ഇല്ല
                      2,00,000 മുതല്‍ 4,20,00 വരെ (10%).---------------------- 22,000
                                              ആകെ നികുതി ------------------------------ 22,000
                      റിബേറ്റ് -------------------------------------------------------------2,000
                                               ബാക്കി നികുതി ---------------------------- 20,000
                       എഡ്യുക്കേഷന്‍ സെസ് (3%) --------------------------------600
                                                   ആകെ നികുതി -------------------------- 20,600
                                                  ( ഇതാണ് കഴിഞ്ഞ വര്‍ഷം താങ്കള്‍ അടച്ച നികുതി )
D) 2013-14 ല്‍ താങ്കള്‍ അടക്കേണ്ടിയിരുന്ന നികുതി
മൊത്തവരുമാനം -----------------(4,20,000 + 30,000) ---------------- 4,50,000
 നികുതി     2,00,000 വരെ ----------------------------------------------------- ഇല്ല
                      2,00,000 മുതല്‍ 4,50,00 വരെ (10%).---------------------- 25,000
                                              ആകെ നികുതി ------------------------------ 25,000
                      റിബേറ്റ് -------------------------------------------------------------2,000
                                               ബാക്കി നികുതി ---------------------------- 23,000
                       എഡ്യുക്കേഷന്‍ സെസ് (3%) --------------------------------690
                                                   ആകെ നികുതി -------------------------- 23,690
                      ( ഇതാണ് കഴിഞ്ഞ വര്‍ഷം താങ്കള്‍ അടക്കേണ്ടിയിരുന്ന  നികുതി )
കഴിഞ്ഞ വര്‍ഷം അടക്കേണ്ടിയിരുന്ന അധിക നികുതി   (23,690 - 20,600 ) = 3,090

മുകളിലെ കാല്‍ക്കുലേഷനുകളില്‍ നിന്നും രണ്ട് കാര്യങ്ങള്‍ മനസിലായി 
1) അരിയര്‍ ഇപ്പോള്‍ ലഭിച്ചത് കൊണ്ട് നികുതി 7,210 രൂപ വര്‍ദ്ധിച്ചു.
2) അരിയര്‍ അതത് സമയത്ത് തന്നെ ലഭിച്ചിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം നമ്മള്‍ 3,090 രൂപ അധികം അടക്കണമായിരുന്നു. 
ആയത് കൊണ്ട് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമാണ് താങ്കളുടെ അധിക ബാധ്യതതയായി വന്നത്. അതായത് (7,210 - 3090 = 4,190 രൂപ) ഈ തുകയാണ് താങ്കള്‍ക്ക് 89(1) ലെ റിലീഫായി ലഭിച്ചത്. 
ഇനി താങ്കളുടെ ശ്രദ്ധ വീണ്ടും  കാല്‍ക്കുലേഷന്‍ B യിലേക്ക് ക്ഷണിക്കുന്നു. അരിയാര്‍ കൂടാതെയുള്ള താങ്കളുടെ വരുമാനം 4,90,000 രൂപയാവുകയും തന്‍മൂലം അവിടെ 2,000 രൂപ റിലീഫ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ റിലീഫ് കുറച്ചില്ലായിരുന്നെങ്കില്‍ A യും B യും തമ്മിലുള്ല വ്യത്യാസം 7,210 രൂപ എന്നതിന് പകരം 5,210 രൂപയവുകയും തന്‍മൂലം റിലീഫ് 4,190 രൂപ എന്നതിന് പകരം 2,190 രൂപയും ( 5,210 - 3,090 ) ആകുമായിരുന്നു.
ആയത്കൊണ്ട് സ്റ്റേറ്റ്മെന്‍റില്‍ പ്രത്യക്ഷമായി 87(A) എന്ന ഹെഡില്‍ 2000 രൂപ കുറയുന്നില്ലെങ്കിലും പരോക്ഷമായി അത് കുറയുന്നുണ്ട്. അതിനനുസരിച്ചാണ് സോഫ്റ്റ്‍വെയറുകള്‍ തയ്യാറാക്കിയിട്ടുള്ളത്.. അത് തന്നെയാണ് അതിന്‍റെ രീതിയും.. 

Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

27 comments to ''Income Tax Calculators 2015-16"

ADD COMMENT
  1. HSS LIVE BLOG നു വിനയപൂര്‍വ്വം,

    സമയ ബന്ധിതമായി കുറിപ്പുകള്‍ തയ്യാറാക്കുന്നതില്‍ ബ്ലോഗിന്റെ പ്രവര്‍ത്തകര്‍ എന്നും മുന്പ്പന്തിയിലാനെന്നു കാണുന്നതില്‍ സന്തോഷമുണ്ട്.
    ഞാന്‍ അധ്യാപകനല്ലെങ്കിലും ഭാര്യ ടീച്ചര്‍ ആയതിനാല്‍ ആണ് വാസ്തവത്തില്‍ ഈ കൂട്ടായ്മയില്‍ ഭാഗമായത്. അതുകൊണ്ട് തന്നെ പ്രത്യേകിച്ചും ഇന്‍കം ടാക്സ് സംബന്ധമായ കാര്യങ്ങളില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് പ്രവര്‍ത്തന പരിചയം ഉണ്ടെങ്കിലും, കമന്റുകള്‍ ശ്രദ്ധിക്കുന്നതിലൂടെ പൊതുവേ അധ്യാപക സമൂഹത്തിന്റെ പള്‍സ് തിരിച്ചറിയാന്‍ ശ്രമിക്കാറുണ്ട്.
    അബ്ദ്ദുല്‍ റഹിമാന്‍ സാറിന്റെ പുതിയ പോസ്റ്റും സോഫ്റ്റ്‌ വെയറും കണ്ടു. നന്നായിരിക്കുന്നു. ലളിതമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
    മുന്‍ കാലങ്ങളില്‍ സാറിന്റെ സോഫ്റ്റ്‌വെയര്‍നോടൊപ്പം തന്നെ മറ്റു വിദഗ്ധര്‍ തയ്യാറാക്കുന്നവയും ഉള്പ്പെടുത്തിയിരുന്നല്ലോ.
    പ്രത്യേകിച്ചും ബാബു വടാക്കാഞ്ഞെരി സാറിന്റെയും സുധീര്‍ സാറിന്റെയും മറ്റും സോഫ്റ്റ്‌വെയരും നല്‍കിയിരുന്നു. അവ കൂടെ പോസ്റ്റ്‌ ചെയ്‌താല്‍ നന്നായിരുന്നു. അല്ലെങ്കില്‍ അവ ലഭിക്കുന്ന ലിങ്ക് അയച്ചു തരാന്‍ അപേക്ഷ.
    വ്യത്യസ്ത അഭിരുചിയുള്ള ആളുകളുടെ താതപര്യങ്ങല്‍ക്കനുസരിച് ബ്ലോഗില്‍ സെലെക്ഷന്‍ ചോയ്സ് ഉണ്ടാക്കുന്നതല്ലേ നല്ലത് ..?
    ആശംസകള്‍
    സൈമണ്‍ മൂവാറ്റുപുഴ

    ReplyDelete
  2. how can we calculate tax upto december using this software???

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Syam sir,
    To calculate tax up to december, it is better to use Income tax estimator
    There you are required to enter 12 months salary (March 2015 to Feb 2016) and all other incomes of 12 months. But while typing tax already paid, you should enter only the actually paid tax (REMEMBER ACTUALLY PAID).
    The softwares will calculate annual tax (for 12 months) and will deduct the amount of tax already paid. That balance is the tax payable in future months. then the future months tax will be divided by number of future months. In this way monthly tax payable in the comming months is estimated.

    This blog already had posted the software by Abdul rahiman for that purpose.

    babu vadukkumchery

    ReplyDelete
  5. Sir
    I have a query regarding IT calculation.
    An employee got salary for the past 2 years during 2015-16 as arrear.
    The income is back forwarded with form 10 E for IT calculation.
    Then the total income for 2014-15 is 3.50 lakhs (arrear).
    The employee had no income during 14-15 and had not filed the return.
    The employee had some savings which can be included in 80 C in the 14-15 financial year.
    Whether this 80 C savings can be deducted from total income of 3.50 lakhs for calculating taxable income.

    Thanks

    Rijo Thomas Mathew

    ReplyDelete
  6. Finance departmen04/02/2016 ന് പുറത്തിറക്കിയ 07/2016 നമ്പര്‍ സര്‍ക്കുലറില്‍ കൊടുത്തിട്ടുള്ള മോഡലില്‍ തന്നെ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കണമെന്ന് ട്രഷറി നിര്‍ബന്ധം പിടിക്കുമോ

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. 80 D പ്രകാരമുള്ള കുറവുകൾക്കായി മെഡിക്ലെയിം പോളിസിയുടെ പ്രീമിയം പേയ്ഡ് സർട്ടിഫിക്കറ്റിൽ കൊടുത്തിരിക്കുന്ന ആകെ തുകയാണോ സർവീസ് ടാക്സ് കുറച്ചുള്ള തുകയാണോ നമുക്ക് ക്ലെയിം ചെയ്യാൻ അർഹത? അത് സംബന്ധിച്ച് ഒരു വിശദീകരണം നൽകിയാൽ നന്നായിരുന്നു

    ReplyDelete
  9. @Basil ThambiService Tax ഒഴിച്ചുള്ള പ്രീമിയം തുകയ്ക്ക് മാത്രമാണ് 80 D പ്രകാരം കിഴിവ് ലഭിക്കുക.

    ReplyDelete
  10. As per the sampadhyam magazine of feb 2016 all govt:employees are entitlled for tax reduction of Rs 19200 on travell expenditure without sny supportting doccuments.Can HSS teachers claim this for tax reduction

    ReplyDelete
  11. As per the sampadhyam magazine of feb 2016 all govt:employees are entitlled for tax reduction of Rs 19200 on travell expenditure without sny supportting doccuments.Can HSS teachers claim this for tax reduction

    ReplyDelete
  12. @Siju Sasidharan Pillai

    The 19200 Rupees deduction is available to a Govt employee only if he is getting a an allowance named Travelling Allowance. More over exemption is limited to the amount of allowance actually received.
    There are lot of misguiding points in the Sampadyam Magazine like this.
    babu vadukkumchery

    ReplyDelete
  13. Siju sir,
    The "19200 tax exemption" is available to an employee only if he is getting an allowance named Travelling Allowance. More over the exemption is limited to the extent of actual travelling allowance received.
    Lot of misguiding points are there in Sampadyam Magazine like this
    babu vadukkumchery

    ReplyDelete
  14. Sudheer sir,your Easy Tax software is excellent and easy to handle .Thankyou very much

    ReplyDelete
  15. എസ്.ബി.റ്റി.യുടെ ട്വിങ്കിള്‍ സമ്പാദ്യ പദ്ധതി ഇന്‍കം ടാക്സില്‍ നിന്ന് കുറവ് ചെയ്യാവുന്നതാണോ?

    ReplyDelete
  16. സര്‍,
    ജോയിന്‍റ് ഹൗസിങ് ലോണ്‍ എടുത്തിട്ടുണ്ടെന്ന് അറിയിച്ച് ഉദ്യോഗസ്ഥയുടെ ഇന്‍കംടാക്സില്‍ കുറവ് വരുത്തിയിരുന്നു.എന്നാല്‍ വീടിരിക്കുന്ന സ്ഥലം ഭര്‍ത്താവിന്‍റെ പേരില്‍ മാത്രമാണ് എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. പ്രതിമാസഅടവും പലിശയും ഓരോ വര്‍ഷവും ഇന്‍കംടാക്സില്‍ കുറവ് ചെയ്തുവരുന്നത് തുടരാമോ?

    ReplyDelete
  17. @VAYALARAN
    പുരയിടത്തിന്റെ അവകാശി ആരാണോ അയാള്‍ക്ക് മാത്രമാണ് വരുമാന നികുതിഇളവു ലഭിക്കുക.
    ബാബു വടുക്കുംചെരി

    ReplyDelete
  18. എഡുക്കേഷന്‍ ലോണിന്‍റെ ഇന്‍ററസ്റ്റ് ഇന്‍കംടാക്സിന്‍റെ ഡിഡക്ഷനില്‍ നിന്ന് കുറക്കുമ്പോള്‍ അതിന് പരിതിയുണ്ടോ

    ReplyDelete
  19. എഡുക്കേഷന്‍ ലോണിന്‍റെ ഇന്‍ററസ്റ്റ് ഇന്‍കംടാക്സിന്‍റെ ഡിഡക്ഷനില്‍ നിന്ന് കുറക്കുമ്പോള്‍ അതിന് പരിതിയുണ്ടോ

    ReplyDelete
  20. ഹൗസിംങ്ങ് ലോൺ സ്റ്റേമെന്റിൽ ആന്റിസിപ്പേറ്ററി ആയി കാണിച്ചിരിക്കുന്ന പലിശയും മുതലും നമുക്ക് ക്ലെയിം ചെയ്യാൻ പറ്റില്ലേ ചിലRDD ഓഫീസുകളിൽ സമ്മതിക്കുന്നില്ല എന്ന് കേൾക്കുന്നു ഇത് ശരിയാണോ

    ReplyDelete
  21. @Basil Thambi
    Housing loan ന്റെ പലിശ due (outstanding) ആകുമ്പോള്‍ അത് ഇളവിന് അര്‍ഹാതയുല്ലതായി മാറുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പലിശ നല്‍കിയില്ലെങ്കിലും അത് ഇളവായി പരിഗണിക്കാം.
    മുതലിന്റെ തിരിച്ചടവിന്റെ കാര്യത്തില്‍ പലപ്പോഴും ജീവനക്കാരന്‍ ബാങ്കില്‍ നിന്നും ഫെബ്രുവരി മാസത്തില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുന്നതിനാല്‍ 11 മാസത്തെ തവനകളെ അടച്ചു കാണൂ. എങ്കിലും ബാങ്കുകാര്‍ 12 മാസം (മാര്‍ച്ച്‌ ) അടക്കുമെന്നു പ്രതീക്ഷിക്കുന്ന തുക എന്ന് പറഞ്ഞു Aticipatery amount (march payable amount) സൂചിപ്പിക്കും. ജീവനക്കാരന്‍ വാസ്തവത്തില്‍ അതെ അടുത്ത മാസത്തിലെ അടക്കാന്‍ കഴിയൂ. പക്ഷെ അതിനു മുന്‍പേ അവന്‍ statement വാങ്ങാന്‍ നിര്‍ബന്ധിതനാവുന്നു എന്നതിനാല്‍ 12 മാസത്തെ തുകയും ഇളവിന് പരിഗണിക്കാവുന്നതാണ്. അടുത്ത മാസം ബില്‍ കൊണ്ട്ത വരുമ്പോള്‍ അത് അടച്ചു എന്ന് ഉറപ്പാക്കവുന്നതുമാണല്ലോ. പലപ്പോഴും lic premium അടക്കുംപോഴും ഈ വിവാദം ഉണ്ടാകാറുണ്ട്. ഹൌസിംഗ് ലോണ്‍ സംബധമായ ചില പരാമര്‍ശങ്ങള്‍ ചുവടെ copy paste ചെയ്തിരിക്കുന്നു.
    ബാബു വടുക്കുംചെരി
    Section 24b of the income tax act provides deduction in respect of interest on housing loan.

    Important points

    1) Interest on housing loan is allowable as deduction on accrual basis not on paid basis (even if account books are kept on cash basis) if capital is borrowed for the purpose of purchase, construction, repair, renewal or reconstruction of the house property. Deduction can be claimed for two or more housing loans.

    2)Interest includes service fees, brokerage, commission, prepayment charges etc.

    3)Interest/penalty on unpaid interest shall not be allowed as deduction.

    4)Deduction shall be allowed irrespective of the nature of loan whether it is housing loan or personal loan from any person/institution.

    5) If a person instead of raising a loan from a third party pays sale price to the seller in installments along with interest than such interest is also allowable.

    6) Interest on borrowed money which is payable outside India shall not be allowed as deduction u/s 24(b), unless the tax on the same has been paid or deducted at source and in respect of which there is no person in India, who may be treated as an agent of the recipient for such purpose.

    7) For claiming deduction under this section, assessee must be the owner or deemed owner of the house property and loan shall be in the assessee name.

    Maximum Limit of deduction u/s 24b

    These limits of deduction is applicable assessee wise and not property wise. Therefore if an assessee owns two or more house property then the total deduction for that assessee remain same.

    1) In Let Out Property/Deemed to be Let Out – No maximum limit

    2) Self Occupied House (SOP) – Rs. 2,00,000. (1,50,000 for A.y 2014-15 and before)

    In the following cases the above limit of Rs 2,00,000 for SOP shall be reduced to Rs. 30,000

    – Loan borrowed before 01-04-1999 for any purpose related to house property.
    – Loan borrowed after 01-04-1999 for any purpose other than construction or acquisition.
    – If construction/acquisition is not completed within 3 years from the end of the financial year in which capital was borrowed. For example, a loan is obtained for construction/acquisition on 28 Oct 2011 then the deduction limit should reduced to Rs 30,000 if the construction/acquisition completes after 31 March 2015.

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. @VAYALARAN Sir, Twinkle Deposit Scheme by SBT is a Recurring Deposit Scheme. Payments by Recurring Deposits will not get deduction under Section 80C.

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM