NEWS UPDATE

Menu

Higher Secondary Teachers Service Guide

ഹയർസെക്കൻറ്ററിയിൽ പുതുതായി സീനിയർ ടീച്ചർ തസ്തികയിലേക്ക് ജോയിൻ ചെയ്യുന്ന ഒരാൾ SDO-Self Drawing Officer അഥവാ ഗസറ്റഡ് ഓഫിസറായതുകൊണ്ട് നിയമനം, സാലറി, വിവിധ സബ്സ്ക്രിപ്ഷൻ, പ്രൊബേഷൻ, ട്രാൻസ്ഫർ-സർവ്വീസ് സംബന്ധമായ പല കാര്യങ്ങളും സ്വന്തമായി ചെയ്യേണ്ടി വരും. പഠനാനുബദ്ധ പ്രവർത്തനങ്ങൾക്കിടയിൽ സ്വന്തം സർവ്വീസ് കാര്യങ്ങൾ ശ്രദ്ധിക്കാതെ കാലതാമസം വരുത്തുന്നവരുമുണ്ട്. ആദ്യമായി സർവ്വിസിൽ പ്രവേശിക്കുന്ന ഒരാൾ ചിലപ്പോൾ പ്രിൻസിപ്പൽ ചാർജ് തന്നെ എറ്റെടുക്കേണ്ടുന്ന അവസ്ഥ ചില ജില്ലകളിലെങ്കിലും ഉണ്ടായിട്ടുണ്ട്. ഓഫീസ് സ്റ്റാഫിൻറ്റെ അഭാവം കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കാറുണ്ട്.
ആദ്യമായി പി.എസ്.സി വഴി ഗവൺമെൻറ്റ് സർവ്വീസിലേക്ക് ഹയർ സെക്കൻറ്ററി സീനിയർ തസ്തികയിൽ ഒരാൾ ജോയിൻ ചെയ്താൽ ആദ്യത്തെ ഒരു വർഷം ഒരു മാതൃക എന്ന നിലയിൽ മാസം തോറും ചെയ്യേണ്ടി വരുന്ന സാലറി സംബദ്ധമായ കാര്യങ്ങളും പ്രോബേഷൻ വരെ ചെയ്യേണ്ടി വരുന്ന സർവ്വീസ് സംബദ്ധമായ കാര്യങ്ങളും ഉൾപ്പെടുത്തിയാണ ഇ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.` ജോയിൻ ചെയ്ത ശേഷം ഡയറക്റ്ററേറ്റിലേക്ക് അയക്കേണ്ട രേഖകൾ, എജിസ് ഓഫീസിലേക്ക് അയക്കേണ്ട രേഖകൾ,ട്രഷറി സംബദ്ധമായ കാര്യങ്ങൾ,പ്രാൺ സംബദ്ധമായ കാര്യങ്ങൾ,സ്പാർക്ക് സംബദ്ധമായ കാര്യങ്ങൾ,സാധാരണ ജനറൽ ട്രാൻസ്ഫർ സമയത്ത് ചെയ്യേണ്ടുന്ന കാര്യങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്` കൂട്ടത്തിൽ എയിഡഡ് സ്കൂളിൽ നിന്നോ മറ്റു ഡിപ്പാർട്ട്മെൻറ്റിൽ നിന്നോ ഗവൺമെൻറ്റ് ഹയർസെക്കൻറ്ററിയിലേക്ക് പി.എസ്.സി വഴി ജോയിൻ ചെയ്യുന്നവർ ചെയ്യേണ്ടുന്ന കാര്യങ്ങളും വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എജിസ് ഓഫീസും ആർ.ടി.സിയും മാറ്റി നിർത്തിയാൽ മറ്റു കാര്യങ്ങൾ ജൂനിയർ അധ്യാപകർക്കും പ്രയോജനപ്പെടുന്നതാണ`
സർവീസിൽ പ്രവേശിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപകൻ തന്റെ സർവീസ് സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നതിനെപറ്റി വളരെ വിശദവും സമഗ്രവും ആയി ഒരു കൈപുസ്തകം ബ്ലോഗിന് വേണ്ടി തയ്യാറാക്കി നൽകിയത്  കാസർഗോഡ്‌ പള്ളിക്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ ഹിസ്റ്ററി അധ്യാപകൻ ശ്രീ.രമേശൻ കാർക്കോട്ട്(ramko1978@gmail.com) ആണ്. രമേശൻ മാഷിന്റെ  നിസ്വാര്‍ത്ഥമായ കഠിനാധ്വാനം കേരളത്തിലെ ഹയർ സെക്കണ്ടറി അധ്യാപക സമൂഹം ഏറ്റെടുക്കും എന്ന പ്രതീക്ഷയോടെ ഇവിടെ സമർപ്പിക്കുന്നു .
പൊതു നിർദേശങ്ങൾ: ജോയിൻ ചെയ്താൽ ഹയർസെക്കൻറ്ററിയുടെ അംഗീകൃത വെബ്സൈറ്റിൽ വിവരങ്ങൾ നൽകി ജനറേറ്റു ചെയ്യപ്പെടുന്ന ഫോമുകൾ ഡയറക്ടറേറ്റിലേക്ക് അയച്ചുകൊടുക്കേണ്ടതുണ്ട്.ജനറേറ്റു ചെയ്യപ്പെടാത്ത ഫോമുകളുണ്ടെങ്കിൽ പോസ്റ്റിൽ ഓരോ കാര്യം വിശദീകരിക്കുന്നിടത്തും ഫോമുകളുടെ ലിങ്ക് കൊടുത്തിട്ടുണ്ട്. കൂടാതെ പോസ്റ്റിൻറ്റെ അവസാനം കൊടുത്ത ഫോമുകളുടെയും ലെറ്റേർസിൻറ്റെയും ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതുമാണ`. ജോയിൻ ചെയ്ത ശേഷം കൃത്യമായി പ്ലാൻ ചെയ്താൽ എല്ലാ രേഖകളും ഒരുമിച്ച് അയക്കുകയും തപാൽ നഷ്ടവും സമയ നഷ്ടവും ഒഴിവാക്കുകയും ചെയ്യാവുന്നതാണ`.

PART I

A) RTC FORM വിവിധ ഓഫീസുകളിലേക്ക് അയക്കുക

1) Higher Secondary Directorate (Click here for Address)
2) AG Office (Click here for Address)
3) RDD Office (Click here for Address)
4) Treasury
5) Office Copy
6) Personal Copy

PAN CARD ഇല്ലെങ്കിൽ ജോയിൻ ചെയ്ത ഉടനെ അതിന` അപേക്ഷിക്കുക. [പാൻ ഓൺലൈൻ മുഖേനയോ എതെങ്കിലും എജൻസി മുഖേനയോ അപേക്ഷിക്കാവുന്നതാണ`. 3.5X2.5 cm വലുപ്പത്തിൽ രണ്ടു ഫോട്ടോ, ഐഡി പ്രൂഫ്,അഡ്രസ്സ് പ്രൂഫ് ഇവ തെളിയിക്കുന്ന ഡോക്യുമെൻറ്റുകൾ (പാസ്പോർട്ട്,ഡ്രൈവിങ്ങ് ലൈസൻസ് ഇവയിൽ ഇതു രണ്ടുമുള്ളതിനാൽ എതെങ്കിലുമൊന്ന് ഉപയോഗിക്കാവുന്നതാണ`.അല്ലെങ്കിൽ ആധാർ കാർഡും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും ഇവ രണ്ടും ഉപയോഗിക്കാം) കരുതേണ്ടതാണ`.കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ നിന്നും മനസിലാക്കാം.
Online link for PAN submitting | Online instructions for submitting new PAN | Instructions for filling up form 49A | Instructions for documents to be submitted

B) Directorate-ഹയർസെക്കൻറ്ററി ഡയറക്റ്ററേറ്റിലേക്ക് അയക്കേണ്ട രേഖകൾ

• Joined RTC
PSC Verification Proforma(Click here for PDF)
Personal Memorandum(Click here for PDF)[2 copy]
• The Attested Copy[By Office Authority] of Identification Certificate issued by Kerala PSC
Prescribed Statement showing Service details(Click here for PDF)
• The attested Copies of the pages of Service Book containing name and address, finger impression, signature and Personal identification marks of the teacher, name of post and date of joining
• Copy Of Appointment Order
Covering Letter/Joining Report(Click here for Word Format)

ഇതിനായി hscap.kerala.gov.in/transfer എന്ന സൈറ്റിൽ നിന്ന് ലഭ്യമാകുന്ന ലെറ്ററുകളും ഫോമുകളും പ്രയോജനപ്പെടുത്തുക hscap.kerala.gov.in/transfer എന്ന വെബ്സൈറ്റിൽ അഡ്മിൻ ആയി ലോഗിൻ ചെയ്യുക. ന്യുജോയിൻ എന്ന ലിങ്കിൽ പ്രസ്തുത വ്യക്തിയെ സെലക്റ്റ് ചെയ്ത് ജോയിൻ ഡേറ്റ് കൊടുക്കുക.ശേഷം എഡിറ്റ് എമ്പ്ലോയി ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രസ്തുത വ്യക്തിയെ വീണ്ടും സെലക്ട് ചെയ്ത് എല്ലാ വിവരങ്ങളും നൽകി ഡയറക്റ്ററേറ്റിലേക്ക് ഫോർവേർഡ് ചെയ്യുകയും ചെയ്താൽ മാത്രമേ ജോയിനിങ്ങ് റിപ്പോർട്ടും ആർ.ടി.സി യും മറ്റു ഫോമുകളും ജനറേറ്റ് ചെയ്യപ്പെടുകയുള്ളൂ.ഇങ്ങനെ ജനറേറ്റ് ചെയ്യപ്പെടുന്ന രേഖകൾ തന്നെ ഡയറക്റ്ററേറ്റിലേക്ക് അയച്ചുകൊടുക്കേണ്ടതാണ`.ജനറേറ്റു ചെയ്യപ്പെടാത്ത ഫോമുകളുണ്ടെങ്കിൽ പോസ്റ്റിൽ ഓരോ കാര്യം വിശദീകരിക്കുന്നിടത്തും ഫോമുകളുടെ ലിങ്ക് കൊടുത്തിട്ടുണ്ട് .കൂടാതെ പോസ്റ്റിൻറ്റെ അവസാനം കൊടുത്ത ഫോമുകളുടെയും ലെറ്റേർസിൻറ്റെയും ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതുമാണ`. പി.എസ്.സി യുടെ പരീക്ഷ എഴുതിയ ഹോൾടിക്കറ്റ് അഥവാ ഐഡൻറ്റിഫിക്കേഷൻ സർട്ടിഫിക്കേറ്റിൽ Photo and Signature of the candidate verified and found acceptable എന്നെഴുതി പ്രിൻസിപ്പാൾ ഒപ്പിട്ട ശേഷമാണ` കോപ്പിയെടുക്കേണ്ടത്.അതേ പോലെ സർവീസ് ബുക്കിൽ എല്ലാ ഡാറ്റാഎൻട്രിയും വരുത്തിയ ശേഷം അതിൻറ്റെ കോപ്പിയിലും പ്രിൻസിപ്പാൾ ഒപ്പിടേണ്ടതുണ്ട്.ജോയിനിങ്ങ് റിപ്പോർട്ടിൽ അഡ്വൈസ് സീരിയൽ നമ്പർ കൂടി സൂചിപ്പിച്ചിരിക്കണം. (അതാതു വർഷത്തിലെ നിയമന രീതികൾക്കനുസരിച്ച് ഇതിൽ മാറ്റം വരാം)

C) AG Office-എജിസ് ഓഫീസിലേക്ക് അയക്കേണ്ട രേഖകൾ

• Joined RTC
• Gazetted Entitlement Register
• SSLC Book Original
• Last Pay Certificate (If the incumbent has previous Service)
• Service Book (If the incumbent has previous Service)
• Copy of Appointment Order
Covering Letter(Click here for Word Format)


നോൺ ഗസറ്റഡ് പോസ്റ്റിൽ നിന്നും ഗസറ്റഡ് പോസ്റ്റിലേക്കുള്ള നിയമനമാണെങ്കിൽ ഗസറ്റഡ് പോസ്റ്റിലേക്കുള്ള നിയമന തീയ്യതി വരെയുള്ള ലീവ് എൻട്രി പൂർത്തിയാക്കിയ ശേഷം മാത്രമേ സർവീസ് ബുക്ക് എജിയിലേക്ക് അയക്കാവൂ.അല്ലാത്ത പക്ഷം സർവ്വീസ് ബുക്ക് എജിയിൽ നിന്ന് തിരിച്ചയക്കും.എൽ.പി.സി യിൽ ജോയിൻ എൻട്രി രേഖപ്പെടുത്തി പ്രിൻസിപ്പാൾ സൈൻ ചെയ്ത ശേഷം അയക്കുക.ജൂനിയർ അധ്യാപകരുടെയാണെങ്കിൽ എൽ.പി.സി ആദ്യ ബില്ലിൻറ്റെ കൂടെ ട്രഷറിയിലേക്ക് അറ്റാച്ച് ചെയ്യേണ്ടതാണ`.

എയിഡഡ് സ്കൂളിൽ നിന്ന് ഗവൺമെൻറ്റ് ഹയർസെക്കൻറ്ററിയിലേക്ക് വരുന്നവരാണെങ്കിൽ എൻട്രി സ്കെയിലിലെ ഇനീഷ്യൽ പേയിലാണ`ശമ്പളം ആരംഭിക്കുന്നത്.അതേ സമയം എയിഡഡ് സർവ്വീസ് ഗ്രേഡിനു പരിഗണിക്കുന്നുമുണ്ട്. അതുകൊണ്ട് അവരും സർവ്വീസ് ബുക്ക് എജിയിലേക്ക് അയച്ചുകൊടുക്കണം.തിരിച്ചുകിട്ടിയ ശേഷം അതേ സർവ്വീസ് ബുക്ക് തുടരാവുന്നതാണ`.അല്ലെങ്കിൽ ഫസ്റ്റ് വോള്യം ആയി എയിഡഡ് സർവ്വീസ് ബുക്കും ഗവൺമെൻറ്റ് സർവ്വീസിലേക്ക് സെക്കൻറ്റ് വോള്യം ആയി പുതിയതൊന്നും ആരംഭിച്ച് രണ്ടും അറ്റാച്ച് ചെയ്ത് വെക്കാവുന്നതുമാണ`. LPC, ഡിഡക്ഷൻ അറിയുന്നതിലേക്കായി ഓഫീസിൽ സൂക്ഷിച്ചാൽ മാത്രം മതി.
മറ്റു ഡിപ്പാർട്ട്മെൻറ്റിൽ നിന്ന് വന്നവരാണെങ്കിലും ഗസറ്റഡ് പോസ്റ്റിലാണ` നിയമനമെങ്കിൽ എൽ.പി.സി യും സർവ്വീസ് ബുക്കും എജിയിലേക്ക് അയക്കണം.ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എൽ.പി.സി മൂന്ന് കോപ്പികൾ ആവശ്യമായി വരും.ഒന്ന് എജിയിലേക്ക്, രണ്ട് ആദ്യ ബില്ലിൻറ്റെ കൂടെ ട്രഷറിയിലേക്ക്(ഒറിജിനൽ എജിസ് സ്ലിപ് കൂടി അറ്റാച്ച് ചെയ്ത്) , മൂന്ന് ഓഫീസ് കോപ്പി.
പി.എസ്.സി വഴി നേരിട്ട് ഗസറ്റഡ് തസ്തികയിലേക്ക് പ്രവേശിക്കുന്ന പലർക്കും എജി ഓഫീസിൽ എൻടൈറ്റിൽമെൻറ്റ് രജിസ്റ്റർ സൂക്ഷിക്കുന്നതുകൊണ്ട് സ്കൂളിൽ സർവ്വിസ് ബുക്ക് ഓപ്പൺ ചെയ്ത് സൂക്ഷിക്കേണ്ടതുണ്ടോ എന്ന കാര്യ ത്തിൽ സംശയമുണ്ട്. ലീവ് അക്കൗണ്ട് മെയിൻറ്റയിൻ ചെയ്യാനും ലീവ് കാൽക്കുലേറ്റ് ചെയ്യാനും Leave Sanctioning Authority പ്രിൻസിപാൾ ആയതുകൊണ്ടും സർവ്വീസ് ബുക്ക് ഓപ്പൺ ചെയ്ത് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ`.മാത്രവുമല്ല പെൻഷൻ പേപ്പറുകൾ സ്വയം തയ്യാറാക്കേണ്ടതുകൊണ്ട് ആ സന്ദർഭത്തിലും സർവ്വീസ് ബുക്ക് പ്രയോജനപ്പെടും.പുതിയ സർക്കുലർ അനുസരിച്ച് ഡയറക്ടറേറ്റിലേക്ക് അയക്കേണ്ട പി.എസ്.സി വെരിഫിക്കേഷൻ രേഖകളിൽ സർവ്വീസ് ബുക്ക് പേജിൻറ്റെ കോപ്പികൾ കൂടി ഉൾപ്പെടുന്നതിനാൽ അക്കാര്യം ഒന്നു കൂടി വ്യക്തമാണല്ലോ.

D) Create PEN Number from SPARK

ആദ്യമായി സർവീസിൽ പ്രവേശിക്കുന്നവർ സ്പാർക്ക് രജിസ്ടേഷനുള്ള നിശ്ചിത പ്രൊഫോർമ (Click here for PDF) പൂരിപ്പിച്ച് ഓഫീസ് മേധാവിക്ക് നൽകി പെൻ നമ്പർ ക്രിയേറ്റ് ചെയ്യുക. പാൻ നമ്പർ, SDO കോഡ്, GE നമ്പർ, Specimen Card നമ്പർ എന്നിവ ലഭിക്കുന്ന മുറയ്ക്കു സ്പാർക്കിൽ പ്രസൻറ്റ് സാലറിയിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ`

E) Treasury- ട്രഷറിയിൽ ചെയ്യേണ്ട/അയക്കേണ്ട കാര്യങ്ങൾ

• Joined RTC
• Specimen Card Number(Click here for Request Letter-Word Format)

AG Pay Slip കിട്ടിയ ശേഷം Treasury ൽ ചെയ്യേണ്ട/അയക്കേണ്ട കാര്യങ്ങൾ

• Submission of SDO Proforma(Click here for PDF) for getting SDO Code


Treasury Savings Bank Account ഉള്ള ട്രഷറിയാണെങ്കിൽ TSB Account നും Cheque Book നും അപേക്ഷിക്കുക.
RTC മാത്രമായി ട്രഷറിയിലേക്ക് അയക്കുമ്പോൾ പലപ്പോഴും അതുകാണുന്നില്ല എന്ന പരാതിയുണ്ടാവുകയും വീണ്ടും സബ്മിറ്റ് ചെയ്യാൻ ആവശ്യപ്പെടാറുമുണ്ട്.അതിനാൽ RTC സ്പെസിമൻ കാർഡിനായുള്ള അപേക്ഷയുടെ കൂടെ സമർപ്പിക്കുന്നതായിരിക്കും ഉചിതം. സ്പെസിമൻ കാർഡിൽ ആ ട്രഷറിക്കുകീഴിലെ മറ്റൊരു ഡിസ്ബേഴ്സിങ് ഓഫീസറുടെ സൈൻ കൂടി ആവശ്യമുണ്ട്.എജിയിൽ നിന്ന് GE നമ്പർ ലഭിച്ചാൽ മാത്രമേ SDO Proforma സബ്മിറ്റ് ചെയ്യാൻ കഴിയൂ..ഇതു കൂടാതെ TSB അക്കൗണ്ടിനും അപേക്ഷിക്കേണ്ടതുകൊണ്ട് അവസാനം പറഞ്ഞ മൂന്നു കാര്യങ്ങളും ഒരോരുത്തർക്കും സൗകര്യപ്രദമായരീതിയിൽ ചെയ്യാവുന്നതാണ` .എജിയിൽ നിന്ന് GE നമ്പർ ലഭിച്ചാൽ മാത്രമേ SDO Proforma സബ്മിറ്റ് ചെയ്യാൻ കഴിയൂ.അതേ പോലെ ട്രഷറിയിൽ നിന്ന് SDO Code ലഭിച്ചാൽ മാത്രമേ സ്പാർക്ക് വഴി SDO Authentication Form സബ്മിറ്റ് ചെയ്യാൻ സാധിക്കൂ.അതുകൊണ്ട് ഇതേ ക്രമത്തിൽ തന്നെയാണ` ഇ പോസ്റ്റിൽ വിവരിക്കുന്നത്.

F) PRAN Application

പുതുതായി PSC വഴി ജോയിൻ ചെയ്യുന്നവർ Contributory Pension Scheme ൽ പ്പെടുന്നവർ ആയതിനാൽ നിശ്ചിത ഫോമിൽ(Click here for PDF) ജില്ലാ ട്രഷറിയിൽ അപേക്ഷ കൊടുക്കണം.രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോ,ഐഡൻറ്റി കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, എതെങ്കിലും ദേശസാൽകൃത ബാങ്കിൻറ്റെ പാസ്ബുക്ക് എന്നിവയും അപേക്ഷ അയക്കുമ്പോൾ കൂടെ കരുതേണ്ടതാണ`.

PRAN നമ്പർ ലഭിച്ചു കഴിഞ്ഞാൽ സ്പാർക്കിൽ പ്രസൻറ്റ് സാലറിയിലെ ഡിഡക്ഷനിൽ NPS സെലക്റ്റ് ചെയ്യുമ്പോൾ കോൺട്രിബ്യൂട്ടറി പെൻഷൻ എമൗണ്ടും PRAN നമ്പറും അപ്ഡേറ്റ് ആവും. തുടർന്നുള്ള ശമ്പളത്തിൽ നിന്ന് ഡിഡക്ഷൻ ആരംഭിക്കാവുന്നതാണ`.പ്രാൺ അരിയർ പിടിക്കാനുള്ള ലിങ്കും സ്പാർക്കിൽ ആരംഭിച്ചിട്ടുണ്ട്.(Click here for NPS Arrears in SPARK-Help File)

ഡിഡക്ഷൻ തുടങ്ങിയാൽ ഫണ്ട് സ്റ്റാറ്റസ് അറിയാൻ ട്രഷറി വഴി ലഭിക്കുന്ന PRAN കിറ്റിലെ നിർദ്ദേശാനുസരണം പ്രാൺ നമ്പർ യൂസർ ഐഡിയായും ഐ പിൻ നമ്പർ പാസ് വേർഡായും ഉപയോഗിച്ച് cra-nsdl.com എന്ന വെബ്സൈറ്റിലെ സബ്സ്കൈബർസ് ലിങ്കിൽ ലോഗിൻ ചെയ്ത് പാസ് വേർഡ് മാറ്റിയ ശേഷം പ്രാൺ നമ്പർ ഉപയോഗിച്ച് റീലോഗിൻ ചെയ്യുക. ശേഷം കാണുന്ന മെനുവിലെ ട്രാൻസാക്ഷൻ സ്റ്റേറ്റ്മെൻറ്റ് ക്ലിക്ക് ചെയ്ത് ട്രാൻസാക്ഷൻ എന്ന സബ്മെനു സെലക്ട് ചെയ്യുക. ശേഷം കാണുന്ന ജനറേറ്റ് സ്റ്റേറ്റ്മെൻറ്റ് ക്ലിക്ക് ചെയ്താൽ ഫണ്ട് ഹോൾഡേഴ്സിൻറ്റെ പേരും നിലവിലുള്ള NAV യും സാലറി കോൺട്രിബ്യുഷനും ഗവൺമെൻറ്റ് കോൺട്രിബ്യുഷനും കാണുവാൻ സാധിക്കും.

മുൻ സർവീസുള്ളവർ പഴയ പെൻഷൻ സിസ്റ്റം-സ്റ്റാറ്റ്യുട്ടറി പെൻഷൻ തുടരാൻ ജോയിൻ ചെയ്ത് മൂന്നുമാസത്തിനുള്ളിൽ നിശ്ചിത ഫോമിൽ(Click here for PDF) അപേക്ഷ കൊടുക്കേണ്ടതാണ`

G) SPARK Login

എജിയിൽ നിന്ന് പേസ്ലിപ്പും ട്രഷറിയിൽ നിന്ന് SDO കോഡും ലഭിച്ചു കഴിഞ്ഞാൽ സെൽഫ് ഡിസ്ബേഴ്സിങ്ങ് ഓഫീസറായതുകൊണ്ട് സ്പാർക്കിൽ ലോഗിൻ ചെയ്യനുള്ള SDO Authentication Form(Click here for PDF) പൂരിപ്പിച്ച് Spark Office (Click here for Address) ലേക്ക് Hard Copy ആയോ സ്കാൻ ചെയ്ത്, E-Mail [info@spark.gov.in] ആയോ അയക്കുക. ശേഷം കിട്ടുന്ന പാസ് വേർഡും പെൻ നമ്പറും ഉപയോഗിച്ച് സ്പാർക്കിൽ ലോഗിൻ ചെയ്ത് എജി പേസ്ലിപ് ഡീറ്റെയിൽസ് എൻറ്റർ ചെയ്യുക.പ്രസൻറ്റ് സാലറിയിൽ മുഴുവൻ വിവരങ്ങളും ചേർത്ത് പേസ്ലിപുമായി ഒത്തു നോക്കിയശേഷം ബിൽ പ്രോസസ് ചെയ്യുക. LIC പോലുള്ള മറ്റ് ഡിഡക്ഷനൊന്നുമില്ലെങ്കിൽ GIS Token Amount (സെപ്റ്റംമ്പർ മാസം വരെയുള്ള മിനിമം അടവുതുക) മാത്രം ചേർക്കുക. ക്വാർട്ടർലി, ഹാഫ് ഇയർലി,ഇയർലി ആയി നിലവിൽ അടച്ചുകൊണ്ടിരിക്കുന്ന LIC പോലിസികൾ മാസം തോറും അടക്കാവുന്ന SSS Mode ലേക്ക് (Salary Savings Scheme) മാറ്റിയ ശേഷം ഡിഡക്ഷനിൽ ചേർക്കാവുന്നതാണ`.

മറ്റു ഡിപ്പാർട്ട്മെൻറ്റിൽ നിന്ന് ഹയർസെക്കൻറ്ററിയിലേക്ക് ജോയിൻ ചെയ്തവർക്ക് ഡി.എ അരിയർ മുൻ കാല പ്രാബല്യത്തോടെ പ്രഖ്യാപിക്കുമ്പോൾ അവരുടെ പ്രീവിയസ് ഡിപ്പാർട്ട്മെൻറ്റിൽ അഥവാ പ്രീവിയസ് ഓഫീസിൽ വെച്ചുതന്നെ ആ കാലയളവിലെ ഡി.എ അരിയർ ക്ലയിം ചെയ്യാവുന്നതാണ`.ഇതിനായി spark ലെ Da Arrear of relieved employees എന്ന ലിങ്ക് പ്രയോജനപ്പെടുത്താവുന്നതാണ`.ഇങ്ങനെ റിലീവ് ചെയ്ത ശേഷം പ്രീവിയസ് ഡിപ്പാർട്ട്മെൻറ്റിൽ വെച്ച് ഡി.എ അരിയർ പ്രോസസ് ചെയ്തപ്പോൾ ജി.പി.എഫ് കൂടാതെ അവരുടെ മറ്റു ഡിഡക്ഷൻ കൂടി ഔട്ടർ ബില്ലിൽ വരുന്ന അവസ്ഥയുണ്ടായ കാര്യം ശ്രദ്ധയിൽ പ്പെടുത്തട്ടെ. തുടർന്ന് സ്പാർക്ക് ഓഫീസിലെ നിർദ്ദേശാനുസരണം ആദ്യം ആ മാസത്തിലെ ഹയർസെക്കൻറ്ററി ശമ്പളം പ്രോസസ് ചെയ്യുകയും പിന്നീട് പ്രീവിയസ് ഡിപ്പാർട്ട്മെൻറ്റിലെ ഡി.എ അരിയർ പ്രോസസ് ചെയ്യുകയും ചെയ്തു.അതു പോലെ അരിയറിൻറ്റെ ഇ ബിൽ സബ്മിറ്റ് ചെയ്യുമ്പോൾ പ്രസൻറ്റ് സാലറിയിലെ ടി.എസ്.ബി അക്കൗണ്ടിനു നേരെ താൽകാലികമായി യെസ് എന്നത് മാറ്റി നോ എന്നാക്കേണ്ടി വന്നു.

H) SLI, GIS (September Month Salary) Deduction

GPF –ഗവണ്മെന്റ് സർവീസിലേക്ക് പ്രവേശിക്കുന്ന ഒരാൾ നിർബദ്ധമായും ചേർന്നിരിക്കേണ്ട സ്കീമുകളാണിവയെല്ലാം.ഇതിലേക്ക് അപേക്ഷിക്കുക

a)Group Insurance Scheme(GIS)
Admission Form | Nomination Form Married & UnmarriedMinimum Monthly Premium Criteria

b)State Life Insurance(SLI)
Admission Form | Nomination FormMinimum Monthly Premium Criteria

c)General Provident Fund(GPF)
Admission Form | Nomination FormMinimum Monthly Premium Criteria


[GIS - GIS deduction സെപ്റ്റബർ മാസത്തെ സാലറിയിൽ നിന്നു മാത്രമേ തുടങ്ങാൻ സാധിക്കുകയുള്ളൂ.അതുവരെ അടിസ്ഥാന ശമ്പളത്തിനു കണക്കായ മിനിമം പ്രീമിയത്തിൻറ്റെ 30% Token Premium ആയി [ If Basic Pay-20740, Minimum Premium-250, Token Premium-75] അടയ്ക്കേണ്ടതാണ`.SDO മാരാണെങ്കിൽ സ്പാർക്കിൽ സെപ്റ്റബർ മാസത്തെ ശമ്പളത്തിൽ നിന്ന് പ്രീമിയം കിഴിച്ച ശേഷം Form 72 (Click here for PDF)  പൂരിപ്പിച്ച് ട്രഷറി ഓഫീസറിൽ നിന്നും ഒപ്പ് വാങ്ങി Form C (Click here for PDF) യോടപ്പം പ്രിൻസിപാൾ കൗണ്ടർസൈൻ ചെയ്ത് Insurance District Office ലേക്ക് അയച്ചു കൊടുക്കാവുന്നതാണ`.ഓഫീസിൽ പുതുതായി GIS തുടങ്ങുന്ന എല്ലാ ഉദ്യോഗസ്ഥർക്കുമായി Form C ഒന്നു മതി.


SLI - SLIയുടെ കാര്യത്തിൽ Application പൂരിപ്പിച്ച് ജില്ലാ ഓഫീസിലേക്ക് അയക്കേണ്ടതാണ`.First Premium ചലാൻ വഴി ട്രഷറിയിൽ അടയ്ക്കുകയോ നേരിട്ട് SLI District Office ൽ അടയ്ക്കുകയോ ചെയ്ത ശേഷം സ്പാർക്കിൽ SLI Policy Number ചേർത്ത് തുടർന്നുള്ള Premium സാലറിയിൽ നിന്ന് Deduct ചെയ്യാവുന്നതാണ`.ഫസ്റ്റ് ഇൻക്രിമെൻറ്റ് ക്ലെയിം ചെയ്യുന്നതിനുള്ളിൽ SLI Deduction തുടങ്ങേണ്ടതാണ`

GPF - GPF അടിസ്ഥാന ശമ്പളത്തിന്റെ 6% എങ്കിലുമായിരിക്കണം മിനിമം സബ്സ്ക്രിപ്ഷൻ തുക. മാക്സിമം അടിസ്ഥാന ശമ്പളം വരെയാകാം.പുതുതായി Contributory Pension Scheme ൽ വരുന്നവർക്കും GPF ബാധകമാക്കി ഗവൺമെൻറ്റ് സർക്കുലർ ഇറക്കിയിട്ടുണ്ട്.Click here for PDF ]
എതെങ്കിലും കാരണവശാൽ GPF,SLI, GIS നോമിനേഷൻ മാറ്റണമെന്നുണ്ടെങ്കിൽ (ഉദ:വിവാഹശേഷം) GPF നോമിനേഷൻ എജിസ് ഓഫീസിലേക്കും SLI നോമിനേഷൻ ജില്ലാ ഇൻഷൂറൻസ് ഓഫീസിലേക്കും അയക്കുക.GIS നോമിനേഷൻ സർവ്വീസ് ബുക്കിൽ പേയ്സ്റ്റ് ചെയ്യുകയോ ഓഫീസിൽ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ`.

എയിഡഡ് സർവ്വീസുള്ളവർ KASEPF ക്ലോസ് ചെയ്ത് പുതുതായി GPF ആരംഭിച്ച ശേഷം ആ അക്കൗണ്ടിലേക്ക് മെർജ് ചെയ്യാൻ അപേക്ഷ കൊടുക്കണം. എസ്.എൽ.ഐ യും ജി.ഐ.എസും അതേ പോലെ തുടരാവുന്നതാണ`. സാധാരണ ഗതിയിൽ ഇങ്ങനെ വരുന്നവരിൽ കൂടുതലും ഗവൺമെൻറ്റ് സർവ്വീസിലെ എൻട്രി സ്കെയിലിനെക്കാൾ കൂടുതൽ ബേസിക്ക് പേ വാങ്ങിക്കുന്നവരായതുകൊണ്ട് എസ്.എൽ.ഐ യും ജി.ഐ.എസും ബേസിക്ക് പേയ്ക്ക് അനുസരിച്ചുള്ള  പ്രീമിയം നിരക്ക് കൂട്ടേണ്ടി വരാറില്ല.

I) Professional Tax

സാമ്പത്തിക വർഷത്തിലെ ആദ്യത്തെ അർധ വാർഷിക തൊഴിൽ നികുതി (ഏപ്രിൽ മുതൽ സെപ്റ്റംമ്പർ വരെയുള്ള) സെപ്റ്റംമ്പർ 30നു മുൻപ് ആഗസ്ത് മാസത്തെ സാലറിയിലോ അതിനു മുൻപോ അവസാന അർധ വാർഷിക തൊഴിൽ നികുതി (ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള) മാർച്ച് 31നു മുൻപ് ഫെബ്രുവരി മാസത്തെ സാലറിയിലോ അതിനു മുൻപോ അതാത് സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ/മുൻസിപ്പാലിറ്റിയിൽ അടയ്ക്കുക. തൊഴിൽ നികുതി കണ്ടെത്താൻ HSSLIVE ബ്ലോഗിലെ Professional Tax Calculator (Click here) സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.

J) GPAIS

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻറ്റ് ഇൻഷൂറൻസ് സ്കീം അനുസരിച്ചുള്ള പ്രീമിയം നവംമ്പർ/ഡിസംമ്പർ മാസത്തിൽ ( വാർഷിക സർക്കുലർ അനുസരിച്ച് -സർക്കുലർ 2014) ഡിഡക്റ്റ് ചെയ്യുക.GPAIS നോമിനേഷൻ ഫിൽ ചെയ്ത് ഓഫീസിൽ സൂക്ഷിക്കുക. GPAIS നോമിനേഷൻ സർവ്വീസ് ബുക്കിൽ പേയ്സ്റ്റ് ചെയ്യുകയോ ഓഫീസിൽ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ`.

K) Income Tax

ഫെബ്രുവരി മാസത്തിൽ Form 16 നും Statement ഉം (3 copy വീതം) ട്രഷറിയിൽ സബ്മിറ്റ് ചെയ്യുക. ശേഷം ട്രഷറി ഓഫീസർ ഇൻകം ടാക്സിന്റെ വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തെടുക്കുന്ന Form 16 ന്റ്റെ പാർട്ട് A ട്രഷറി ഓഫീസറിൽ നിന്നും സൈൻ വാങ്ങി സൂക്ഷിക്കുക.[ഇതിനു അതാതു സമയങ്ങളിൽ HSSLIVE ൽ പോസ്റ്റുകൾ വരുന്നതിനാൽ ഇതു വിശദീകരിക്കേണ്ട കാര്യമില്ല. Click here for HSSLiVE Blog Post]

L) Anticipatory Income Statement

മാർച്ച് മാസത്തിൽ Anticipatory Statement സബ്മിറ്റ് ചെയ്യുക. ഇൻകം ടാക്സ് മാസതവണയായുള്ള അടവുതുക റിവൈസ് ചെയ്യുന്ന സന്ദർഭത്തിലും ആൻറ്റിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ്റ് സബ്മിറ്റ് ചെയ്യേണ്ടതാണ`

M) Income Tax Return Submission

ജുലൈ മാസത്തിൽ Online Return / Saral Form സബ്മിറ്റ് ചെയ്യുക. ട്രഷറിയിൽ നിന്നും വാങ്ങിയ Form 16 ഉപയോഗിച്ചു വെരിഫൈ ചെയ്തു വേണം റിട്ടേൺ സബ്മിറ്റ് ചെയ്യാൻ. [ഇതിനായി HSSLIVE ലെ പോസ്റ്റുകൾ പ്രയോജനപ്പെടുത്താവുന്നതാണ`.Click here for link]

N) Letter to Issue AG Payslip

ഒരു വർഷത്തിനുശേഷം SLI, GIS Passbook ൻറ്റെ First Page കോപ്പിവെച്ച് AG Pay Slip. ഇഷ്യുചെയ്യാൻ ഒരു ലെറ്റർ അയക്കുക (Click here for Sample Letter-Word Format). ഫസ്റ്റ് അപ്പോയിൻമെൻറ്റിൽ എജിസ് സ്ലിപ് കിട്ടിയാൽ പിന്നെ ആദ്യത്തെ ഇൻക്രിമെൻറ്റിനും പ്രൊബേഷനും എജിയിൽ നിന്ന് സ്ലിപ് ഇഷ്യു ചെയ്യേണ്ടതുണ്ട്.പിന്നീട് ഇഷ്യു ചെയ്യുന്ന സ്ലിപിലെ നിർദ്ദേശമനുസരിച്ച് സ്കെയിൽ പരിധി കടക്കുമ്പോഴോ, ഗ്രേഡ്, പേ റിവിഷൻ, ട്രാവലിങ്ങ് അലവൻസ്,ലീവ് സറണ്ടർ,മെഡിക്കൽ റീ ഇമ്പേഴ്സ്മെൻറ്റ്,സ്പെഷ്യൽ അലവൻസ് എന്നിവ ക്ലെയിം ചെയ്യുമ്പോഴോ ആണ` സാധാരണ ഗതിയിൽ പുതിയ എജിസ് സ്ലിപ് ആവശ്യമായി വരുന്നത്.കാഷ്വൽ ലീവല്ലാത്ത, ഓർഡിനറി ലീവ് എടുക്കുന്നതിനു മുൻപും ലീവ് കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപും എജിസ് സ്ലിപ് ഇഷ്യു ചെയ്യേണ്ടതുണ്ട്. സാധാരണ ട്രാൻസ്ഫറിൽ ട്രഷറി മാറിയാലും സ്കെയിൽ മാറാത്തതുകൊണ്ട് എജിസ് സ്ലിപ് ആവശ്യമില്ല നിലവിൽ ഗസറ്റഡ് പോസ്റ്റിലിരിക്കെ വരുന്ന പ്രമോഷനോ, നോൺ ഗസറ്റഡിൽ നിന്നും ഗസറ്റഡിലേക്കുള്ള പ്രമോഷനോ ഉള്ള സന്ദർഭത്തിൽ മൂന്നുമാസം വരെ സ്ലിപ് ഇല്ലാതെ പഴയ സ്കെയിലിൽ തന്നെ ശമ്പളം വാങ്ങാവുന്നതാണ`.

O) Probation Declaration

Probation-വെരിഫിക്കേഷനും റെഗുലറൈസേഷനും പൂർത്തിയായാൽ, ജോയിനിങ്ങ് ഡേറ്റിലേക്ക് രണ്ടുവർഷം പൂർത്തിയായ ശേഷം നിശ്ചിത പ്രൊഫോർമയിൽ Probation Declaration Form (Click this link for PDF) സബ്മിറ്റ് ചെയ്യുക.

[Probation Rule- One who is appointed to a post by direct recruitment or by transfer from any other service shall be on probation for a total period of 2 years of duty within a continuous period of 3 years. Regulation of increments has to be done in terms of provisions under rule37B (b) (i) Part I KSR. A probationer whose period of probation is 2 years he shall be entitled to first increment on completion of 1 year of service. The second increment shall be drawn with effect from the date from which he is declared to have completed his probation. Future increments will accrue on normal incremental dates. Appointing authority can, before expiry of period of probation, extend the period of probation up to maximum of 1 year. Extension of period of probation beyond 1 year requires the sanction of Govt. In the case of appointment by promotion every person shall be on probation for a period of 1 year of duty within a continuous period of 2 years. Regulation of increments has to be done in terms of provisions in Rule 37B (b)(ii) in the case of regular promotion on regularization of temporary promotion made under Rule 31(a)(i) of KS & SSR 1958. The first increment in the scale of pay of promotion post shall be drawn only w.e.f the date on which he is declared to have completed his probation. However, higher pay consequent on re-fixation of pay due under normal rules can be allowed during the period of probation.]

P) General Transfer

സ്ഥലം മാറ്റം നടക്കുമ്പോൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ:-
1.From Parent School:
RTC FORM വിവിധ ഓഫീസുകളിലേക്ക് അയക്കുക
Relinquishing /Relieving RTC’s from Parent School:
1) Higher Secondary Directorate (Click here for Address)
2) AG Office(Click here for Address)
3) Treasury
4) Office Copy 
5) Personal Copy
7) Transferred School


[ഓർഡിനറി ലീവ്-Commuted, Half Pay etc എടുക്കുന്ന സമയത്ത് ലീവിൽ പ്രവേശിക്കുമ്പോഴും(Relieved RTC യും) ജോയിൻ ചെയ്യുമ്പോഴും (Joined RTC യും) ഇതേ പോലെ RTC അയക്കേണ്ടതാണ`.]

Relieved Order from Parent School to Transferred School(Click here for Word File)
• Relieving report to Directorate (Address) & AG (Address)


[ട്രാൻസ്ഫർ ആകുന്ന സമയത്തും hscap.keralagovt.in/transfer എന്ന സൈറ്റിൽ റിലിവിങ്ങ് ഡേറ്റ് കൊടുത്താൽ റിലിവിങ്ങ് റിപ്പോർട്ട് ജനറേറ്റു ചെയ്യപ്പെടും.ട്രാൻസ്ഫർ ഓർഡർ ഹയർസെക്കൻറ്ററി ഡയറക്ടർ പുറപ്പെടുവിക്കുന്നതിനാൽ റിലിവിങ്ങ് റിപ്പോർട്ട്(Click here for Word Format)  സൈറ്റിൽ നിന്ന് ജനറേറ്റു ചെയ്യപ്പെടുന്നില്ലെങ്കിലും മാനുവൽ ആയി തയ്യാറാക്കി ഡയറക്റ്ററേറ്റിലേക്ക്അയച്ചുകൊടുക്കേണ്ടതാണ`.ഡയറക്ടറുടെ ട്രാൻസ്ഫർ ഓർഡർ അനുസരിച്ച് സ്ഥലം മാറ്റം കിട്ടിയ സ്കൂളിലേക്കുള്ള റിലീവിങ്ങ് ഓർഡർ(Click here for Word Format) സ്കൂളിൽ നിന്ന് തയ്യാറാക്കി അതിൻറ്റെ കോപ്പിയും റിലിവിങ്ങ് റിപ്പോർട്ടിൻറ്റെയും റിലീവ്ഡ് ആർ.ടി.സി യുടെയും കൂടെ ഡയറക്ടറേറ്റിലേക്ക് അയക്കാവുന്നതാണ`. ട്രാൻസ്ഫറിൻറ്റെ ആധികാരികമായ രേഖ ആർ.ടി.സി യാണെങ്കിൽ പോലും എജിയുടെ ഓഫീസിലേക്ക് റിലിവിങ്ങ് റിപ്പോർട്ട് കൂടി അയച്ചുകൊടുക്കാവുന്നതാണ`]

ട്രഷറി മാറിയിട്ടുണ്ടെങ്കിൽ പാരൻറ്റ് സ്കൂൾ ട്രഷറിയിൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ:-

Application to Issue Last Pay Certificate- Parent School സ്ഥിതി ചെയ്യുന്ന ട്രഷറിയിലേക്ക് LPC ഇഷ്യു ചെയ്യാനും ആയത് പുതുതായി ജോയിൻ ചെയ്യുന്ന സ്കൂളിന്റെ പരിധിയിലുള്ള ട്രഷറിയിലേക്ക് അയച്ചുകൊടുക്കാനും പ്രസ്തുത ട്രഷറി സൂചിപ്പിച്ചുംകൊണ്ട് ട്രഷറി ഓഫീസർക്ക് ഒരു ലെറ്റർ അയക്കുക.(Click here for Word format). കൂടാതെ ട്രഷറി സെവിങ്ങ്സ് അക്കൗണ്ട് ഉള്ള ട്രഷറിയാണെങ്കിൽ TSB പാസ്ബുക്കും ചെക്കുബുക്കും സറണ്ടർ ചെയ്യണം.അക്കൗണ്ട് ക്ലോസ് ചെയ്ത് ട്രഷറി ഓഫീസർ സൈൻ ചെയ്ത ശേഷം പാസ്ബുക്കും ചെക്ക്ബുക്കും പുതിയ ട്രഷറിയിൽ എൽപ്പിക്കണം.

2.From Transferred School

• RTC FORM വിവിധ ഓഫീസുകളിലേക്ക് അയക്കുക
Assuming/Joining RTC’s from Transferred School
1) Higher Secondary Directorate (Address
2) AG Office(Address)
3) RDD Office (Address )
4) Treadury
5) Office Copy 
6) Personal Copy
7) To the Parent School

• Joined Letter to Directorate (Address), AG’s Office(Address), RDD office (Address)


[ട്രാൻസ്ഫർ ആകുന്ന സമയത്ത് hscap.keralagovt.in/transfer എന്ന സൈറ്റിൽ ജോയിനിങ്ങ് ഡേറ്റ് കൊടുത്താൽ ജോയിനിങ്ങ് റിപ്പോർട്ട് ജനറേറ്റു ചെയ്യപ്പെടും.ട്രാൻസ്ഫർ ഓർഡർ ഹയർസെക്കൻറ്ററി ഡയറക്ടർ പുറപ്പെടുവിക്കുന്നതിനാൽ ജോയിനിങ്ങ് റിപ്പോർട്ട് സൈറ്റിൽ നിന്ന് ജനറേറ്റു ചെയ്യപ്പെടുന്നില്ലെങ്കിലും മാനുവൽ ആയി തയ്യാറാക്കി ഡയറക്റ്ററേറ്റിലേക്ക് ജോയിനിങ്ങ് റിപ്പോർട്ട് (Click here for Word File) ആർ.ടി.സി യുടെ കൂടെ അയച്ചുകൊടുക്കേണ്ടതാണ`.]
എജിയുടെ ഓഫീസിലേക്ക് ജോയിനിങ്ങ് റിപ്പോർട്ട് കൂടി ആർ.ടി.സി യുടെ കൂടെ അയച്ചുകൊടുക്കാവുന്നതാണ`]

ട്രഷറി മാറിയിട്ടുണ്ടെങ്കിൽ ട്രാൻസ്ഫേർഡ് സ്കൂൾ ട്രഷറിയിൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ

പുതുതായി ജോയിൻ ചെയ്യുന്ന സ്കൂളിന്റെ പരിധിയിലുള്ള ട്രഷറിയിൽ LPC എത്തിയ ശേഷം Specimen Card Issue ചെയ്യാനുള്ള ലെറ്ററും (Click here for Word File)  SDO Proforma യും സബ്മിറ്റ് ചെയ്യുക. ട്രഷറി സെവിങ്ങ്സ് അക്കൗണ്ട് ഉള്ള ട്രഷറിയാണെങ്കിൽ പുതിയ TSB അക്കൗണ്ടിനും ചെക്ക്ബുക്കിനും അപേക്ഷിക്കുക

Transfer in Spark/Update Spark- SDO മാരെ സംബന്ധിച്ചിടത്തോളം SPARKlogin ചെയ്ത് Present Salary യിൽ വെച്ചു തന്നെ പുതിയ ട്രഷറി സെലക്ട് ചെയ്ത് ട്രാൻസ്ഫേർഡ് സ്കൂളിലെ സ്പാർക്കിൽ ജോയിൻ ചെയ്യിപ്പിക്കാവുന്നതാണ`.ശേഷം Present Salary യിൽ പുതിയ ട്രഷറിയിലെ Specimen Card നമ്പറും TSB Account ഉം മാറ്റിനൽകുക. Service History യിൽ പുതിയ സ്കൂൾ ചേർക്കുക.

3.Transfer Forms-Word Forms

1.Transfer Relieving Order
2.Transfer Relieving Report
3.Request to Treasury Officer for issue LPC
4.Joining Report

PART II

ഹയർസെക്കൻറ്ററിയിൽ ജോയിൻ ചെയ്യുന്ന എല്ലാ സീനീയർ ജൂനിയർ അധ്യാപകർക്കും പ്രൊബേഷൻ വരെ ആവശ്യമായ സർവ്വിസ് സംബദ്ധമായ ഫോമുകളും ലെറ്ററുകളും ക്രമത്തിൽ താഴെ കൊടുത്തിട്ടുണ്ട്.
PSC /Gazetted -HSST Senoir Forms
1.Joining Letter -Director DHSE
2.Joining Letter -AG
3.Joining Letter -Sub Treasury
4.RTC
5.PSC Verification
6.Personal Memorandum
7.Prescribed statement of service
8.Spark Admission/Pen Registration Form
9.Specimen Card request Letter
10.SDO Proforma - to Treasury
11.Spark SDO Authentication Form
12.PRAN Application Form
13.SLI Application Form, Nomination
14.GIS Application Form, Nomination Married & Unmarried, Form 72
15.GPF Application Form ,Nomination
16.GPAIS Nomination Form
17.Request Letter to Issue AG slip after one Year
18.Probation Declaration [Editable PDF]
PSC /Non Gazetted -HSST Junior Forms
1.Joining Letter-Director,DHSE
2.Police/PSC verification
3.Personal Memorandum
4.Prescribed statement of service
5.SPARK PEN Application/Registration Form
6.PRAN Application Form
7.SLI Application Form,Nomination Form
8.GIS Application Form ,Nomination Married & Unmarried
9.GPF Application Form,Nomination Form
10.GPAIS Nomination Form
11.Probation Declaration
Those Who Have Previous Service
1.Request Letter for LPC & S.B to their Previous Office
2.Form to continue Old Pension [Statutory] Scheme


പോസ്റ്റിൻറ്റെ പി.ഡി.എഫ് ലിങ്ക് ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. (Download PDF Version). പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ,നിർദേശങ്ങൾ,സംശയങ്ങൾ എന്നിവ കമന്റ്‌ ആയി രേഖപ്പെടുത്താം. Share This:

Advertisement

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

32 comments to ''Higher Secondary Teachers Service Guide"

ADD COMMENT
 1. തീര്‍ച്ചയായും ഒരുപാട് പേര്‍ക്ക് ഉപകാരമാകും...
  അഭിനന്ദനങ്ങള്‍!

  ReplyDelete
 2. സർ അഭിനന്ദനങ്ങൾ!!! ഒരു സംശയം ഉന്നയിക്കുന്നു...ഞാൻ 10/ 2007 മുതൽ 09/ 2009 വരെ പ്രിൻസിപ്പൽ ഫുൾ അഡീഷനൽ ചാർജ് വഹിച്ചയാളാണ് . ജോലിയിൽ പ്രവേശിച്ച തിയതി 23.06.2007. വേനലക്കാല അവധിക്ക് പ്രിന്സിപ്പലിനു ലഭിക്കുന്ന എണ്‍ട്‌ ലീവ് സറണ്ടർ 2008 ലും 2009 ലും ലഭിക്കുമോ.

  ReplyDelete
 3. സീനിയർ/ജൂനിയര്‍ തസ്തികയിലേക്ക് ജോയിൻ ചെയ്യുന്ന ഒരാൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പറയാതെ വയ്യ – ഒപ്പം ഇപ്പോഴുള്ളവർക്കും ... ഇങ്ങനെ ഒരുനല്ല സഹായി തയ്യാറാക്കിയ രമേശൻ മാഷിന്അഭിനന്ദനങ്ങള്‍.

  ReplyDelete
 4. ഉപകാരപ്രദമായ വിവരങ്ങൾ. നന്ദി

  ReplyDelete
 5. ഓഫീസ് കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യുന്നതിന് വളരെ സഹായകരമാണ് രമേശന്‍ സാറിന്റെ പോസ്റ്റ്‌ .എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  ReplyDelete
 6. ഈ മനസ്സിനെ ഞാൻ നമിക്കുന്നു

  ReplyDelete
 7. sir you did a great job and it is very beneficial to the freshers who are completely ignorant about serviced matters

  ReplyDelete
 8. GOOD WORK .PLEASE TRY TO INCLUDE THE GRADE DETAILS ,SCALE OF SALARY OF TEACHERS IN A TABLE

  ReplyDelete
 9. Please give details of the other duties of a gazetted officer . eg. attestation etc.
  Best wishes!

  ReplyDelete
 10. sir ennanu +2 2015 revaluvation result publish cheyuka

  ReplyDelete
 11. an hsa of my school got promoted as hsst in the same school.got aproval from rdd tvpm recently.what are the procedures to do in spark to include that teacher in hss section in spark so as to process salary and others.

  ReplyDelete
 12. Great work sir plz give necessary guide for aided higher secondary teachers also.

  ReplyDelete
 13. Is the probation period for by transfer appointment from HSA 2yrs ?

  ReplyDelete
 14. very good, very helpful for all who are in govt service, please continue your services with all best wishes

  ReplyDelete
 15. i am working as an hsst.At joining time my advice date is incorrectly entered in my service book.what can i do for correcting it.

  ReplyDelete
 16. A teacher's pay revision 2009 is pending due to anomaly rectification. How can we prepare the bill is Spark ?

  ReplyDelete
 17. പി.എസ്.സി. വെരിഫിക്കേഷന്‍ പെര്‍ഫോര്‍മയും പോലീസ് വെരിഫിക്കേഷന്‍ പെര്ഫോര്‍മയും ഒന്നുതന്നെയാണോ?

  ReplyDelete
 18. What is the probation period for a Junior Teacher promoted to Senior post. Is it two years or one year.I worked as junior in DHSE and on June 2014 promoted as HSST.When do my probation period completed..Pls reply

  ReplyDelete
 19. 27 number questionte answer pratheekshikkunnu....athinte randinteyum format undel upakaramairikkum.....

  ReplyDelete
 20. hss aided school appointment ethokke forms venam?

  ReplyDelete
 21. I came to govt hss as hsst junior frm aided school hsst senior post, even after one and half year I didnt get my servicebook verified. So I start a new one in govt school, now I got appointmnt to hsst senior post. So to AG office may I have to sent 2 volumes of sevice book or only the second one.
  MAY I have to produce non objection certificate to d present schl.pls give me answer.

  ReplyDelete

  Advertisement
 • To add an Emoticons Show Icons
 • To add code Use [pre]code here[/pre]
 • To add an Image Use [img]IMAGE-URL-HERE[/img]
 • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM