NEWS UPDATE

Menu

Scheme of Zoology Practical Exam 2015 (Revised)

Update: Revised guidelines for HSE Practical Exam published.

ഹയര്‍ സെക്കന്ററി ജന്തു ശാസ്ത്ര പഠനത്തിന്റെ ഭാഗമായി ജീവികളെ കീറിമുറിച്ചുള്ള പഠനം പൂര്ണ്ണമായും ഒഴിവാക്കിക്കൊണ്ട് പുതിയ പ്രായാഗിക പരീക്ഷാമാനദണ്ഡങ്ങള്‍ ഡയറക്ടറേറ്റ് പുറത്തിറക്കിയിരിക്കുന്നു. വര്ഷയങ്ങളായി നിലവിലുള്ള ഒരു പഠനരീതി, മാറിയ പാരിസ്ഥിതിക വ്യവസ്ഥയില്‍ അനുചിതമെന്ന് കണ്ടെത്തി ഇതോടെ എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പടുന്നു. ജീവന്റെ ഘാതകരായല്ല അവയുടെ സംരക്ഷകരായി കുട്ടികള്‍ മാറാന്‍ സിലബസും പരീക്ഷാരീതിയും പുനക്രമീകരിച്ചിരിക്കുന്നു.

ഹയര്സെണക്കന്ററിയിലെ മാറിയ സുവോളജി പ്രാക്ടിക്കല്‍ സിലബസ്, ചോദ്യപേപ്പര്‍ എന്നിവയെ പരിചയപ്പെടുത്തിയും അപഗ്രഥിച്ചും കണ്ണൂര്‍ കുഞ്ഞിമംഗലം ഗവ. സ്‌കൂളിലെ ജന്തുശാസ്ത്ര അദ്ധ്യാപകന്‍ കെ സുരേന്ദ്രന്‍ എഴുതിയ ലേഖനം തുടര്ന്നുയ വായിക്കാം. ഡിസെക്ഷന്‍ ഒഴിവാക്കി ബദല്‍ നിര്ദ്ദേ ശങ്ങള്‍ സമര്പ്പി ക്കാന്‍ എസ് സി ആര്‍ ടി രൂപീകരിച്ച വിദഗ്ധ സമിതി അംഗവും കൂടിയാണ് ലേഖകന്‍. പുതുക്കിയ പ്രാക്ടിക്കല്‍ സിലബസ്, ചോദ്യപേപ്പര്‍ എന്നിവയുടെ പൂര്ണ്ണിരൂപവും, ബന്ധപ്പെട്ട പ്രധാന ഉത്തരവുകളും ചുവടെ.

ഡിസക്ഷന്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് വിവിധ തലങ്ങളില്‍ ആലോചനകള്‍ നടന്നിട്ടുണ്ട്. പ്രായോഗികപഠനമെന്ന പേരില്‍ ജീവികളെകൊല്ലുന്നത് 1972-ലെ വന്യജിവി സംരക്ഷണനിയമപ്രകാരം കുറ്റമാണെന്നിരിക്കേ ഇത് ഒഴിവാക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ ഹയര്സെിക്കന്ററി ഡയറക്ടറേറ്റിന് സര്ക്കാചര്‍ നിര്ദ്ദേശം നല്കിയ. ഡയറക്ടറേറ്റ് എസ് സി ആര്‍ ടി യോട് ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാനും ബദല്‍ നിര്ദ്ദേ ശങ്ങല്‍ നല്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എസ് സി ആര്‍ ടി ഇതിനായി ഡോ. ഉമ്മന്‍ വി ഉമ്മന്‍ ചെയര്മാലനായിക്കൊണ്ട് ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. പ്രസ്തുത വിദഗ്ദ സമിതി ഹയര്സെമക്കന്ററി ക്ലാസുകളില്‍ ജീവികളെ കൊല്ലുന്നതും പ്രദര്ശിതപ്പിക്കുന്നതും കീറിമുറിച്ചു പഠിക്കുന്നതും പൂര്ണ്ണ മായും ഒഴിവാക്കാന്‍ നിര്ദ്ദേശിക്കുകയും പകരം ആനിമേഷനുകളും സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് ഇത്തരം പഠനം നടത്താനുള്ള ബദല്‍ സാധ്യതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ നിര്ദ്ദേശങ്ങള്‍ സര്ക്കാളറും ഡയറക്ടറേറ്റും അംഗീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സുവോളജി പ്രാക്ടിക്കല്‍ പഠനത്തിന് വേണ്ട പുതുക്കിയ സിലബസ് നിര്മ്മി ക്കുകയും ചെയ്തു. ഇപ്പോഴത്തെ രണ്ടാം വര്ഷി കുട്ടികള്ക്കും ബാധകമാവുന്ന തരത്തിലാണ് പുതിയ മാറ്റങ്ങള്‍ സിലബസില്‍ വരുത്തിയിരിക്കന്നത്. ഹയര്സെ്ക്കന്ററി ജന്തുശാസ്ത്ര പ്രായോഗിക പഠനം സംബന്ധിച്ച ആശങ്കകളെല്ലാം ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു.
.
പുതുക്കിയ സിലബസും ചോദ്യപ്പേപ്പര്‍ മാതൃകയും പ്രകാരം കുട്ടികള്‍ പാറ്റയെ കീറിമുറിച്ച് ഫ്‌ളാഗ്‌ ലേബല്‍ ചെയ്യുന്നതിന് പകരം പാറ്റയുടെ ദഹന വ്യവസ്ഥ, വദന ഭാഗം (Mouth Parts)എന്നിവയില്‍ ഏതാണോ പരീക്ഷയ്ക്ക് ആവശ്യപ്പെടുന്നത്, അതിന്റെ ചിത്രം വരച്ച് നാലു ഭാഗങ്ങള്‍ അടയാളപ്പെടുത്തിയാല്‍ മതിയാകും. (ഇതിന് 3 സ്‌കോര്‍ ലഭിക്കും. മുമ്പ് ഡിസക്ഷന് 4 സ്‌കോര്‍ ആയിരുന്നു.) നട്ടെല്ലുള്ളതും ഇല്ലാത്തതുമായ ജീവികളില്‍ ഓരോന്നിനെ വീതം തിരിച്ചറിഞ്ഞ് പ്രത്യേകതകള്‍ എഴുതുന്നതിനുള്ള പഴയ ചോദ്യം ഇപ്പോഴുമുണ്ട്. പക്ഷേ ജന്തുക്കളുടെ സ്‌പെസിമന്‍ ഒന്നും തന്നെ ഇത്തരം സ്‌പോട്ടര്‍ പഠനത്തിന് ഉപയോഗിക്കരുത്. പകരം ജീവികളുടെ ചിത്രമോ, മോഡലുകളോ ഉപയോഗിക്കണം. ഭൂമിയില്‍ മനുഷ്യന്റെ നിലനില്പ്പിോനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്ത്തുുന്നതിനും അത്യന്താപേക്ഷിതമായ ജീവികളെ പഠനാവശ്യങ്ങള്ക്കാ ണെങ്കില്‍ പോലും കൊല്ലുകയോ പ്രദര്ശിങപ്പിക്കുകയോ ചെയ്യരുത് എന്ന കാഴ്ചപ്പാടും, കര്ശംന നിലപാടുമാണ്‌ ഈ നിര്ദ്ദേ്ശത്തിനു പിന്നില്‍. മുമ്പേ തന്നെ ലാബുകളില്‍ ഇത്തരം സ്‌പെസിമനുകള്‍ ഉള്ളവര്ക്ക്ത ചീഫ് വൈല്ഡ്ള ലൈഫ് വാര്ഡേന്റെ സമ്മതത്തോടെ അവയുടെ ഉപയോഗം തുടരാം. സുവോളജി ലാബുകളില്‍ പുതിയ സ്‌പെസിമനുകള്‍ ഉണ്ടാക്കാതിരിക്കാനും വാങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

മൈക്രാസ്‌കോപ്പ് ഉപയോഗിച്ചുള്ള പഠനത്തിന് പ്രാധാന്യം കൈവരുന്നു എന്നതാണ് പുതിയ സിലബസിന്റെ മറ്റൊരു സവിശേഷത. കവിളിലെ കോശങ്ങളുടെ നിരീക്ഷണം, രക്തകോശ നിരീക്ഷണം എന്നിവയിലേതെങ്കിലുമൊന്ന് സുവോളജി പ്രാക്ടിക്കലിന് എല്ലാ കുട്ടികളും ചെയ്യേണ്ടി വരും. (മുമ്പ് ഇതിനു പകരമായി ഉണ്ടായിരുന്ന മറ്റ് ചോയ്‌സുകള്‍ ഇപ്പോള്‍ പ്രത്യേകം ചോദ്യങ്ങളായി മാറ്റപ്പെട്ടിരിക്കുന്നു.) 2 സ്‌കോറാണ് ഇതിന് ലഭിക്കുക. രക്തത്തിന്റെ സ്ലൈഡില്‍ നിന്നും രണ്ട് കോശങ്ങളുടെ ചിത്രം വരച്ച് ലേബല്‍ ചെയ്യണമെങ്കിലും ഏതെങ്കിലും ഒരു കോശം മാത്രം തിരിച്ചറിഞ്ഞ് പറഞ്ഞു കൊടുത്താല്‍ മതി എന്നത് കുട്ടികള്ക്ക് ആശ്വാസമാണ്. അസ്ഥി പേശി, അവയവ പേശി, ഹൃദയ പേശി എന്നിവയില്‍ നിന്ന് ഒരിനം ഒന്നാം വര്ഷഅ പാഠഭാഗത്തുനിന്നും, ടെസ്‌ററിസ്, ഓവറി, ബ്ലാസ്‌ററുല എന്നിവയില്‍ നിന്ന് ഒരിനം രണ്ടാം വര്ഷ‌ എംബ്രിയോളജി ഭാഗത്തുനിന്നും പരീക്ഷയിലേക്ക്, മൈക്രാസ്‌കോപ്പിലൂടെ, ചോദ്യമായെത്തും. സ്ലൈഡുകള്‍ നിരീക്ഷിച്ച് തിരിച്ചറിയുകയും വരച്ച് ലേബല്‍ ചെയ്യുകയും ചെയ്താല്‍ ഒന്നിന് 2 സ്‌കോര്‍ വീതം ആകെ നാലു സ്‌കോര്‍ നേടാം. ലാബില്‍ മേല്പ്പ റഞ്ഞ സ്ലൈഡുകളെല്ലാം ഉണ്ടെന്ന് അദ്ധ്യാപകര്‍ ഉറപ്പു വരുത്തണം. ഇവയെല്ലാം മാര്ക്ക്റ്റില്‍ നിന്ന് ലഭിക്കുക എന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. എന്തായാലും പരീക്ഷയ്ക്ക് ഇവയില്‍ ഏതെങ്കിലുമൊന്ന് സ്റ്റോക്കില്ല എന്ന് പറയുന്ന അവസ്ഥ ഒഴിവാകുക തന്നെ വേണം.

പണ്ടത്തെ 4 സ്‌കോര്‍ 2 സ്‌കോറായി കുറഞ്ഞുവെങ്കിലും ഗ്ലൂക്കോസ്, പ്രോട്ടീന്‍, അന്നജം, ബൈല്‍ സാള്ട്ടു കള്‍, യൂറിയ എന്നിവയുടെ സാന്നിധ്യം രാസ പരിശോധനയിലുടെ അറിയാനുള്ള പഴയ ചോദ്യങ്ങള്‍ അതേപടി തന്നെ ഇപ്പോഴുമുണ്ട്. അനലോഗസ് ഹോമലോഗസ് അവയവങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ പ്രത്യേകതകള്‍ എഴുതുന്നതിനുള്ള ഒരു ചോദ്യമാണ് സിലബസില്‍ മുമ്പ് ഇല്ലാത്തതും പുതുതായി കൂട്ടിച്ചേര്ത്തുതുമായ ഏക പ്രവര്ത്ത്നം. മുന്ന് സ്‌കോര്‍ ലഭിക്കുന്ന ഈ ചോദ്യമാവട്ടെ പാറ്റയുടെ ദഹനവ്യവസ്ഥ വദന ഭാഗങ്ങള്‍ എന്നിവയ്ക്ക് പകരം നിര്ദ്ദേമശിക്കപ്പെട്ട ചോയ്‌സ് ചോദ്യമാണ്.

ഒരു സ്‌കോറിനുള്ള വൈവ, രണ്ട് സ്‌കോറിനുള്ള പ്രാക്ടിക്കല്‍ ഡയറി/റെക്കോര്ഡ്ള എന്നിവയ്ക്കും മാറ്റമില്ല. പ്രാക്ടിക്കല്‍ വിഷയത്തില്‍ മാത്രം ഒതുങ്ങുന്നതും, തീര്ത്തും സൗഹൃദ അന്തരീക്ഷത്തില്‍ നിര്വ്വ്ഹിക്കപ്പെടുന്നതുമായ ഒന്നായിരിക്കണം വൈവ. പാക്ടിക്കല്‍ ഡയറി/റെക്കോര്ഡ്പ എന്ന പേരിനു പകരം പ്രാക്ടിക്കല് ലോഗ് എന്ന് പുനര്‍ നാമകരണം ചെയ്തിരിക്കുന്നു. രണ്ട് വര്ഷംത്തെ പഠന കാലയളവിനുള്ളിലെ വിവിധ സമയങ്ങളില്‍ ചെയ്യുന്ന പ്രവര്ത്ത നങ്ങള്‍ അതാത് സമയം രേഖപ്പെടുത്തി വയ്ക്കുന്ന പുസ്തകം എന്ന നിലയിലാണ് ഡയറി/റെക്കോര്ഡ്ു എന്ന പേരുമാറ്റി പ്രാക്ടിക്കല് ലോഗ് എന്ന് വിളിച്ചിരിക്കുന്നത്. വര്ഷാപന്ത്യത്തിലോ, സ്ബ്മിഷന്‍ സമയത്തിന് മുമ്പോ മാത്രം 'റെക്കോഡ്' ജോലികള്‍ ചെയ്യുന്ന ധാരാളം കുട്ടികളുണ്ടെന്നിരിക്കേ, പേരിലെ മാറ്റം
കുട്ടികളുടെ പ്രവര്ത്തെന മാറ്റം കൂടി ലക്ഷ്യം വയ്ക്കുന്നു. ഒന്നാം വര്ഷടത്തെയും രണ്ടാം വര്ഷ ത്തെയും നിരന്തര മുല്യനിര്ണ്ണ യത്തിന് പരിഗണിക്കപ്പെടുന്ന ഒരു മാനദണഡം കൂടിയാണ് പ്രാക്ടിക്കല്‍ ലോഗ്.

ആകെയുള്ള 20 സ്‌കോറിന്റെ ചോദ്യങ്ങളില്‍ വൈവ, പ്രാക്ടിക്കല്‍ ലോഗ് എന്നി ഒഴിവാക്കിയുള്ള പതിനേഴ് സ്‌കോറില്‍ പത്തും 'ഓണ്‍ ദ സ്‌പോട്ട് വിഭാഗത്തിലുള്ള ചോദ്യങ്ങളാണ്. Invertebrate, Vertebrate, Muscular tissues, Models of Human organs, Joints, Pathogen, Embryology Slides എന്നിവയാണ് അവ. ഇവയെല്ലാം തന്നെ നിലവിലുള്ള പ്രാക്ടിക്കല്‍ സിലബസിന്റെ ഭാഗമായി കുട്ടികള്‍ പഠിച്ചവ തന്നെയാണ്. മുമ്പ് ഇവയില്‍ പലതും കൂട്ടായി, ചോയ്‌സ് രൂപത്തിലായിരുന്നുവെങ്കില്‍ അവ വെവ്വേറെ ചോദ്യങ്ങളായി പ്രത്യക്ഷപ്പെടുന്നു എന്നത് മാത്രമാണ് പുതിയ മാറ്റം.

കീറിമുറിക്കല്‍ പഠനം പൂര്ണ്ണ മായും ഒഴിവാക്കുകയും, അതേസമയം പരീക്ഷയടുത്ത ഈ സമയത്ത്, പ്രത്യേകിച്ച് രണ്ടാം വര്ഷം വിദ്യാര്ത്ഥിംകള്ക്ക്ം യാതൊരു ആശങ്കകളും പ്രശ്‌നങ്ങളും സൃഷ്ടിക്കാതെയുമാണ് പുതിയ ചോദ്യപ്പേപ്പര്‍ ഘടന തീരുമാനിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള രണ്ടാം വര്ഷ‌ വിദ്യാര്ത്ഥികകള്ക്ക്ന ഈ മാറ്റങ്ങള്‍ പ്രാവര്ത്തിരകമാക്കുന്നതിന് ബുദ്ധിമുട്ടുകള്‍ ഇല്ല. അതായത് ഇപ്പോഴത്തെ രണ്ടാം വര്ഷര പരീക്ഷാര്ത്ഥിബകള്ക്കും പുതിയ പാറ്റേണിലായിരിക്കും സുവോളജി പ്രായോഗിക പരീക്ഷ.

ഡിസെക്ഷന്‍ ഒഴിവാക്കുന്നതുമൂലം ജന്തുശാസ്ത്ര പഠനത്തിന്റെ പ്രാധാന്യം കുറയും എന്ന് മറുപക്ഷ വാദവും ശക്തമാണ്. ഡിജിറ്റല്‍ ഡിസെക്ഷനും ആനിമേഷന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുക മാത്രമേ പോംവഴിയായുള്ളൂ. വെര്ച്വ്ല്‍ ഡിസെക്ഷന്‍ സാധ്യമാക്കുന്ന ധാരാളം സോഫ്റ്റ് വെയറുകളും, വെബ് സൈറ്റുകളും ഇപ്പോള്‍ ലഭ്യമാണ്. പണം കൊടുത്ത് ഉപയോഗിക്കുന്നവയാണ് അവയില്‍ പലതും. പ്ലസ്ടു കുട്ടികളുടെ ആവശ്യത്തിലേക്ക് ഇത്തരം സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. പ്ലസ് ടു തലത്തിലേക്കുള്ള ഡിജിറ്റല്‍ ഡിസെക്ഷന്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കാന്‍ SCERT സി ഡിറ്റിന് നിര്ദ്ദേ ശം നല്കി് കഴിഞ്ഞു. വരും വര്ഷാങ്ങളില്‍ ഇത്തരം പ്രോഗ്രാമിലൂടെ അയഥാര്ത്ഥ ഡിസെക്ഷന്‍ അനുഭവം കുട്ടികള്ക്ക് നല്കാEന്‍ കഴിയുമെന്നതാണ് പ്രതീക്ഷ. പരീക്ഷയക്ക് ഉപയോഗിക്കാവുന്ന തരത്തില്‍, കുട്ടി നേടുന്ന സ്‌കോറുകള്‍ കൂടി തനിയെ നിര്ണ്ണ്യിക്കുന്ന ഡിജിറ്റല്‍ ഡിസെക്ഷന്‍ കിറ്റുകളുടെ നിര്മ്മാ ണം പണിപ്പുരയിലാണ്. ജീവികളെ തിരിച്ചറിഞ്ഞ് പഠിക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ മ്യൂസിയവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നാളെ സുവോളജി ലാബിലും നിറയെ കംപ്യൂട്ടറുകളും ഇന്റര്നെവറ്റ് സൗകര്യവും ഒരുക്കേണ്ടി വരുമെന്ന് മാത്രം. മേല്പ്പ്റഞ്ഞ സങ്കേതങ്ങളെല്ലാം നിറച്ച ടാബുകള്‍ എല്ലാ പ്ലസ്ടു കുട്ടികള്ക്കും സൗജന്യമായി നല്കാഞനുള്ള പദ്ധതിയും ആലോചനയിലാണ്. പ്ലസ്ടു പഠനം കഴിഞ്ഞ് പോകുന്ന കുട്ടികല്‍ ഈ ടാബുകള്‍ തിരിച്ചേല്പ്പിലക്കും. പരീക്ഷാ ജോലി സുഗമമാക്കുന്നതിനായി പ്രാക്ടിക്കല്‍ പരീക്ഷയുടെ സ്‌കോറുകള്‍ ഓരോ അദ്ധ്യാപകനും സ്വന്തം അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് on line ആയി പരീക്ഷാ ഭവനില്‍ സമര്പ്പി ക്കുന്നതിനെ കുറിച്ചും ആലോചിക്കാം.

അപൂര്വ്വ മായ സസ്യ ജന്തു ജാലങ്ങളെ ക്ലാസിലും ലാബിലും ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് മുമ്പേ തന്നെ ഹയര്സെകക്കന്ററി ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.(Circular No : ACD C1/41030/2013 Dated 05/10/2013). ജന്തുക്കളെയോ അവയുടെ ശരീര ഭാഗങ്ങളോ സ്‌കൂളില്‍ സൂക്ഷിക്കുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. പ്ലസ്ടു സ്‌കൂളിലൊന്നും ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുകയോ പ്രദര്ശി്പ്പിക്കുകയോ ചെയ്യരുതെന്ന് ഡയറക്ടറുടെ മേല്പ്പ റഞ്ഞ ഉത്തരവില്‍ നിഷ്‌കര്ഷിിക്കുന്നു. ജീവികള്‍, അവയുടെ അസ്ഥികള്‍, തൊലി, തൂവലുകള്‍, ഭ്രൂണങ്ങള്‍ തുടങ്ങി ഒന്നും പ്ലസ്ടു ലാബില്‍ കാണരുത്. ഇത്തരം സ്‌പെസിമനുകള്‍ ഏതെങ്കിലും സ്‌കൂള്‍ ലാബില്‍ ഉണ്ട് എങ്കില്‍, പ്രസ്തുത സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി, അവ തുടര്ന്നും സ്‌കൂളില്‍ സൂക്ഷിക്കുന്നതിനുള്ള സമ്മതം ചീഫ്‌ വൈല്ഡ്് ലൈഫ് വാര്ഡാനില്‍ നിന്നും സ്‌കുള്‍ അധ്കാരികള്‍ രേഖാമുലം വാങ്ങി സുക്ഷിക്കേണ്ടതാണ് എന്നും ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മാറ്റങ്ങള്‍ അനിവാര്യമാണ്. ഓരോ കാലഘട്ടത്തിനും യോജിച്ച പഠന രീതികള്‍ അവലംബിക്കാന്‍ നിലവിലുള്ള രീതികള്‍ പൊളിച്ചെഴുതപ്പെടുക തന്നെ ചെയ്യും. ‘ലാബില്‍ ഞാന്‍ ഡിസക്ഷന്‍ ചെയ്തിരുന്നു’ എന്ന് പഴയതലമുറയിലെ ആള്ക്കാ ര്‍ കുറ്റബോധത്തോടെയോ അഭിമാനത്തോടെയോ പറയും. അത് എങ്ങിനെയായാലും കീറിമുറിച്ചുള്ള പഠനം കാലഹരണപ്പെട്ടിരിക്കുന്നു. ജന്തുശാസ്ത്ര പഠനത്തിന് വിധേയരാക്കപ്പെട്ട് നിരാലംബരായി ലാബിലെ മേശപ്പുറത്ത് സോപ്പില്‍ പുതഞ്ഞും, ക്ലോറോഫോം മണത്തും മരിച്ച കോടിക്കണക്കണക്കിന് ജീവികളോട് കാലം മാപ്പ് ചോദിക്കുന്നു. ഒന്നിനും പുനര്ജീോവന്‍ നല്കാപന്‍ കഴിയില്ലല്ലോ എന്നോര്ക്കു മ്പോള്‍ വല്ലാത്ത കുറ്റ ബോധം. എല്ലാ ജീവനും തുല്യവിലയാണ് എന്ന് നമ്മുടെ കുട്ടികള്‍ തിരിച്ചറിയട്ടെ. ചുറ്റുമുള്ള ജീവികളുടെ എണ്ണവും വൈവിധ്യവും കാണെ കാണെ കുറഞ്ഞില്ലാതാവുമ്പോള്‍, നാളത്തെ ജീവന്റെ നിലനില്പ്പ്ക തന്നെ ചോദ്യ ചിഹ്നമാകുമ്പോള്‍, അവശേഷിക്കുന്ന അല്പിമാത്രമായ സഹജീവികളെയെങ്കിലും സംരക്ഷിക്കാനുള്ള മനസും, താല്പ്പപര്യവും, സഹാനുഭൂതിയും പഠനകാലത്ത് കുട്ടികളില്‍ വളര്ത്തേ ണ്ടിയിരിക്കുന്നു. കീറിമുറിച്ച് പഠിച്ചും, കൊന്ന് കുപ്പിയിലാക്കി സൂക്ഷിച്ചും ജീവനെ നശിപ്പിക്കാന്‍ കുട്ടികളെ നിര്ബിന്ധിച്ചു കൂടാ. പുസ്തകങ്ങളോ പരീക്ഷയോ അവരോട് അതിന് ആവശ്യപ്പെട്ടു കൂടാ. ആരാച്ചാര്‍ മനോഭാവമല്ല, മറിച്ച് ആഴത്തിലുള്ള സ്‌നേഹമാണ് ജീവികളോട് കുട്ടികള്ക്ക് ഉണ്ടാവേണ്ടത്. അത്തരം ഗുണപരമായ മാറ്റങ്ങള്ക്ക്് പുതിയ ജന്തുശാസ്ത്ര പഠനരീതി ഉപകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 
No
Downloads
1
Revised Scheme ,Model Question & Guidelines for Higher Secondary Zoology Practical Evaluation. Circular dtd 03.12.2014
2
Discontinuing the use of rare and endangered plants and animals in school laboratories. Circular dtd 05.10.2013
3
Visual Dissection of Cockroach(Online Tool)

Share This:

Advertisement

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

4 comments to ''Scheme of Zoology Practical Exam 2015 (Revised) "

ADD COMMENT

    Advertisement
  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM