NEWS UPDATE

Menu

പത്തു സഹനങ്ങള്‍(കവിത)

ഹയര്‍ സെക്കണ്ടറിയുടെ  അധ്യയനസമയം പുനക്രമീകരിച്ചതുമായി ബന്ധപ്പെട്ടു പാലക്കാട്, കോങ്ങാട്, കെ. പി. ആര്‍. പി. എച്ച്. എസ്‌. എസ്‌. ലെ ഹയര്‍ സെക്കണ്ടറി രണ്ടാം വർഷ വിദ്യാര്‍ത്ഥിനി കുമാരി. ഫാമിദ കെ.ടി. രചിച്ച കവിതയാണ് "ഹയര്‍ സെക്കന്‍ഡറിയിലെ പത്തു സഹനങ്ങള്‍".  ഈ കവിത മാതൃഭൂമി ആഴചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഒറ്റവായനയില്‍ ഒതുക്കിത്തീര്‍ക്കാവുന്നതല്ല കവിതയിലെ ഉള്ളടക്കം. ഓരോ തവണ വായിക്കുമ്പോഴും പുതുതായി എന്തെല്ലാമോ പറയാന്‍ കവിതയിലെ വരികള്‍ ശ്രമിക്കുന്ന ഫാമിദയുടെ കവിത വായനക്കും വിലയിരുത്തലിനുമായി സമര്‍പ്പിക്കുന്നു.

ഹയര്‍സെക്കന്‍ഡറിയിലെ പത്തു സഹനങ്ങള്‍(കവിത)

ഇന്ന് വ്യാഴാഴ്ച
രാവിലെ ഉന്മേഷത്തോടെ ഒന്നാം പീരിയഡ്
'കെമിസ്ട്രി'
ഓർഗാനിക് റിയാക്ഷൻസ് പഠിച്ച് പഠിച്ച്
'റിയാക്ഷ'നില്ലാത്ത ജീവികളായി ഞങ്ങൾ മാറിയിരിക്കുന്നു.
അങ്ങനെ,മുഷിച്ചിലിന്റെ രണ്ടാം പീരിയഡ്‌.
'ബോട്ടണി '
പ്ലാന്റ് ബ്രീഡിങ്, ഗ്രീൻ റവല്യുഷൻ, ടിഷ്യു കൾച്ചർ.
പാതി കേട്ടും പാതി കേൾക്കാതെയും.
സഹനത്തിന്റെ മൂന്നാം പീരിയഡ്
'മാത് സ്'
'റിലേഷൻസും ഫങ്ഷൻസും' കൂട്ടിക്കുഴച്ച്
ടീച്ചറും ഞങ്ങളും തമ്മിൽ റിലേഷനില്ലാതായിരിക്കുന്നു.
ആഹാ... ഇന്റെർവെൽ.
അഞ്ചുമിനുട്ടിന്റെ ആശ്വാസം
തീർന്നു...വീണ്ടും പീരിയഡുകൾ.
വിരസമായി നാലാം പീരിയഡ്
'ഫിസിക്സ് '
ഉണ്ടകണ്ണുകാട്ടി പേടിപ്പിച്ച്  ടീച്ചറുടെ ചോദ്യ ശരങ്ങൾ...
'വാട്ട്‌ ഈസ്‌ കറന്റ്റ് ആൻഡ്‌ വാട്ട്‌ ഈസ്‌ മഗ്നെറ്റിസം'?
വിശപ്പടക്കാനാവാതെ അഞ്ചാം പീരിയഡ്
'ഇംഗ്ലീഷ്'
സായിപ്പിന്റെ ഭാഷയിൽ കുറേ വിഴുങ്ങിയും കുറേ
ചർദിച്ചും ...
സമയം കടന്നു പോയതറിഞ്ഞില്ല
ട്ണിം...ട്ണിം...
തിരക്കിട്ട് പീരിയഡുകൾ പോലെത്തന്നെ ഉച്ചഭക്ഷണവും.
പാതി ദഹിച്ചും പാതി ദഹിക്കാതെയും...
ട്ണിം... ഉറക്കം തൂങ്ങിക്കൊണ്ട് ആറാം പീരിയഡ്
'സുവോളജി'
"കമിങ് ഓണ്‍ ടു ദി ടോപ്പിക്ക്,ജെനറ്റിക്സ്  "
ഉറക്കം തൂങ്ങിയ കണ്ണുകൾ ഞെട്ടിയുണർന്നു.
അല്പം ആശ്വാസമേകി ഏഴാം പീരിയഡ് .
'ലാംഗ്വേജ് '
മലയാളത്തിന്റെ മാധുര്യം നുണഞ്ഞ് കുറേനേരം...
അതാ വരുന്നു  'ഭൗതീക ശാസ്ത്രം' എട്ടാം പീരിയഡ്
പിന്നെ നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പ്‌...
ട്ണിം...
കളിചിരികളില്ലാത്ത വീണ്ടുമൊരിടവേള 
വീണ്ടും വീർപ്പുമുട്ടിച്ച് രസമില്ലാത്ത 'രസതന്ത്രം'
ഒമ്പതാം പീരിയഡ് 
'തെറ്റിപ്പോയ  കണക്കുകൾ' തിരുത്താൻ 
പിന്നെയും വരുന്നു 'കണക്ക് '
പത്താം പീരിയഡ് 
ട്ണിം... ട്ണിം... ട്ണിം...
നീട്ടിയുള്ള ബെൽ ...
എല്ലാവരുടെയും കണ്ണുകളിൽ ആനന്ദം ...ആവേശം ...ആശ്വാസം ...
അടക്കിപ്പിടിച്ച  നിശ്വാസങ്ങൾ
ക്ഷമയുടെ കടിഞ്ഞാണ്‍ പൊട്ടിച്ച്
ഒരു ഇരമ്പലായി സ്കൂളിന് പുറത്തേയ്ക്ക്...

Download Pdf Version of this articleShare This:

Post Tags:

Advertisement

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

11 comments to ''പത്തു സഹനങ്ങള്‍(കവിത)"

ADD COMMENT
 1. വരികളായി പെയ്തിറങ്ങിയ അസ്വസ്ഥത.....അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പിറവിയെടുത്ത "പത്തു സഹനങ്ങള്‍" ,ഫാമിദാ, മനോഹരം മോളേ......

  ReplyDelete
 2. ഏതു നിയമം പൊളിച്ചെഴുതിയിട്ടായാലും വേണ്ടില്ല, ഈ പത്തുപിര്യേഡ് പീഡനം അവസാനിപ്പിച്ചേ തീരൂ

  ReplyDelete
 3. Its evident that the child dislikes(May be they are beyond her comprihension) every other subject except malayalam..
  May be like many she unluckily got science batch instead of commerce.
  will a longer lunch break maker her digest better?

  ReplyDelete
 4. Its not the subject or branch that must be changed. It is the system thst is to be changed.
  Every subject requires hard work to digest and understand.
  But first of all there must be a good environment to study and education must be student centric,
  not teacher centric or management or money centric

  ReplyDelete
 5. really time table is not good .better saturday is working.

  ReplyDelete
 6. ഒറ്റ ഇരുപ്പില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ സഹനങ്ങള്‍ക്ക് വിധേയരാവുന്ന കുട്ടികളുടെ അവസ്ഥ കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. ഹാമിദ കെ. ടി യുടെ കവിത നന്നായിരിക്കുന്നു

  ReplyDelete
 7. കുട്ടികൾ 10 പിരീഡ് സഹിചലെന്താ റ്റീചർമക്കും സാരുമ്മർക്കും സുഖമായില്ലെ , പിന്നെതിനീ മുതലക്കന്നീണർ...... ഇതൊക്കെ നെരത്തെ ചിന്ദിക്കനമായിരുന്നു. പി ജി യും ബി എഡും ഉന്ന്ദെന്നു ക്രുതി അഹങ്കരിചതിനു കിട്ട്യ എട്ടിന്റെ പണ യാ ഇത്. ഇനി തല കക്ഷതതു തന്നെ ഇരിക്കട്ടെ...സുഹ്രുതുക്കളെ.

  ReplyDelete
 8. When will get a solution to this time table .Is it continue???????????????

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. There is no problem with the current time table. Some people deliberately create problem for their own reasons. Every new change creates problems and we will adjust as time goes on. For VHSC the time is 9 to 4.30(Saturday is working) and they have no problem. But we have to think some practical solution like increasing the interval time and reducing the time for PT. We have to see anomaly rectification and avoiding Saturday are good decisions for us. For the poem, it is the matter of interest. Some students like language but a little like science subject and it will not improve with time change.

  ReplyDelete
 11. അല്പം ആശ്വാസമുളള 'കുമാനിറ്റീസ് ' പഠിക്കാൻ ഉള്ള കുറച്ച്ചിലും , ഈ പത്തു പിരീഡും കഴിഞ്ഞ് വീണ്ടും tutionum പോകുന്നതും ഒക്കെ കവിതക്ക്‌ വിഷയമാവേണ്ടാതായിരുന്നു ...

  ReplyDelete

  Advertisement
 • To add an Emoticons Show Icons
 • To add code Use [pre]code here[/pre]
 • To add an Image Use [img]IMAGE-URL-HERE[/img]
 • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM