NEWS UPDATE

Menu

SPARK - Online Password Reset

SPARK online Password Reset
സ്പാര്‍ക്ക് അതിന്‍റെ സേവനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന മറ്റൊരു പദ്ധതിയാണ് Online Password Reset. മുമ്പ് പാസ്‍വേര്‍ഡ് ബ്ലോക്കായി ക്കഴിഞ്ഞാല്‍ ഇ-മെയില്‍ അയച്ച്  മറുപടിക്ക് കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും സെക്കന്‍റുകള്‍ക്കുള്ളില്‍ നമുക്ക് തന്നെ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്തെടുക്കാം. സ്പാര്‍ക്കിന്‍റെ ഇത്തരം സേവനങ്ങളെ നമുക്ക് അഭിനന്ദിക്കാം..

സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്, ജനന തീയതി എന്നിവ കൃത്യമാണെങ്കില്‍ മാത്രമേ Online Password Reset കൃത്യമായി നടക്കുകയുള്ളൂ. 
പാസ്‍വേര്‍ഡ്  റീസെറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയുന്നതിന് തുടര്‍ന്ന് വായിക്കുക


1) സ്പാര്‍ക്കിന്‍റെ ലോഗിന്‍ വിന്‍ഡോയില്‍ PEN നമ്പരും Password ഉം നല്‍കുന്ന ബോക്സുകള്‍ക്ക് താഴെയായി കാണുന്ന Forgot Password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2) തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ PEN, Date of Birth, Email Address എന്നിവ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.
3) തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനുള്ള വിന്‍ഡോ ലഭിക്കും. മൊബൈല്‍ നമ്പര്‍ കൃത്യമാണെങ്കില്‍ Verify ബട്ടണ്‍ അമര്‍ത്തുക. ഈ സമയം മൊബൈല്‍ താങ്കളുടെ കൈവശം ഉണ്ടായിരിക്കണം.

4) ഇപ്പോള്‍ താങ്കളുടെ മൊബൈലിലേക്ക് ഒരു OTP (One Time Password) എസ്.എം.എസ് ആയി അയച്ചു തരും. അല്പ സമയം കാത്തിരുന്നിട്ടും OTP മെസേജ് വന്നില്ലെങ്കില്‍ Regenerate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.  SMS ആയി ലഭിക്കുന്ന OTP വിന്‍ഡോയില്‍ കാണുന്ന Enter One Time Password എന്ന ബോക്സില്‍ എന്‍റര്‍ ചെയ്ത് Confirm ബട്ടണ്‍ അമര്‍ത്തുക.
5) തുടര്‍ന്ന് പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും. രണ്ട് ബോക്സുകളിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന പുതിയ പാസ്‍വേര്‍ഡ് തീര്‍ത്തും സമാനമായ രീതിയില്‍ എന്‍റര്‍ ചെയ്യുക. പാസ്‍വേര്‍ഡ് തെരഞ്ഞെടുക്കുന്നത് പ്രസ്തുത വിന്‍ഡോയില്‍ വലതുവശത്ത് നല്‍കിയ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കണം. അതിന് ശേഷം Confirm ബട്ടണ്‍ അമര്‍ത്തുക
6) കൃത്യമായി പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്തെങ്കില്‍ ഈ വിന്‍ഡോയുടെ താഴ്ഭാഗത്തായി Password has been changed successfully എന്ന മെസേജ് ചുകന്ന അക്ഷരത്തില്‍ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ വിന്‍ഡോ ക്ലോസ് ചെയ്ത് സ്പാര്‍ക്ക് ലോഗിന്‍ പേജില്‍ PEN നമ്പരും പുതിയ പാസ്‍വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. എന്നാല്‍ പലരും ഈ മേസേജ് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും New Password എന്‍റര്‍ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു.

Share This:

Advertisement

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

9 comments to ''SPARK - Online Password Reset"

ADD COMMENT
 1. ഈ അടുത്ത നാളുകളിലൊക്കെ spark ല്‍ login ചെയ്തുകഴിയുമ്പോള്‍ത്തന്നെ phone no. ഉം e-mail ഉം ചോദിച്ചിരുന്നല്ലോ. പക്ഷേ date of birth ചോദിച്ചില്ല. phone no. ഉം e-mail ഉം കൊടുത്തപ്പോള്‍ത്തന്നെ OTP No. കിട്ടി.ഇനി spark block ആയാല്‍ ഈ no. ഉപയോഗിച്ചാല്‍ മതി എന്നും എഴുതിക്കാണിച്ചിരുന്നു.അപ്പോള്‍ ഈ date of birth ആരുടെയാണ് ഉദ്ദേശിക്കുന്നത്?എല്ലായിടത്തും pen no. യൂസര്‍നെയിമായി കൊടുത്തിരിക്കുന്നയാള്‍ ആയിരിക്കില്ലല്ലോ അത് കൈകാര്യം ചെയ്യുന്നത്.

  ReplyDelete
 2. @Soly Augustine

  Date of Birth ചോദിക്കാത്തതിന് കാരണം അത് ഒരു Mandatory ആയത് കാരണം അതില്ലാതെ സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. അത് കൊണ്ട് എല്ലാവരും അത് നേരത്തെ തന്നെ എന്‍റര്‍ ചെയ്തിട്ടുണ്ടാകും എന്നത് കൊണ്ടാണ്.
  പിന്നെ Date of Birth കൊടുക്കാതെ തന്നെ OTP ലഭിച്ചതിന് കാരണം വ്യക്തമാകുന്നില്ല. ഒരു പക്ഷെ പ്രോഗ്രാം അതിന്‍റെ പൂര്‍ണ്ണ രീതിയിലേക്ക് എത്തുന്നതേയുണ്ടാകൂ.
  ആരുടെ PEN നമ്പര്‍ ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നത് അവരുടെ Date of Birth ആണ് നല്‍കേണ്ടത്. SPARK ല്‍ Controlling Officer ആയി രജിസ്റ്റര്‍ ചെയ്തവര്‍ ആരാണോ അവരാണ് SPARK ല്‍ ലോഗിന്‍ ചെയ്യേണ്ടത്. അതല്ലാതെ ചെയ്യുന്നുണ്ടെങ്കില്‍ അത് തികച്ചും അനൗപചാരികമാണ്

  ReplyDelete
 3. നന്നായി.....
  സ്പാർക്ക് ഒരു പെർഫെക്റ്റ്‌ സാലറി പ്രോസ്സ്സിംഗ് സൈറ്റ് ആയിത്തീരട്ടെ

  ReplyDelete
 4. ചെറിയ കാര്യമായി തോന്നിയേക്കാമെങ്കിലും, ഏറെ പ്രയോജനപ്രദമായ കാര്യം അബ്ദുറഹിമാൻ സർ ഭംഗിയായി വിവരിച്ചിരിക്കുന്നു. പരിചയക്കാർക്കൊക്കെ ഞാൻ ലിങ്ക് മെയിൽ ചെയ്ത് കഴിഞ്ഞു.

  Soly Augustine സാറിനുള്ള അബ്ദുറഹിമാൻ സാറിന്റെ മറുപടിയിൽ “SPARK ല്‍ Controlling Officer ആയി രജിസ്റ്റര്‍ ചെയ്തവര്‍ ആരാണോ അവരാണ് SPARK ല്‍ ലോഗിന്‍ ചെയ്യേണ്ടത്“ എന്ന് പറഞ്ഞതിൽ Controlling Officer എന്നത് കൊണ്ട് ഉദ്ദേശിച്ചത് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ എന്നായിരിക്കാം.
  സ്പാർക്കിൽ ഡാറ്റ് അപ്ഡേറ്റ് ചെയ്യാനും ബിൽ പ്രൊസസ്സ് ചെയ്യാനും അധികാരപ്പെടുത്തപ്പെട്ടവർ DDO/Establishment യൂസർ ആണ്. ഡാറ്റ അൺലോക്ക് ചെയ്യാനും ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ച് ഓതറൈസ് ചെയ്യാനുമൊക്കെയുള്ള അധികാരമാണ് ഇപ്പോൾ Controlling Officer ക്ക് ഉള്ളത്.
  ഏത് PEN ഉപയോഗിച്ചാണോ ലോഗിൻ ചെയ്യുന്നത് ആ PEN ന്റെ ഉടമക്കാണ് പ്രസ്തുത ലോഗിൻ വഴി ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം. (ഇത് എത്രത്തോളം പ്രായോഗികമാണെന്നത് വേറെ കാര്യം)

  ReplyDelete
 5. THATS GREAT.CONGRATS SPARK.NOW V CAN EASILY RESET OUR PASSWD.THANK U FOR ALL THE PEOPLE WHO WORKED BEHIND THIS.
  WISH U ALL D BEST

  ReplyDelete
 6. DDO retire ചെയ്തു. പുതിയ ഹെഡ് മാസ്റ്റരടെ ഫോണ്‍ നമ്പര്‍ സെറ്റ് ചെയ്യാന്‍ എന്തു ചെയ്യണം?

  ReplyDelete
 7. A DA arrear bill processed. Some errors occurred in the bill and then cancelled. Again I tried to process the DA arrear bill after necessary correction . Then a message is displayed "This is a marker file generated by the precompilation tool and should not be deleted". What is the problem. Please help me

  ReplyDelete

  Advertisement
 • To add an Emoticons Show Icons
 • To add code Use [pre]code here[/pre]
 • To add an Image Use [img]IMAGE-URL-HERE[/img]
 • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM