NEWS UPDATE

Menu

TAN Registration in TRACES

  http://hsslive.blogspot.in/2013/11/tan-registration-in-traces.html
ഇൻകം ടാക്സിന്റെ പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് ഓരോ സ്ഥാപനത്തിന്റെയും TAN നമ്പർ TRACES ൽ രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ശേഷം അതിൽ നിന്നും Form 16 (Part A) generate ചെയ്ത്, ഡൌണ്‍ലോഡ് ചെയ്യണം. മെയ്‌ 31നകം ഇത് ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കപ്പെട്ട എല്ലാവർക്കും DDO നൽകണം എന്ന് Section 203 പറയുന്നു.(Read Circular) .TRACES ൽ TAN രജിസ്റ്റർ ചെയ്യുന്നതിനായി തുടർന്ന് വായിക്കുക.

STEP 1

TAN രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ചുവടെ കൊടുത്ത പേജ് തുറക്കും. രജിസ്റ്റർ ചെയ്യുന്നതിനുള്ള 5 ഘട്ടങ്ങളിൽ ഒന്നാമത്തെതാണ് ഇത്.
ഇതിൽ TAN നമ്പർ ചേർത്ത ശേഷം അതിൽ കാണുന്ന 'Verification Code' താഴെയുള്ള സെല്ലിൽ ചേർക്കുക. 'Verification Code ' വ്യക്തമാകുന്നില്ലെങ്കിൽ 'Click to refresh image ' ക്ലിക്ക് ചെയ്‌താൽ മതി. ശേഷം ' proceed ' ക്ലിക്ക് ചെയ്യുക.

STEP 2

അപ്പോൾ തുറക്കുന്ന ഈ പേജിൽ ഒരു Financial Year ഉം ഒരു Quarter ഉം കാണാം. ആ ക്വാർട്ടറിന്റെ 15 അക്ക Token No ചേർക്കുക. അതിനു ശേഷം Part 1 നു താഴെയുള്ള 'Please select if the payment was done by Book Adjustment (For Government Deducters) ന്റെ തുടക്കത്തിലുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് ടിക്ക് മാർക്ക്‌ ഇടുക.
'Date on which Tax Deposited' നു നേരെ ആ ക്വാർട്ടറിലെ ഏതെങ്കിലും ഒരു ചലാൻ (മൂന്ന് പേരുടെ എങ്കിലും ടാക്സ് കുറച്ച മാസം ആവുക. അങ്ങിനെ ഇല്ലെങ്കിൽ രണ്ടോ ഒന്നോ പേരുടെ ടാക്സ് കുറച്ച മാസം എടുക്കാം ) തെരഞ്ഞെടുത്ത് ആ മാസത്തിന്റെ അവസാനദിവസം ചേർക്കാം . അത് അവിടെ ഉദാഹരണത്തിൽ കാണിച്ച പോലെ തന്നെ കൊടുക്കുക. 'Challan Amount' നു നേരെ ആ മാസം ആകെ കുറച്ച ടാക്സ് ചേർക്കുക. ഇവിടെ 100 രൂപയ്ക്ക് 100.00 എന്ന് ചേർക്കണം.
'PAN as in Statement' എന്നതിന് കീഴെ ഉള്ള മൂന്നു കോളങ്ങളിൽ ആ മാസത്തിൽ ടാക്സ് കുറച്ച മൂന്നു പേരുടെ (മൂന്നു പേർ ഇല്ലെങ്കിൽ ഉള്ളവരുടെ) PAN നമ്പരുകൾ ചേർക്കുക. 'Total Amount Deposited' എന്നതിന് നേരെ ആ മാസം ഓരോരുത്തരുടെയും പേരില് കുറച്ച ടാക്സ് ചേർക്കുക . ഇവിടെയും രൂപയും പൈസയും ചേർക്കണം . അതിനു ശേഷം proceed ക്ലിക്ക് ചെയ്യുക. രണ്ടാം ഘട്ടത്തിൽ ചേർത്തവ ശരിയെങ്കിൽ അടുത്ത പേജ് തുറക്കുന്നു.

STEP 3

Category of Deductor ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ നിന്നും സെലക്ട്‌ ചെയ്യുക.
PAN of Authorised Person എന്നയിടത്ത് DDO യുടെ PAN നമ്പർ ചേർക്കുക .
DOD of the Authorised Person ന് നേരെ DDO യുടെ ജനനതിയ്യതി ഉദാഹരണത്തിൽ കൊടുത്ത രൂപത്തിൽ എന്റർ ചെയ്യുക. ഇത് ചേർത്താൽ DDO യുടെ പേരും പിതാവിന്റെ പേരും generate ചെയ്യപ്പെടും. 'Are you an Employee of the Deductor' -എന്നയിടത്ത് yes ക്ലിക്ക് ചെയ്യാം.
അഡ്രസ്‌ ചേർക്കുന്നതിനായി 'Same as in TAN Master' എന്നതിന് തുടക്കത്തിലുള്ള ബോക്സ്‌ ടിക്ക് ചെയ്‌താൽ TAN രജിസ്റ്റർ ചെയ്യുമ്പോൾ നല്കിയ അഡ്രസ്സും 'Same as in Last Statement' നു തുടക്കത്തിൽ ഉള്ള ബോക്സ്‌ ടിക്ക് ചെയ്‌താൽ അവസാനം കൊടുത്ത TDS Statement ൽ കൊടുത്ത അഡ്രസ്‌ ഉം കോളങ്ങളിൽ നിറയും.
Communication Details നൽകാൻ 'Same as in TAN Master' അല്ലെങ്കിൽ 'Same as in Last Statement' ക്ലിക്ക് ചെയ്യാം.തുടർന്നു ഫോണ്‍ നമ്പർ, മൊബൈൽ നമ്പർ, E Mail അഡ്രസ്‌ എന്നിവ നല്കാം. ചുവപ്പ് കുത്തുള്ള കോളങ്ങൾ നിർബന്ധമായും ചേർക്കേണ്ടവയാണ്. E Mail, mobile എന്നിവയിലേക്ക് വരുന്ന Verification Code , Link എന്നിവ അവസാനഘട്ടത്തിൽ ആവശ്യമുള്ളത്കൊണ്ട് അവ കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക.തുടർന്ന് Next ക്ലിക്ക് ചെയ്‌താൽ നാലാമത്തെ ഘട്ടത്തിൽ എത്താം.

STEP 4

ഇതിൽ TRACES ൽ ലോഗിൻ ചെയ്യാനുള്ള User ID, Password എന്നിവ ഉണ്ടാക്കി നൽകണം. ഒരു User ID കണ്ടെത്തി എന്റർ ചെയ്തു Check Availability ക്ലിക്ക് ചെയ്തു അത് ലഭ്യമാണോ എന്ന് പരിശോധിക്കുക. Password ന് നേരെയുള്ള ചോദ്യചിൻഹത്തിൽ ക്ലിക്ക് ചെയ്തു അതിൽ ഉള്ള നിർദേശപ്രകാരം പാസ്സ്‌വേർഡ്‌ തയ്യാറാക്കി രണ്ട് ഇടത്തും എന്റർ ചെയ്യുക. എന്നിട്ട് Create Account ക്ലിക്ക് ചെയ്യുക. ഇതോടെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്നു.

STEP 5

ഇപ്പോൾ തുറക്കുന്ന പേജിൽ നാം ഇത് വരെ ചേർത്തിയ കാര്യങ്ങൾ കാണാം. ഇവയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ Edit ക്ലിക്ക് ചെയ്തു മാറ്റങ്ങൾ വരുത്താം. അപ്പോൾ നാം മൂന്നാം ഘട്ടത്തിലേക്ക് തിരിച്ചുപോകും. മാറ്റങ്ങളൊന്നും വരുത്താനില്ലെങ്കിൽ Confirm ക്ലിക്ക് ചെയ്യുക.
അപ്പോൾ Registration Request successfully submitted എന്ന് കാണിക്കുന്ന പേജ് തുറക്കും. അതിൽ കാണുന്ന Activation link to activate account നു നേരെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.അപ്പോൾ താഴെ കാണുന്ന പേജ് തുറക്കും
ഈ പേജിൽ code sent through mail എന്നിടത്ത് E Mail ൽ വന്ന Activation Code 1 കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക. Code sent through SMS എന്നിടത്ത് മൊബൈലിൽ SMS ആയി വന്ന Activation Code 2 എന്റർ ചെയ്യുക. തുടർന്ന് submit ക്ലിക്ക് ചെയ്യുക. ഇതോടെ Registration പൂർത്തിയാവുന്നു. ഇനി ligin പേജ് തുറന്ന് ലോഗിൻ ചെയ്യാം.  Form 16 ഡൌണ്‍ലോഡ് ചെയ്യുന്ന രീതി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Downloads
TRACES -TAN Registration and Login - Helpfile from Traces
Help File for Form-16 Downloading
TRACES -TAN Registration .Circular


Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

24 comments to ''TAN Registration in TRACES"

ADD COMMENT
  1. Help File for Form-16 Downloading എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ say result വരുന്നു
    പ്രശ്നം പരിഹരിയ്ക്കുമല്ലോ

    ReplyDelete
  2. step 2:15 digit token number edanu.edu evdenu kitum.quarterly tds nte numberano

    ReplyDelete
  3. @SAKKIR VALLIKUNNUWhile filing TDS Return we will get a Provisional Receipt for it. Enter the 15 digit 'Token Number' of that particular quarter for which they asked.

    ReplyDelete
  4. sir,is there any other online way to file quarterly tds instmead of filing through agency like carvy.agencies fees are very high for tds filing

    ReplyDelete
  5. sir how to register the signature of the person concerned

    ReplyDelete
  6. Sir,
    Can you tell me how to get TAN allotment letter?

    ReplyDelete
  7. @Suja Ramesh Deductors who do not have a valid TAN can apply for one by submitting a duly filled and signed Form 49B to any of the TIN-FCs managed by NSDL. TAN allotment letter will be forwarded to the communication address mentioned in the application.

    ReplyDelete
  8. @SAKKIR VALLIKUNNUSakkir Sir,
    We can directly upload etds return if we have digital signature.

    ReplyDelete
  9. We can procure Digital Signature from any Certifying Authority like NIC, Tata Consultancy etc.

    ReplyDelete
  10. Step 2 complete cheyyan kazhiyunnilla pls help

    ReplyDelete
  11. To complete the second step the PAN and amount combinations for one month should as filed in the tds return.

    ReplyDelete
  12. sir,
    we have downloaded justification report from traces. but in the justification report there is some mistake in the calculation of tax by income tax department as they have not considered infrastruture bonds during the acdemic yaer 2011-12. how can we rectify this. can this possible through traces

    ReplyDelete
  13. sir,
    we have downloaded justification report from traces. but there is some mistake in calculation from income tax department as they have not considered infrastructure bonds for the acdemic year 2011-12. can we rectify this through traces. can u suggest a solution

    ReplyDelete
  14. sir,
    ur detailed directions helped to register TAN and PAN.thank u.But the downloaded justification report cannot be opened. can u help me/

    ReplyDelete
  15. @St.Sebasians HSSതാഴെയുള്ള ലിങ്കിൽ ഉള്ള നമ്പറിൽ മെയിൽ അയയ്ക്കുകയോ വിളിച്ചുനോക്കുകയോ ചെയ്യാം.
    CONTACT

    ReplyDelete
  16. @Babu GTRACES ലഭ്യമായ TRACES PDF Generation Utility Traces അല്ലെങ്കിൽ Justification Report Generation Utility യോ TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യേണ്ടി വരും. Traces ഉള്ള E Tutorials നോക്കൂ.

    ReplyDelete
  17. ഞാന്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കമ്പ്യൂട്ടര്‍ സയന്‍സ് ആണ് ഞാന്‍ എടുത്തിരിക്കുന്നത് എനിക്ക് സ്കൂളില്‍ ഉപയോഗിക്കുന്ന തരത്തില്‍ ഉള്ള SQL അതായത് എന്‍റെ SCERT കമ്പ്യൂട്ടര്‍ സയന്‍സ് പുസ്തകത്തില്‍ ഉള്ള പ്രോഗ്രാമുകള്‍ ചെയ്യാന്‍ പാകത്തിനുള്ള SQL സോഫ്റ്റ്‌വെയര്‍ വേണം എവിടെയാണ് എനിക്കത് കിട്ടുക ഞാന്‍ ഒത്തിരി തിരഞ്ഞു നോക്കി (സമയം ഒത്തിരി പോയി അറിയാമല്ലോ ഈ സമയം ഒരു പ്ലസ് ടു ക്കാരന് എത്ര വിലപ്പെട്ടതാണെന്നു :( ) ഇന്റര്‍നെറ്റില്‍ കിട്ടുന്നില്ല നിങ്ങള്‍ അത് ഇവിടെ അറ്റാച് ചെയ്യാമോ അല്ലെങ്കില്‍ എവിടെ നിന്നെങ്കിലും അതിന്‍റെ download link reply ചെയ്യാമോ .കഴിവതും വേഗം വേണം

    ReplyDelete
  18. @Thanveer ali sayed
    SCERT കമ്പ്യൂട്ടര്‍ സയന്‍സ് പുസ്തകത്തില്‍ വിശദീകരിക്കുന്ന SQL Query പരിശീലിക്കാൻ Oracle /MS Access സോഫ്റ്റ്‌വെയർ ആവശ്യമാണ് .എന്നാൽ ഇവ രണ്ടും proprietary സോഫ്റ്റ്‌വെയർ ആണ് , അതുകൊണ്ട് തന്നെ സൗജന്യമായി ഇവ ലഭിക്കാൻ ഇടയില്ല. എന്നാൽ ഉബുണ്ടു സിസ്റ്റത്തിൽ ഇതേ SQL Query പരിശീലിക്കാം . എങ്ങനെ sql ഇൻസ്റ്റോൾ ചെയ്യാം എന്ന് മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്തു നോക്കുക

    ReplyDelete
  19. @hss live in സഹായിച്ചതിന് വളരെ നന്ദി .

    ReplyDelete
  20. @VIVEKANANDA HSS ,POREDOM, KOLLAM
    TDS Return ഫയൽ ചെയ്യുമ്പോൾ തെറ്റ് പറ്റിയതാണെങ്കിൽ ആദ്യം TRACES ൽ TAN രജിസ്റ്റെർ ചെയ്യുക. പിന്നീട് Conso File ഡൌണ്‍ലോഡ് ചെയ്യുക. RPU ഓപ്പണ്‍ ചെയ്തു Conso File അതിൽ import ചെയ്യുക. തെറ്റ് തിരുത്തുക. പിന്നീട് സേവ് ചെയ്തു validate ചെയ്തു അപ്‌ലോഡ്‌ ചെയ്യുക.

    ReplyDelete
  21. We Registered on Traces Our TAN. But could not get the registration print out to give in treasury. kindly request to get TAN Registration Print out

    ReplyDelete
  22. @ponaniI think there is no TAN registration print out in TRACES as a proof of the registration.

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM