NEWS UPDATE

Menu

Service Act in Higher Secondary Education

ജനാധിപത്യ സംവിധാനത്തിൽ ജനമാണ് രാജാവ്. ഉദ്യോഗസ്ഥർ സേവകരും. സർക്കാരിന്റെ സേവനങ്ങൾ സമയബന്ധിതമായി ജനങ്ങളിലേക്കെത്തിക്കുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നത് എന്ന തിരിച്ചറിവിലാണ് സേവനാവകാശ നിയമം 2012 പാസ്സാക്കിയത്.

വിവിധ സർക്കാർ വകുപ്പുകൾ നല്കുന്ന സേവനങ്ങൾ എന്തൊക്കെയാണ്,സേവനം ലഭിക്കുനതിന്റെ കാലാവധി എത്ര, ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥൻ ആര് , സമയബന്ധിതമായി സേവനം ലഭിച്ചില്ലെങ്കിൽ ആർക്കു പരാതി നൽകാം എന്നിവയെല്ലാം സേവനാവകാശ നിയമത്തിൽ വ്യക്തമായി പറയുന്നു. പറഞ്ഞ സമയത്ത് സേവനം ലഭിച്ചില്ലെങ്കിൽ പിഴ ഈടാക്കാനുള്ള വകുപ്പും നിയമത്തിലുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഹയർ സെക്കണ്ടറി വകുപ്പ് നൽകുന്ന സേവനങ്ങൾ, അവ നൽകാനുള്ള കാലയളവ്‌ എന്നിവ 21.12.2012 ലെ ADA1/55195/2012/HSE എന്ന നമ്പർ സർക്കുലർ പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആർ.ഡി.ഡി ഓഫീസുകൾ നൽകുന്ന സേവനങ്ങൾക്ക് സമയപരിധി ADA1/55195/2013/HSE 07.02.2014 ലെ എന്ന നമ്പർ സർക്കുലറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കുലർ ഡൌണ്‍ലോഡ് ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

ഓരോ വകുപ്പും ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ എത്ര ദിവസത്തിനകം നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയ ശേഷമാണ് ഈ നിയമം പാസ്സാക്കിയത് .
ഏതെങ്കിലും കാരണവശാൽ ആ സേവനം ചെയ്യാൻ കഴിയില്ലെങ്കിൽ എതു നിയമപ്രകാരം അപേക്ഷ നിരസിക്കുന്നു എന്ന് അപേക്ഷ നൽകിയ ആളെ അറിയിക്കണമെന്ന് സേവനാവകാശ നിയമം പറയുന്നു.
യുക്തിസഹമല്ലാത്ത കാരണത്താൽ അപേക്ഷ നിഷേധിച്ചാൽ മേലധികാരികൾക്ക്‌ അപ്പീൽ നൽകാം . അവിടെയും ലഭിച്ചില്ലെങ്കിൽ രണ്ടാം അപ്പീൽ അധികാരിക്കു നൽകാം . സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാൽ അപ്പീൽ അധികാരിക്കു 500 രൂപ മുതൽ 5000 രൂപ വരെയുള്ള പിഴ ഈടാക്കാം . ഈ പണം ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നതിനാൽ സർവിസ് രേഖകളിലെല്ലാം ഇതു പ്രതിഫലിക്കും. പിഴയായി ഈടാക്കുന്ന തുക ബാധിക്കപെട്ട വ്യക്തിക്ക് സർക്കാർ കൈമാറുകയില്ല. തുക സർക്കാരിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും.
ഓരോ സേവനവും നൽകേണ്ട സമയ കാലാവധി അതത് വകുപ്പുകളോട് ചോദിച്ചശേഷമാണ് നിശ്ചയിച്ചിരിക്കുന്നത് . ഈ നിയമപ്രകാരം ഒരു ദിവസം എന്നത് ഒരു പ്രവൃത്തി ദിവസമാണ്.
Downloads
Right to Service Act in Higher Secondary Education. Circular ADA1/55195/2012/HSE dtd 21.12.2012
Right to Service Act in RDD Offices ADA1/55195/2013/HSE dtd 07.02.2014
Right to Service Act 2012
Right to Service Act -Directions to Principals ADA1/55195/2013/HSE dtd 25.10.2014

Share This:

We need you to spread education. Join this effort to contribute, to learn or just to share your knowledge. For more details, please follow the link Share Your Knowledge.

2 comments to ''Service Act in Higher Secondary Education"

ADD COMMENT
  1. In how many days should the RDD and HSS Directorate take to pass the grade approval according to the Service Act?

    ReplyDelete
  2. 'munniyoor incident'why no one talking about

    ReplyDelete

  • To add an Emoticons Show Icons
  • To add code Use [pre]code here[/pre]
  • To add an Image Use [img]IMAGE-URL-HERE[/img]
  • To add Youtube video just paste a video link like http://www.youtube.com/watch?v=0x_gnfpL3RM